Sunday, October 25, 2015

ഗായത്രീമന്ത്രം




""ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊന്‍വെയില്‍ മഞ്ഞുകോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍ വെള്ളിച്ചാമരം വീശുന്നു
ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു"
 (ഈ പുഴയും കടന്ന് //ഗിരീഷ്‌ പുത്തഞ്ചേരി//:ജോണ്‍സണ്‍:യേശുദാസ്‌)

ഈ ശ്രുതി മധുരമായ ഈ ഗാനം കേൾക്കുമ്പോഴൊക്കെ ഗായത്രീ മന്ത്രമെന്ന മന്ത്രങ്ങളുടെ മാതാവിനെക്കുറിച്ചു നാം ഓർക്കുന്നുണ്ടാവില്ലേ ?
എന്താണ് ഗായത്രീ മന്ത്രം എന്നറിയാത്തവർ അറിയാൻ ശ്രമിക്കില്ലേ?
അത്തരം ഒരന്വേഷണത്തിലൂടെ എനിക്ക് മനസിലാക്കാൻ സാധിച്ച കാര്യങ്ങൾ ഞാൻ കുറിക്കട്ടെ ആർക്കെങ്കിലും ഉപകരിച്ചാൽ ഞാൻ സന്തുഷ്ടൻ അതല്ല ഇതൊരു അബദ്ധ പത്രികയാനെങ്കിൽ ദയവു ചെയ്തു തിരുത്തുക പൊങ്കാലയിടാൻ ശ്രമിയ്ക്കരുതേ  എന്നൊരപേക്ഷയും മുൻകൂർ ജാമ്യവും

ജന്മം കൊണ്ട് ക്ഷത്രിയനും കർമ്മം  കൊണ്ട്  ബ്രാഹ്മണനും ഋഷിശ്രേഷ്ഠനുമായ വിശ്വാമിത്ര പ്രോക്തമാണ് ഗായത്രി മന്ത്രം
സവിതാവാണ് ഈ മഹാമന്ത്രത്തിന്റെ അധിദേവത,
ബ്രാഹ്മണര്‍ ഉപനയന സമയത്ത് മക്കളെ മടിയിലിരുത്തി കാതിലാണ് ഗായത്രിമന്ത്രം ഉപദേശിക്കുന്നത്
അതിരാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്നുവേണം ഈ മന്ത്രം ജപിക്കാന്‍. സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം വേണം ഗായത്രി ഉരുവിടെണ്ടത് എന്നും  നിഷ്കര്ഷിക്കുന്നു
സവിതാവാണ് ഈ മഹാ മന്ത്രത്തിന്റെ അധിദേവത,എന്നതിനാൽ സവിതാ മന്ത്രം എന്നാണു ആദ്യകാലത്ത് വിളിച്ചിരുന്നത്
ഈ ശ്ലോകത്തെ  അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയ.  24 അക്ഷരങ്ങള്‍ അടങ്ങിയിട്ടുള്ള ഗായത്രി വൃത്തത്തിൽ ചിട്ടപ്പെടുത്തിയാതായതിനാൽ പില്ക്കാലത്ത് ഗായത്രി മന്ത്രം എന്ന് ഇത് പ്രചാരം നേടി.
തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങള്‍ )
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങള്‍ )
ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങള്‍ )

അക്ബര്‍-ബീര്‍ബല്‍ കഥകളിലെ ഗായത്രി
ബുദ്ധിമാനായ ബീര്‍ബല്‍കുഴഞ്ഞ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിൽ സാമർത്ഥ്യം കാട്ടിയിരുന്നവനും  അക്ബർ ചക്രവർത്തിയുടെ ഉപദേഷ് ടാവു മായിരുന്നല്ലോ
ഒരു ദിവസം അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലുമൊത്ത് വേഷം മാറി സഞ്ചരിക്കുമ്പോൾ  ഒരു സാധുവായ ബ്രാഹ്മണന്‍ ഭിക്ഷ യാചിച്ചു. ഇത് അക്ബറിന്  രസിച്ചില്ല  അയാളെ ആട്ടിപ്പായിച്ചു . ഈ സാധു ബ്രാഹ്മണനോട് ചക്രവര്‍ത്തി കാട്ടിയ ക്രൂരത ബീര്‍ബലിനെ വേദനിപ്പിച്ചു.
പിന്നീട് ബീർബാൽ ആ ബ്രാഹ്മണനെ കണ്ട്  അഷ്ടിക്കു  പിച്ച തെണ്ടാതിരുന്നാല്‍ ദിവസേന അമ്പത് പൈസ കൊടുക്കാന്നും പകരം   കുളി കഴിഞ്ഞാല്‍ നിത്യവും ‘ഗായത്രി മന്ത്രം’ പത്തുപ്രാവശ്യം ഉരുവിടണം എന്നും ആവശ്യപ്പെട്ടു ബ്രാഹ്മണന്‍ സമ്മതിച്ചു. അയാള്‍ യാചന നിര്‍ത്തി. ക്രമേണ ഗായത്രിയോടുള്ള പ്രതിപത്തി വര്‍ധിച്ചുവന്നു. ഏറെ താമസിയാതെ ബീര്‍ബല്‍ വീണ്ടും ആ ബ്രാഹ്മണനെ കണ്ടു. ഇത്തവണ ഗായത്രിയുടെ സംഖ്യ പത്തില്‍നിന്ന് നൂറിരട്ടിയായും . കൊടുക്കുന്ന തുകയും വര്‍ധിപ്പിച്ചു. മുടങ്ങാതെ ഗായത്രി ജപിക്കുക മൂലം ബ്രാഹ്മണന് അതിനുള്ള അഭിനിവേശം കൂടിക്കൂടി വന്നു. ഇപ്പോള്‍ സദാപി ഗായത്രി ജപം തന്നെ ജോലി.

ഒരുദിവസം ‘ഗായത്രി കൂലിക്കുവേണ്ടി ജപിക്കാനുള്ളതല്ല’ എന്ന ഒരു ശബ്ദം തന്റെ ഉള്ളില്‍നിന്നുയരുന്നതായി ബ്രാഹ്മണന് തോന്നി.
അതോടുകൂടി ബീര്‍ബല്‍ പതിവായി കൊടുക്കാറുള്ള ധനംപോലും വാങ്ങാന്‍ പോകാതായി. ഈശ്വര ചൈതന്യം അയാളില്‍ നിറഞ്ഞു തുളുമ്പി.  ഒരു മഹാത്മാവാണ് ഇദ്ദേഹം എന്നു മറ്റുള്ളവർക്ക് തോന്നിത്തുടങ്ങി. ധാരാളം ആളുകള്‍ അദ്ദേഹത്തെ കാണുവാന്‍ അടുത്തുകൂടി. ഒരു ദിവസം ഈ ബ്രാഹ്മണസന്നിധിയിലേക്ക് ബീര്‍ബല്‍ അക്ബറെ നയിച്ചു. ആളിനെ ഓര്‍മയുണ്ടായില്ലെങ്കിലും താന്‍ നില്‍ക്കുന്നത് ഒരു മഹാത്മാവിന്റെ മുമ്പിലാണെന്ന് ചക്രവര്‍ത്തിക്കു തോന്നി. അദ്ദേഹം ആ ബ്രാഹ്മണനെ താണുവണങ്ങി.
കുറേനാള്‍ മുമ്പ് താന്‍ പുച്ഛിച്ചകറ്റിയ ഭിക്ഷാംദേഹിയാണ് ഈ പുണ്യാത്മാവെന്ന് ബീര്‍ബല്‍ പറഞ്ഞിട്ടും അത് വിശ്വസിക്കാന്‍ ചക്രവര്‍ത്തിക്ക് കഴിഞ്ഞില്ല. അവസാനം ആ ബ്രാഹ്മണന്‍ തന്നെ ഗായത്രിയുടെ മാഹാത്മ്യത്തോടൊപ്പം തന്റെ ചരിത്രവും പറഞ്ഞുകേള്‍പ്പിച്ചപ്പോൾ അത്ഭുത സ്തബ്ധനായി  അക്ബര്‍ചക്രവർത്തി അദ്ദേഹത്തെ ആദരിക്കാൻ മടികാട്ടിയില്ല

ഞാൻ ഈശ്ലോകം  മുൻപ് പല പ്രാവശ്യം കേട്ടിട്ടുണ്ടെങ്കിലും എന്റെ ശ്രദ്ധയാകർഷിക്കാൻ നിമിത്തമായ ഒന്ന് രണ്ടു വ്യക്തി നിഷ്ടമായ
കാര്യങ്ങൾ കൂടി സൂചിപ്പിക്കട്ടെ.
ഞാൻ ഏറെക്കാലം ജോലിചെയ്തിരുന്ന ഭൌമ ശാസ്ത്ര പഠന കേന്ദ്രത്തിന്റെ സ്ഥാപക ഡയരക്ടർ പ്രൊഫ സി കരുണാകരൻ എന്ന മഹാശയൻ രാവിലെ ഓഫീസിലെ തന്റെ പ്രവൃത്തി ആരംഭിക്കുന്നത് ഗായത്രീ മന്ത്രം എഴുതികൊണ്ടായിരുന്നു .
അതുപോലെ തന്നെ എന്റെ ശ്വശുരനും "ക്രിസ്തു ഭാഗവതം" എന്ന  തന്റെ സംസ്കൃത കൃതിക്ക് കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാര ജേതാവുമായ പ്രൊഫ പി.സി ദേവസ്സ്യ പറഞ്ഞിരുന്ന ഒരു നര്മ്മോക്തിയും.
ദിവസവും രാവിലെ കുടമാളൂരിലെ തന്റെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ ഗായത്രീ മന്ത്രം കേൾക്കുമ്പോൾ അതിലെ "ഭർഗ്ഗോദേവസ്സ്യ" എന്നുള്ള ശബ്ദത്തിലൂടെ ദേവസ്സ്യാ എന്ന്   തന്നെ ആരോ പേര് ചൊല്ലി വിളിക്കുന്നതായും അത് കേട്ടാണ്  കുടമാളൂരിലെ ഒരു ഗുരുമുഖത്തു നിന്ന് സംസ്കൃതം എന്ന ദേവഭാഷ ദേവസ്യായായ താൻ അഭ്യസിക്കാൻ തുടങ്ങിയതെന്നുമായിരുന്നു ആ രസകരമായ കഥ

പ്രതീക്ഷ


ചങ്ങലയെന്യേ,യലയുന്നെൻ മാനസം
ചങ്ങലപ്പാടുകൾ മേനിയിലുണ്ടതിൻ
വിങ്ങലും നീറ്റലും മെല്ലേത്തഴുകുമ്പോൾ
മങ്ങുമെൻ കാഴ്ച,യിരുൾ മൂടി ജീവിതം
"ചങ്ങല പൊട്ടിച്ചു പായുന്നവനിവൻ,
ചങ്ങലയ്ക്കിട്ടോരു, ഭ്രാന്തനിവനെന്നും"
ചൊല്ലുന്ന മാലോകർ, കല്ലെറിവോരെല്ലാം
തെല്ലും കരുണയില്ലാത്ത പീലാത്തോസുമാർ
അങ്ങകലെയായ് കാണുന്നു ഞാനൊരു
മങ്ങിയ ദീപം ,പ്രതീക്ഷ തൻ കൈത്തിരി
ഇത്തിരി നാൾ കൂടിയീ ജീവിതം ഞാനല്പം
സ്വസ്ഥതയോടെ ജീവിക്കാൻ കനിഞ്ഞാലും !
ചെയ്യാത്ത തെറ്റുകളാരോപിച്ചെന്നേയും 

ചെയ്യല്ലേ ,നിങ്ങൾ കുരിശേറ്റാൻ ശ്രമിക്കല്ലേ ?

Thursday, October 8, 2015

ഓർമ്മയിൽത്തെളിയുന്ന ഒരു പഴയ പാട്ട്


അന്നപ്പെണ്ണേ
പൊന്നും കട്ടീ
നിന്നേ കെട്ടാൻ
ഞാനില്ലേ .... 

കണ്ണല്ലേ ,
എൻ കരളല്ലേ  
നീ മഞ്ഞപ്പൂ  
മണി മുത്തല്ലേ....

പൂ പോലെ
ചിരിച്ചോളെ
കടക്കണ്ണ്കാട്ടി
വിളിച്ചോളെ ..
കാണാൻ ഞാൻ
വന്നപ്പോൾ കാട്ടിൽ
പോയൊളിച്ചോളെ 

അന്നപ്പെണ്ണേ
പൊന്നും കട്ടീ
നിന്നേ കെട്ടാൻ
ഞാനില്ലേ ....