Friday, July 31, 2015
Friday, July 17, 2015
മരണദേവന്റെ കുഴലൂത്തുകാർ
അരിച്ചു നീങ്ങുന്ന ഉറുമ്പിനേപ്പോല്‍
ഇരച്ചുനീങ്ങുന്നിതു വാഹനങ്ങള്‍
ഒരല്പനേരം ക്ഷമയോടെ നില്ക്കാന്‍
നിരത്തിലാര്‍ക്കും ക്ഷമയില്ല കഷ്ടം!
പെരുത്തുവല്ലോയീവാഹനങ്ങൾ
നിരത്തതാണേൽ ചെറുതായിടുന്നൂ
പരക്കം പായുന്നോരീ വാഹനങ്ങൾ
മരണദേവന്റെ കുഴലൂത്തുകാരോ ?
Posted in timeline on 26/5/2016
"ഇവിടിങ്ങനാണ് ഭായി "
തിമിതമില്ലാ മാനവർ നാം
തിമിര ബാധിതർ,
പരദൂഷണം
ഭൂഷണമായ്
കരുതിടുവോർ നമ്മൾ
അപകടം പിണഞ്ഞവരെ
ആശ്വസിപ്പിക്കാതെ,
അവരുടെ പടമെടുക്കാൻ
വെമ്പൽ കൊള്ളുവോർ
നിണമൊഴുകും വീഥികളിൽ
കുറുനരിയെപ്പോൽ
രുധിരപാന രുചി നുണയാൻ
കൊതി പൂണ്ടവർ !
തിമിതമില്ലാ മാനവർ നാം
തിമിര ബാധിതർ
നാം
തിമിര ബാധിതർ!
കലിയനും കലിച്ചിയും
കലികാലമായോ
കർക്കിടകത്തിലും
മഴ തെല്ലുമില്ല
പുഴ തിങ്ങിയില്ല
അഴലിന്നലകൾ
പുഴയിലൊഴുകി
കലിയന്നിവിടെ
കലിച്ചിയുമൊത്ത്
കലിതുള്ളി നില്പ്പൂ.....
കഷ്ടങ്ങൾ മാറ്റാൻ
ഇഷ്ടങ്ങൾ നൽകാൻ
ചേട്ടകളെമ്പാടും
മാറ്റിയെറിയാം
ശിവ പാർവതിമാർ
തിരുവുള്ളമാകാൻ
ഉപഹാരമായി
പലഹാരമേകാം
രാമായണത്തിൻ
ശീലുകൾ പാടി
മുഖരിതമാക്കാം
ഗ്രാമാന്തരങ്ങൾ !
Wednesday, July 15, 2015
വിഴിഞ്ഞം പദ്ധതി
വിഴിഞ്ഞമെന്ന പദ്ധതി കോഴി മുട്ട പോലെ നമ്മൾ
വിരിയുവതും കാത്തു കാത്തു മാനം നോക്കി നില്പ്പിതാ
പൊരുന്നക്കോഴി വേണം, വേണ്ടേ മുട്ടവിരിച്ചീടാൻ
കോഴി തേടിയലഞ്ഞവർ,കോഴ വാങ്ങിയെന്നായി
കോഴിശീമവേണ്ട, തനിനാടൻ വേണമടക്കോഴി
ഘോര ഘോരമാം തടസവാദവുമായ് വന്നവർ
മുട്ടയിൻകുബേറ്ററിൽ വിരിയിച്ചെന്നാൽ ലാഭമാം
മുട്ടുവാദമുയർത്തി,വന്നെത്തി, ചില മാന്യന്മാർ
ഇന്ത്യനിങ്കുബേറ്ററത്രപോര ഫോറിൻ തന്നെ വാങ്ങണം
ഇന്ത്യവിട്ടന്ന്യരാജ്യമെത്രയോ സന്ദർശിച്ചിടാം
ചർച്ചകളും തടസങ്ങളും തീർച്ചയില്ലാതായെന്നാൽ
ചീഞ്ഞു പോകും മുട്ട വെറും ചീമുട്ടയാമതോർക്കുക
Monday, July 6, 2015
ആമസോണ്‍ ഡോട്ട്.കോം
ആമസോണ്‍ ഡോട്ട്.കോം
പാതിരാത്രി. കുറ്റാക്കൂരിരുട്ട് കടുത്ത നിശബ്ദത. ബാറ്റൻ ബോസിന്റെ അപസർപ്പക കഥകളുടെ തുടക്കത്തെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷം .
ഉറക്കം ആരുടെയും മിഴികളിൽ ഊഞ്ഞാലാടുവാൻ തുടങ്ങുന്ന നേരം
ഞാൻ മാത്രം "കോപ്പ അമേരിക്ക" ഫൈനൽ കാണുന്നതിനു വേണ്ടി നിദ്രാ ദേവിയെ ആട്ടിപ്പായിച്ചു അക്ഷമനായി കാത്തിരിക്കുന്നു.
സോണി കിക്സ് ചാനലിൽ ലൂസേര്സ് ഫൈനൽ പുന: സംപ്രേക്ഷണം കണ്ടു. തുടർന്ന് വിംബിൾഡൻ മിക്സഡ് ഡബിൾസിൽ ലീയാണ്ടർ പെയ്സ് മാർട്ടീന ഹിംഗിസ് ജോടികളുടെ രണ്ടാം റൗ ണ്ട് മത്സര വിജയം കണ്ടു രോമാഞ്ചമണിഞ്ഞു.
ഇതിനിടയ്ക്ക് എന്റെ പട്ടി തുടർച്ചയായി കുരയ്ക്കാൻ തുടങ്ങി. അതിന്റെ കുരയുടെ ടോണിൽ നിന്നും പതിവ് പോലെ ഒരു അപായ സൂചന നല്കുന്ന കുരയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഞാൻ മാസ്റർ സ്വിച്ചിട്ടു വീടിനു പുറത്തേക്കിറങ്ങി. വീടിന്റെ ഗേറ്റിനടുത്ത് നിന്നാണ് നോക്കിയാണ് പട്ടി കുരക്കുന്നത്.
ഗേറ്റിന്റെ പരിസരത്തു നോക്കിയെങ്കിലും ഒന്നും വിശേഷിച്ചു കാണുവാൻ എനിക്ക് കഴിഞ്ഞില്ല .
പട്ടിയെ ശകാരിച്ചു കൊണ്ട് ഞാൻ കളി കാണാനുള്ള ആകാംഷയിൽ ടീ.വി.യുടെ മുന്നിലേക്കെത്തി.
വീണ്ടും പട്ടിയുടെ നിരന്തരമായ കുര ,പൂർവാധികം ശക്തിയോടെ ആരംഭിച്ചു. ഏതോ പാമ്പിനെ കണ്ടിട്ടാണ് കുരയ്ക്കുന്നത് എന്ന് ഞാൻ തീർച്ചയാക്കി. ടോർച്ചടിച്ച് ഗേറ്റിന്റെ പരിസരം നമ്മുടെ പോലീസുകാർ ചെയ്യുന്നത് പോലെ കൂലങ്കഷമായിത്തന്നെ "അരിച്ചു പെറുക്കി" നിരീക്ഷിച്ചു.
പക്ഷെ ഒന്നും കാണുവാൻ കഴിഞ്ഞില്ല എന്നെ കണ്ട ധൈര്യത്തിൽ പട്ടി ഗേറ്റിനടുത്തേക്കെത്തി . ഞാൻ വീണ്ടും പരിസര നിരീക്ഷണം നടത്തി .അപ്പോൾ അവിടെ കറുത്ത ഒരു നിഴൽ പോലെ എന്തോ കിടക്കുന്നത് കണ്ടു . കയ്യിൽ കരുതിയിരുന്ന വടികൊണ്ട് തട്ടി നോക്കി
ആമത്തോടുപോലെ എന്തോ ഒന്നിൽ തട്ടി .അപ്പോഴാണ് അതൊരാമയാണല്ലോ എന്ന് എനിക്ക് "കത്തിയത്".
പക്ഷെ കടുത്ത ജലദൗർലഭ്യമുള്ള ഒരു കുന്നിൻ പ്രദേശത്തു സ്ഥിതിചെയ്യുന്ന എന്റെ വീടിനു മുന്നിൽ ഈ ആമയെത്തിയത് ഒരത്ഭുതമായി എനിക്ക് തോന്നി.
ഏതായാലും ഞാൻ അതിനെ പിടിച്ചു ഒരു വലിയ ബക്കറ്റിലെ വെള്ളത്തിൽ ഇട്ടു വച്ചു.
"ആമസോണ്‍ ഡോട്ട് കോമിൽ സോണിച്ചേട്ടൻ ഓർഡർ ചെയ്ത ചാച്ചനുള്ള ബർത് ഡേ പ്രസന്റ്റ് ഇത്ര വേഗമിങ്ങെത്തിയോ? ബർത് ഡേ നാളെയല്ലേ ?എന്റെ ഇളയ മകൾ സ്മിതയുടെ ഈ കമെന്റു കേട്ട് വെള്ളത്തിൽ നിന്ന് എന്റെ ഈ വർഷത്തെ ബർത് ഡേ പ്രസന്റായ ആമ പോലും തല നീട്ടി ഉയർന്നു നോക്കി വെള്ളത്തിലേക്ക് വീണ്ടും ഊളിയിട്ടു .
"ആമ ഭാഗ്യലക്ഷണമാ" വാമഭാഗത്തിന്റെ അഭിപ്രായം ..അത് കേട്ടപ്പോൾ അതിന്റെ നിജസ്ഥിതി അറിയാനുള്ള ഒരാഗ്രഹം എന്റെ മനസിലും കിളിർത്തു പതിവിൻ പടി .ഗൂഗിളമ്മാവനെത്തന്നെ ശരണം പ്രാപിച്ചു
അപ്പോൾ മനസിലായി ആമ ആള് മോശക്കാരനല്ല, "നല്ലവനുക്ക് നല്ലവൻ ",പാലാഴി മഥനനത്തിനു സഹായിക്കാൻ ദേവന്മാരുടെ അപേക്ഷ സ്വീകരിച്ച സാക്ഷാൽ മഹാ വിഷ്ണു തന്നെ രൂപം കൊണ്ട അവതാരമാണല്ലോ സാക്ഷാൽ ആമയെന്ന കൂർമാവതാരം ..
ഏതായാലും എന്റെ ജന്മദിന സമ്മാനമായ "ആമ" എനിക്ക് ഭാഗ്യവും ശക്തിയും ക്ഷമാശീലവും ദീർഘായുസ്സും പ്രദാനം ചെയ്യുമെന്നാണ്
ഗൂഗിളങ്കി ൾ എന്നെ പറഞ്ഞു വിശ്വസിപ്പിക്കുന്നത് .എൻറെ വിശ്വാസം എന്നെ രക്ഷിക്കട്ടെ !
(As a symbol of good luck representing order, creation, endurance, strength, stability, longevity ( average life span 100 yrs GOOGLE )

Subscribe to:
Posts (Atom)