Wednesday, May 28, 2014

വിട പറയും മുൻപ്

 
വിട പറയും മുൻപൊരു,
ചിരിയിൽ പൊതിഞ്ഞു നീ, 

നിൻ കരളിന്റെയുള്ളിലാ
യെരിയും കദനക്കനൽ....

കഠിനമാണീ വേർപിരിയ-
ലെന്നാകിലും,പ്രിയേ
ഞാനും
കരയുവനാകാതെയന്നു
കരയാതെ കരഞ്ഞു പോയ്‌..

ഒരുമിച്ചു ചേർന്നൊരു 

കരളുകൾ വേർപിരിയുന്നു  
വിരഹനെരിപ്പോടിലിനി-
യെരിഞ്ഞടങ്ങും വരെ നമുക്കീ 
വേദനയും പങ്കുവെയ്ക്കാം .....




Thursday, May 22, 2014

വെള്ളിമേഘങ്ങളോട്


 

വെള്ളി മേഘങ്ങളേ..., വെള്ളി മേഘങ്ങളേ..
വിണ്ണിലെ ചെമ്മരിയാട്ടിൻ കുഞ്ഞുങ്ങളേ...
നിങ്ങളെ നോക്കി ഞാനെൻ ജാലക വാതിലിൽ
നിൽക്കയാണിന്നും നിറ കൌതുകത്തോടെ.

നീലവാനിൻ നെറുകയിലേറിയരിയൊരു
വെണ്‍മേഘമായലയാൻ മോഹമാർന്നെൻ
മനം ഒരു വെള്ളിൽ പിറാവായി കുറുകുന്നു.
"മിന്നലിൻ തേരിലേറി, കിന്നാരം ചൊല്ലിപ്പായും .
വെണ്മുകിൽ പറവതൻ ചിറകിലേറി ചേലിൽ
വാനിൽ പറന്നുയരാനെനിക്കും ,മോഹം "

മോഹമെൻ മനസിലെ മായിക പക്ഷിയായ്
സീമകൾ ലംഘിച്ചു വാനിൽ പറക്കവേ,
ചാരുതയാർന്നൊരീവിശ്വസൌന്ദര്യം
നേരിൽ കണ്ടെൻ മനം നിർവൃതിപൂണ്ടുവോ?