Monday, November 23, 2015

വെനീസിലെ വ്യാപാരി



മഴ മുകിലുകൾ മാനത്തു
ചുരുളുകളായ് നിറയുന്നു
പെരുകിവരും കദനത്താൽ
കലുഷിതമീ മനസ്സാകെ
മഴമുകിലുകൾ പെയ്യുന്നു
മാനം തെളിയുന്നൂ ...
മിഴികളിൽ നിറയുന്നു
കണ്ണീരിൻ പേമാരി.
ഓർത്തോർത്തിനി കരയാതെ
ആർത്താർത്തത് പെയ്തെങ്കിൽ!
തീർക്കും ഞാൻ സ്വപ്നങ്ങൾ
പൂക്കുന്നൊരു മഴവില്ല് .
നിശ തൂകും കണ്ണീരും
ഉഷസ്സിൻ പ്രകാശത്തിൽ
മണിമുത്തായ്‌ മാറില്ലേ ?
മനസ്സും തെളിയില്ലേ ?
എൻകണ്ണീർത്തുള്ളികൾ
വൈഡൂര്യമാക്കും ഞാൻ
രത്നങ്ങൾ വാങ്ങാനായ്
വിലപേശാൻ നീയെത്തും
നീ വെറും വ്യാപാരി
വെനീസിലെ വ്യാപാരി
ഹൃദയത്തിന് വില പേശും
ഷൈലൊക്കിൻ പുനർജ്ജന്മം!

Friday, November 20, 2015

മല്ലൂസും മാനവും

മല്ലൂസും മാനവും 

മാനം,
മാനം മുട്ടും
പണമുണ്ടെങ്കിൽ !
പ്രാണൻ
പോയിക്കിട്ടും
പണമില്ലെങ്കിൽ !   

കാണം
തട്ടിയെടുക്കാൻ
വൻ തട്ടിപ്പോടെ
നാട്ടിൽ
പാഞ്ഞു നടപ്പൂ
വിരുതൻമാരേറെ

കാലം
ആട് തേക്ക്,
മാഞ്ചിയത്തിൻ
കാലം പോയീ...
എല്ലാമെല്ലാം
കച്ചവടം താൻ
കേരള നാട്ടിൽ !

കണ്ണീർ
 കണ്ണീ രൊഴുകും
സീരിയലിന്റെ 
നടികളാവാൻ
കണ്ണീരിവിടെ  
വീഴുന്നൊപ്പം
പെണ്‍കുട്ട്യോളും 


നടികളാക്കാൻ
പെണ്‍പിള്ളേരെ
മാടി വിളിക്കും
പശുപാലന്മാർ
പല രൂപത്തിൽ
വിഹരിയ്ക്കുന്നൂ


വാണിഭമെന്നാൽ
 മലയാളത്തിൽ ഒരേ-
യൊരർത്ഥം മാത്രമതിന്നു
പെണ്‍വാണിഭമത്രേ!

നായപ്രേമികൾ,
രാഷ്ട്രീയക്കാർ,
സാംസ്കാരിക
നായക മുദ്രകൾ
പേറുന്നോർ
 രാപകലിവിടെ
ചാനൽ ചർച്ചയിൽ
അറുമാദിപ്പോരല്ലോ

അവർ കാട്ടിക്കൂട്ടും
കോപ്രായങ്ങൾ
പലതും കണ്ടാൽ


മാനം പോകാം
ഉണ്ടോ മാനം
പണ്ടേ നമ്മൾ
"മദ്രാസികള"ല്ലേ ?

ഇന്നോ നമ്മൾ
പരിഷ്കൃതരായ   
മല്ലൂസല്ലേ ?
മല്ലൂസ്സെ" ന്ന
വിളിപ്പേരുള്ളൊരു
പാവം, മലയാളി!

Monday, November 16, 2015

കടൽത്തീര ശോഷണവും പരിഹാര മാർഗ്ഗങ്ങളും

കടൽത്തീര ശോഷണവും പരിഹാര മാർഗ്ഗങ്ങളും

സമൃദ്ധമായ  മണൽത്തിട്ടകളാൽ   മനോഹരമായിരുന്നു നമ്മുടെ ബീച്ചുകൾ
കാലാകാലങ്ങളായി പ്രശാന്ത സുന്ദരമായ ഗ്രാമീണ സൌഭഗങ്ങളായി പരിലസ്സിച്ചിരുന്നു നമ്മുടെ കടലോരഗ്രാമങ്ങളും അതിന്റെ മനോഹരമായ ബീച്ചുകളും .
എന്നാൽ ഇന്ന് അമിതമായ മനുഷ്യാവേശിത പ്രവൃത്തികളാൽ ഇവയുടെ സൗകുമാര്യം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നു
തീരശോഷണം എന്ന പ്രതിഭാസം നമ്മുടെ തീരങ്ങളെ കാർന്നു തിന്നുകയാണ്
അമിതമായ ജനസാന്ദ്രത, ആധുനിക നഗരവത്കരണ പ്രവൃത്തികൾ  തുടങ്ങിയ മനുഷ്യപ്രേരകമായ ഇടപെടലുകൾ തീരനശീകരണത്തിന്റെ
തോത് വർദ്ധിപ്പിക്കുന്നു
തീരശോഷണത്തിന്റെ   ആക്കം വരും നാളുകളിൽ വർദ്ധിതമായി ത്തീരുമെന്നുള്ളതിനാൽ  കാലക്രമേണ പ്രകൃതിയുടെ വരദാനമായ നമ്മുടെ ബീച്ചുകൾ പാടെയില്ലാതായിയെന്നും വരാം.  ഈ ദയനീയാവസ്ഥ സംജാതമാക്കുന്നത്  നാം തന്നെയാണ്,,നമ്മുടെ പ്രവൃത്തികളാണ് എന്നതാണ് ഏറെ പരിതാപകരം.
ഡാമുകൾ നിര്മ്മിക്കുന്നത് കൊണ്ടും അനിയന്ത്രിതവും അമിതവുമായ മണൽ വാരൽ മൂലവും നദീമുഖത്തുകൂടി കടലിലേയ്ക്കുള്ള മണൽ പ്രവാഹം നിലയ്ക്കുമല്ലോ .
കടൽ ഭിത്തികൾ ,പുലി മുട്ടുകൾ ,കപ്പൽ ചാനലുകൾ അവയുടെ ആഴം കൂട്ടൽ ,ജല സ്രോതസ്സുകളിലെ ഡാമുകളുടെ നിര്മ്മാണം ,മണൽ വാരൽ ,തീര ദേശ മണൽ ത്തിട്ടകളിലുള്ള കെട്ടിട നിർമ്മാണം തുടങ്ങിയ നിരവധി കാരണങ്ങൾ തീരശോഷണത്തിനും തദ്വാരാ ബീച്ചുകളുടെ നശീകരണത്തിനും കാരണമാകുന്നു
തീരസംരക്ഷണം ഇന്നത്തെ അവസ്ഥ
കേരളത്തിന്റെ 350 മൈൽ ദൈര്ഘ്യമുള്ള കേരളത്തിന്റെ തീരത്ത്‌ കരിങ്കൽ  ഭിത്തി കെട്ടുന്നതിനുള്ള പാഴ് ശ്രമത്തിലായിരുന്നു നാം. മണൽ നിറഞ്ഞ ഭാഗത്ത് കരിങ്കൽ ഭിത്തി നിര്മ്മിക്കുന്നത് തികച്ചും ഫല ശൂന്യമായ പ്രവൃത്തിയാണ്‌ . ഈ കരിങ്കൽ ഭിത്തി നിര്മ്മാണം പോലും തീര ശോഷണത്തിനു കാരണമാകുന്നുവെന്നതാണ്   രസകരമായ ഒരു യാഥാർത്ഥ്യം
ഈ കരിങ്കൽ ഭിത്തി നിർമ്മാണം   കൊണ്ട് ഒരു പക്ഷേ കടലാക്രമണത്തിൽ നിന്ന് തീരത്തോട് ചേര്ന്നുള്ള കരഭൂമിയെ സംരക്ഷിക്കാൻ കഴിഞ്ഞേക്കാമെങ്കിലും കടലിലേക്കുള്ള തീര മണൽ പ്രവാഹത്തെ അത് ഒട്ടും തടയുന്നില്ല എന്ന്‌ മാത്രമല്ല അതിന്‌ ആക്കം കൂട്ടാനും ഇടയാക്കാം
കരിങ്കൽ ഭിത്തി നിർമ്മാണം മൂലം  മത്സ്യത്തൊഴിലാളികൾക്ക് യഥേഷ്ടം തീരത്ത്‌ നിന്ന് വള്ളങ്ങൾ ഇറക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല തീരക്കടലിലൂടെ വള്ളങ്ങളുടെ സഞ്ചാരവും  അത് അപകടകരമാക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ തീര സംരക്ഷണത്തിനു വേണ്ടി നടപ്പിലാക്കുന്ന കടൽഭിത്തി പോലുള്ള നിർമ്മിതികൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നു.

ഏതാണ്ട് നൂറിൽപ്പരം  പുലിമുട്ടുകൾ കേരളത്തിന്റെ  തീരക്കടലിൽ തീര സംരക്ഷണാർത്ഥം  നിർമ്മിച്ചിട്ടുണ്ട്.തീരത്തിന് ലംബമായി നിര്മ്മിക്കുന്ന ഈ പുലിമുട്ടുകൾ വഴി തീരത്തെ മണൽ ആഴങ്ങളിലേക്ക് ഒഴുകി നീങ്ങാതെ  മണലിന്റെ അളവ് തീരത്ത്‌ തന്നെ പിടിച്ചു നിര്ത്താനാണ് ഇവ ഉപകരിക്കപ്പെടേണ്ടത് .ഇങ്ങനെ ശേഖരിക്കപ്പെടുന്ന മണൽ ബീച്ചിന്റെ വിസ്തൃതി വര്ദ്ധിപ്പിക്കുവാൻ ഉതകുമെന്ന് കരുതപ്പെടുന്നു.എന്നാൽ കടൽ ഭിത്തിയെപ്പോലെ തന്നെ ഈ പുലിമുട്ടുകളും ഗുണത്തെക്കാളേറെ തീര സംരക്ഷണത്തിനു ദോഷമാണ്‌ പ്രദാനം ചെയ്യുന്നത് .
ശരിയായ രീതിയിൽ രൂപകൽപന ചെയ്യാതെ തുറമുഖ സംരക്ഷണത്തിനു വേണ്ടി നിർമ്മിയ്ക്കുന്ന ബ്രേക്ക് വാട്ടേർസ്  ആണ് മറ്റൊന്ന്. ഇതും സ്വതന്ത്രവും സ്വാഭാവികവുമായ സമുദ്ര ജലപ്രവാഹത്തെയും തദ്വാര മണലൊഴുക്കിനെയും  തടസ്സപ്പെടുത്തുന്നു
ചില സന്ദർഭങ്ങളിൽ ചിലയിടങ്ങളിൽ താത്കാലിക തീരശോഷണം ഉണ്ടാകുമ്പോൾ പോലും അത് സ്ഥായിയായ തീര നഷ്ടമാണെന്ന് അനുമാനിച്ചു കൊണ്ട് അനാവശ്യമായി ഇത്തരം സ്ഥലങ്ങളിലും കടൽ ഭിത്തിപോലുള്ള സംരക്ഷണോപാധികൾ തീർക്കാറുണ്ട്‌ . എന്നാൽ . ഇത്തരം താത് കാലിക തീരക്കടൽ പ്രതിഭാസങ്ങൾ സാർവ്വദേശീയമായി ഏതാണ്ട് എല്ലാ തീരമേഘലകളിലും  നിരന്തരം ഉണ്ടാവാറുണ്ടെന്നും  കാര്യമായ തീര ശോഷണം ഉളവാക്കാറില്ലെന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്

ഏതാണ്ട് 38 വർഷ കാലയളവിൽ ശേഖരിച്ച  ഉപഗ്രഹലബ്ദ വിവരങ്ങളുടെ അപഗ്രഥന ഫലമായി  370 കി.മീ ദൈർഘ്യത്തിൽ കേരള തീരപ്രദേശം 63.%തീരശോഷണവിധേയമാണെന്നും  അതിൽ തന്നെ 310 കി മീ .ദൂരം സംരക്ഷണ നിർമ്മിതികൾ ഉണ്ടെന്നും ബാക്കിയുള്ള ഭാഗത്ത് ഏതാണ്ട് 2.3 കി.മീദൂരം അതീവ ഗുരുതര ശോഷണ പ്രദേശവും   9.2 കി  .മീ ദൂരം ഗുരുതരമായ ശോഷണ പ്രദേശവും   9.2 കി  .മീ ദൂരം മിതമായ 49.2 കി.മീദൂരം ഏതാണ്ട് മിതമായതോതിലും തീരശോഷണ മനുഭവപ്പെടുന്ന തായാണ് കണക്കാക്കിയിട്ടുള്ളതു പട്ടിക ( 1  )കാണുക .

 ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത് കേന്ദ്ര സർക്കാർ സ്ഥാപനമായ  നാഷണൽ സെന്റർ ഫോർ സസ്റ്റെയിനബിൾ കോസ്റ്റൽ മാനെജുമെന്റു  National Centre for Sustainable Coastal management (NCSCM), Ministry if Environment, Forests and Climate Change (MoEF), ആണ്
പട്ടിക 1
കൊല്ലം



തീരത്തിന്റെ തരം തിരിവ്  -
ദൈര്ഘ്യം  
തീര ദൈര്ഘ്യ  ശതമാനം
മൊത്തം                                                      

ബീച്ചുകളുടെ സംരക്ഷണാർത്ഥം പല പദ്ധതികളും നാം ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവ ഉദ്ദേശിച്ച ഫലങ്ങൾ പൂർണ്ണമായും നല്കിയില്ല .അവിടെ ആസൂത്രണത്തിൽ വന്ന ചില നോട്ടക്കുറവായിരിക്കാം ഈ പദ്ധതികൾ ഭാഗികമായെങ്കിലും പരാജയപ്പെടുവാൻ കാരണം .
ബീച്ചിന്റെ നില നില്പ്പും പുനരുദ്ധാരണവും അവിടെ ലഭ്യമാകുന്ന മണലിന്റെ അളവിനെ ആശ്രയിച്ചാണ്‌ എന്നുള്ള അടിസ്ഥാന തത്വം മറന്നുള്ള പദ്ധതികളാണ് നാം നടപ്പിലാക്കിയത് ഒരളവു വരെ ഇത്തരം തീര സംരക്ഷണ പ്രവൃത്തികളിലൂടെ മണൽ ലഭ്യത കുരയുകയാനുണ്ടായത് . ചുരുക്കിപ്പറഞ്ഞാൽ   പൊതുവെ  നമ്മുടെ ബീച്ചുകളുടെ   സാമൂഹിക, സാമ്പത്തിക ,വിനോദപരവും പാരിസ്ഥിതികവുമായ പ്രാധാന്യം പരിഗണിക്കാതെയുള്ള നയങ്ങളാണ് അവിടെ ആവിഷ്കരിച്ചു നടപ്പിലാക്കാൻ ശ്രമിച്ചത് .ഇതിനു പകരം കൂടുതൽ ഫലപ്രദമായ തീര സംരക്ഷണ മാർഗ്ഗങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ നമുക്ക് കഴിഞ്ഞതുമില്ല
തീര ശോഷണത്തിന്റെ യഥാർത്ഥ കാരണവും അതിന്റെ വ്യാപ്തിയും മനസ്സിലാക്കുകയെന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം .താത്കാലിക നിവാരണ മാർഗ്ഗങ്ങളെക്കാൾ നമ്മുടെ തീരക്കടലിലെ പ്രകൃതി പ്രതിഭാസങ്ങളുടെ പ്രത്യേകതകൾ മനസിലാക്കി അതിനനുയോജ്യമായ
തീര സംരക്ഷണോപാധികൾ സ്വീകരിച്ചാൽ  ഏറെക്കുറെ  ശാശ്വതമായ പരിഹാരം ലഭ്യമാകും  .
 നമ്മുടെ തീരത്ത്‌ പ്രാദേശികമായി ഇടയ്ക്കിടെ ,അപ്പപ്പോൾ മുട്ടുശാന്തിക്കായി നടപ്പിലാക്കുന്ന തീര സംരക്ഷണ പ്രവൃത്തികൾ പാടെ നിർത്തലാക്കി ദീർഘവീക്ഷണത്തോടെ ഏറ്റവും ഫലപ്രദമായ,ശാസ്ത്രീയ  സംരക്ഷണ പ്രവൃത്തികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയും അവയുടെ ക്രമാനുഗത പുരോഗതി ഇടയ്ക്കിടെ വിലയിരുത്തുകയും വേണം
ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ  ചെലവിനു ആനുപാതികമായി പ്രയോജനം  ലഭിക്കുന്നതിനും  പര്യാപ്തമായവയാവണം എന്ന് കൂടി നാം ശ്രദ്ധിക്കണം
നിലവിലുള്ള തീരദേശ സംരക്ഷണോപാധികളെക്കാൾ ലളിതവും  മെച്ചപ്പെട്ടതുമായവയുണ്ട്
അത് പരീക്ഷണാടിസ്ഥാനത്തിൽ  തദ്ദേശീയരായ എന്ജിനീയർ
മാരെ ക്കൂടി ഭാഗഭാക്കാക്കി പരിശീലിപ്പിച്ച് നടപ്പിലാക്കണം

തീരസംരക്ഷണം നൂതനോപാധികൾ

തീര പ്രദേശത്തു  കരിങ്കൽ ഭിത്തി കെട്ടുന്നത് പോലെയുള്ള നിർമ്മിതികൾ കൊണ്ട് തീര ശോഷണം തടയാമെന്ന് ഒരു മിഥ്യാധാരണ ജനങ്ങൾക്കും ചില അധികാരികൾക്കുമുണ്ട് .ഈ ധാരണ പാടെ മാറേണ്ടിയിരിക്കുന്നു പകരം പരിസ്ഥിതിക്കും പ്രകൃതിക്കും അനുയോജ്യമായ തീര സംരക്ഷണ മാർഗ്ഗങ്ങളാണ് നാം അവലംബിക്കേണ്ടത്.
ബീച്ച് പിന്നോട്ട് വലിക്കുക (Retreat)
ഇപ്പോൾ ബീച്ചിനുള്ളതിൽക്കൂടുതൽ വ്യാപ്തി  ബീച്ചിനു പുറകിലേക്ക് നൽകി ബീച്ച് മേഘലയുടെ വിസ്തീർണം വര്ദ്ധിപ്പിക്കുക .
തീരദേശത്തുള്ള ജനസാന്ദ്രതയുടെ ആധിക്യം, ലഭ്യമാകുന്ന ഭൂമിയുടെ അപര്യാപ്തത ,ദൈനം ദിന ജന ജീവിതത്തിനിണ്ടാവുന്ന തടസ്സം ഇത്യാദി കാരണങ്ങളാൽ ഇത് ഒട്ടും തന്നെ പ്രാവര്ത്തികമല്ല
മറ്റൊന്ന് കൂടുതൽ സ്ഥലം ബീച്ച് പ്രദേശമായി മാറ്റി അവിടെ തീര സംരക്ഷണ നിർമ്മിതികൾ  കെട്ടിയുയർത്തുക എന്നതാണ് .
എന്നാൽ പരിസ്ഥിതിക്കും ജനജീവിതത്തിനും   ഹാനികരമായ വിധത്തിലായിരിക്കരുത് ഇത്തരം നിർമ്മിതികൾ .
 ഇതൊന്നും പ്രാവർത്തികമാക്കാൻ പറ്റുന്നില്ലെങ്കിൽ തീരത്ത്‌ ദോഷകരമായ മനുഷ്ന്റെ ഇടപെടലുകൾ തീർത്തും  ഒഴിവാക്കുക
ബീച്ചു പുഷ്ടിപ്പെടുത്തൽ
ബീച്ചിലേക്കുള്ള മണലൊഴുക്കിന്റെ അളവ് വര്ദ്ധിപ്പിച്ച്മണൽ നിക്ഷേപം അധികരിപ്പിക്കുക എന്നതാണ് ബീച്ചു പുഷ്ടിപ്പെടുത്തൽ  എന്നത് കൊണ്ടുദ്ദേശിക്കുന്നത്
ഇത് അനേക  ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്  നദികളിലൂടെ  നദീമുഖത്തേക്ക് സംവഹിക്കപ്പെടുന്ന മണലിന്റെ അളവ്, ആ മണൽ ആഴക്കടലിലേക്ക് പോകാതെ തീരദേശത്തേക്ക്  സംവഹിക്കപ്പെടുന്നതിന് അനുയോജ്യമായ തീരം ചേർന്നുള്ള കടലിലെ ഒഴുക്ക്  എന്നിവ പുഷ്ടിപ്പെടുത്തലിനു അഭികാമ്യമായ കാര്യങ്ങളാണ്
തുറമുഖം  കപ്പൽ ചാനലുകൾ എന്നിവ ഡ്രട്ജു ചെയ്തു  കിട്ടുന്ന അവഷിപ്ത മണൽ ബീച്ചിൽ നേരിട്ടോ  തീരത്തോട് ചേർന്ന് കടലിൽ  നിക്ഷേപിക്കുകയോ ചെയ്യേണ്ടതാണ്.ഈ അവഷിപ്ത മണൽത്തരികൾക്ക് നിയതമായ വലുപ്പം ഉണ്ടായിരിക്കണം .
കടൽത്തീര ഖനന പ്രദേശത്തു നിന്ന് ലഭിക്കാവുന്നതും  ഖനനാവശ്യത്തിന് വേർതിരിക്കപ്പെട്ട ശേഷം  മിച്ചം വരുന്നതുമായ  മണൽ ഉദാഹരണം ചവറ റെയർ എർത്ത് ഫാക്ടറി ) ബീച്ച്പുഷ്ടിപ്പെടുത്തുന്നതിനനുയോജ്യമാണ്.

 കടൽത്തീര ഖനന പ്രദേശത്തു നിന്ന് ലഭിക്കാവുന്നതും  ഖനനാവശ്യത്തിന്  വേർതിരിക്കപ്പെട്ട ശേഷം  മിച്ചം വരുന്നതുമായ  മണൽ,( ഉദാഹരണം ചവറ റെയർ എർത്ത് ഫാക്ടറി ) ബീച്ച്പുഷ്ടിപ്പെടുത്തുന്നതിനനുയോജ്യമാണ്.

മറ്റൊരു സാദ്ധ്യത ആഴക്കടൽ മണലിന്റെ ഖനനവും ഉപയോഗവുമാണ്
കേരളത്തിൽ പൊന്നാനി ചാവക്കാട് ആലപ്പുഴ കൊല്ലം തുടങ്ങിയ പ്രദേശങ്ങൾക്ക് സമീപമുള്ളതും തീരത്ത്‌ നിന്ന് 10-30 കി.മീ.അകലത്തിലും ഏതാണ്ട് 20-50 മീറ്റർ ആഴത്തിലും ആഴക്കടലിൽ 1293 മില്ല്യൻ ഘനമീറ്റർ അളവിൽ കടൽ മണൽ ഘനനം ചെയ്തെടുക്കാവുന്നതാണ് എന്ന് ജിയോളോ ജിക്കൽ സർവേയുടെ സമുദ്രശാസ്ത്ര  വിഭാഗം കണക്കാക്കിയിട്ടുണ്ട്

 പക്ഷെ ഈ നിര്ദ്ദേശം പ്രാവർത്തികമാക്കുന്നതിന് മുൻപ് ഇതേക്കുറിച്ചു   വസ്തു നിഷ്ഠവും സമഗ്രവുമായ പഠനത്തിനു ശേഷമേയാകാവൂ  കാരണം അത്ര മേൽ ചെലവേറിയതും പാരിസ്ഥിതികാഘാതം ഉളവാക്കുന്നതുമാണ് ആഴക്കടൽ മണൽ ഘനനം 


Table 2. Kerala offshore sand resources (source : Geological Survey of India)

പ്രദേശം 
കടലിന്റെ ആഴം (Water depth (m))
തീരത്തു നിന്നുള്ള അകലം( Distance offshore (km))
കണക്കാക്കപ്പെട്ടിരിക്കുന്ന
മണലിന്റെ അളവ്
(Estimated sand volume
(Million cubic metre))
പൊന്നാനി (Ponnani)
20
10
346
ചാവക്കാട്( Chavakad)
25
13
150
ആലപ്പുഴ (Alleppey)
20
11
431
കൊല്ലം വടക്ക്( Kollam North)
50
29
250
കൊല്ലംതെക്ക് (Kollam South)
40
12
116

ആകെ TOTAL

1293



പട്ടിക 2 കാണുക

പ്രദേശം
കടലിന്റെ ആഴം
തീരത്തു നിന്നുള്ള അകലം
കണക്കാക്കപ്പെട്ടിരിക്കുന്ന
മണലിന്റെ അളവ്

മണൽപ്രവാഹ ഗതി മാറ്റൽ

തീരത്ത്‌ കൂടി ഒഴുകത്തക്ക വിധം മണൽ വഹിച്ചുകൊണ്ടുള്ള കടലൊഴുക്കിന്റെ ഗതി തിരിച്ചു വിടുന്നതാണ് തീരത്ത്‌ മണൽ അടിഞ്ഞു കൂടി തീരപോഷണം സാധിതമാക്കുന്ന മറ്റൊരു മാർഗ്ഗം  ഡ്രട്ജു ചെയ്തു  കിട്ടുന്ന അവഷിപ്ത മണൽ ഈ ജല പ്രവാഹത്തിലേക്കു തുറന്നു വിട്ടും
തീര ദേശ മണൽ സമ്പത്ത് കൂട്ടുന്നതിനുപകരിക്കും
മണൽക്കൂനകൾ  
കരയിലെക്കടിക്കുന്ന തിരമാലകൾ ,കാറ്റ് എന്നീ പ്രകൃതി ശക്തികളുടെ ശ്രമ ഫലമായിബീച്ചു പ്രദേശത്തു രൂപം കൊള്ളുന്നവയാണ്  മണൽക്കൂനകൾ. ഇവയുടെ സംരക്ഷണം വളരെയധികം പ്രാധാന്യത്തോടെ  നടപ്പിലാക്കണം
മണൽക്കൂനകൾ.
മണൽക്കൂനകൾ തീര ശോഷണത്തെ പ്രതിരോധിക്കുന്ന ബഫർസോണ്‍  അല്ലെങ്കിൽ കരുത്തൽ പ്രദേശങ്ങളാണ് .
നമ്മുടെ നാട്ടിലനുഭവപ്പെടുന്ന രൂക്ഷമായ മണൽ ക്ഷാമം കാരണം കെട്ടിട നിർമ്മാണത്തിനും മറ്റും ഈ മണൽക്കൂനകൾ പോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു   ഇതിനകം നഷ്ടപ്പെട്ട മണൽ ക്കൂനകൾ പുനസ്ഥാപിക്കുന്നതിനു ആവശ്യമായ നടപടികള സ്വീകരിക്കണം .
അവയുടെ സംരക്ഷണത്തിനു തദ്ദേശ വാസികളുടെ സഹകരണം ആവശ്യമാണ്‌ .

സസ്യവല്ക്കരണം /ജൈവ മതിലുകൾ
 തീര ദേശത്തു സസ്യങ്ങളും മരങ്ങളും നട്ടു പരിപാലിച്ചു കുട്ടിവനങ്ങൾ ഉയര്ന്നു വന്നാൽ അത് ഒരു പരിധി വരെതീര ശോഷണത്തെ മാത്രമല്ല സുനാമി ,ചുഴലിക്കൊടുംകാറ്റ്,തുടങ്ങിയ വൻ പ്രകൃതി ദുരന്തങ്ങളെ പ്പോലും പ്രതിരോധിക്കുന്ന ജൈവ മതിലുകളായി രൂപം കൊള്ളുന്നു .അതിനാല തീരപ്രദേശത്ത്‌ ഇത്തരം ജൈവ മതിലുകൾ വെച്ചു പിടിപ്പിക്കേണ്ടതാണ്,അതിആയി അതാതു പ്രദേശത്തിന്റെ പ്രത്യേകതകൾ ക്കനുസരിച്ച് മരങ്ങളും സസ്യങ്ങളും തിരഞ്ഞെടുത്തു നടുവാൻ ശ്രദ്ധിക്കണം

കടൽ  പാരുകൾ

കടൽ  പാരുകൾ
കടലിൽ നിര്മ്മിക്കുന്ന താഴ്ന്ന പാരുകൾ കരയിലേക്കടിയ്ക്കുന്ന തിരമാലകളുടെ ശക്തി കുറയ്ക്കുന്നതിന് സഹായിക്കുന്നു
തിരമാലകൾ ആപതിക്കുന്ന സ്ഥലത്ത് അത് എല്പ്പിക്കുന്ന സമ്മർദ്ദശക്തി
പരിമിതപ്പെടുത്തുന്നതിന് പാരുകൾ പോലുള്ള നിർമ്മിതികൾ സഹായകമാണ്.
തീരക്കടലിൽ നിന്ന് അകലെ സ്ഥാപിക്കുന്ന ഇത്തരം പാരുകളും മറ്റു
നിർമ്മിതികളും തീര സംരക്ഷണത്തിനു വളരെ ഉപകാരപ്രദമാണെന്ന് ശാസ്ത്രഞ്ജരും ഭരണാധികാരികളും തീരദേശ വാസികളും അഭിപ്രായ വ്യത്യാസം കൂടാതെ ഒരു പോലെ സമ്മതിക്കുന്ന കാര്യമാണ്.  

തീരക്കടലിൽ സ്ഥാപിക്കുന്ന പാരുകൾ പോലുള്ള നിർമ്മിതികൾ തീരത്തെ ശക്തിയേറിയ തിരമാലകളിൽ നിന്ന് തടസ്സമുണ്ടാക്കി രക്ഷിക്കുന്നു എങ്കിലും തീരത്തോടനുബന്ധിച്ചുള്ള കടൽ ജല പ്രവാഹങ്ങളെ തടസ്സപ്പെടുത്തുന്നില്ല എന്നാൽ തീരത്തെ മണൽ ആഴക്കടലിലേക്ക് ഒഴുകി നഷ്ടപ്പെടാൻ അനുവദിക്കുന്നുമില്ല
തീരക്കടലിൽ സ്ഥാപിക്കുന്ന പാരുകൾ പോലുള്ള നിർമ്മിതികൾ തീരത്തെ ശക്തിയേറിയ തിരമാലകളിൽ നിന്ന് തടസ്സമുണ്ടാക്കി രക്ഷിക്കുന്നു എങ്കിലും തീരത്തോടനുബന്ധിച്ചുള്ള കടൽ ജല പ്രവാഹങ്ങളെ തടസ്സപ്പെടുത്തുന്നില്ല എന്നാൽ തീരത്തെ മണൽ ആഴക്കടലിലേക്ക് ഒഴുകി നഷ്ടപ്പെടാൻ അനുവദിക്കുന്നുമില്ല ആസ്ട്രേലിയയിലെ ഗോൾഡ്‌ കോ സ്റ്റിലും  ,നമ്മുടെ കോവളം കടലിലും സ്ഥാപിച്ചിട്ടുള്ള കടൽ പാരുകൾ പോലെയുള്ള നിർമ്മിതികൾ നല്കുന്ന അനുഭവ പാഠം മികച്ച ഉദാഹരണങ്ങളാണ് ഇപ്പോൾ മഹാരാഷ്ട്ര ,കർണാടക,പോണ്ടിച്ചേരി എന്നീ പ്രദേശങ്ങളിലും ഇത്തരം നിര്മ്മിതികളുടെ കുറേക്കൂടി പരിഷ്കരിച്ച തരത്തിലുള്ള ഇത്തരം നിര്മ്മിതികൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്


രത്നച്ചുരുക്കം
ഇവിടെപ്പറഞ്ഞിട്ടുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ നാം താഴെ ചേര്ക്കുന്ന നിഗമനങ്ങളിൽ എത്തിച്ചേരുന്നു
തീരശോഷണത്തെ  നിയന്ത്രിക്കുവാനും ദുരീകരിക്കുവാനും ഉതകുന്ന അനേകം ഉപാധികൾ നിലവിലുണ്ട് ഇവയിൽ പലതും കരിങ്കൽ മതിലുകൾ പുലിമുട്ടുകൾ തുടങ്ങിയ നിർമ്മിതികളേ ക്കാൾ ലളിതവും ചെലവു കുറഞ്ഞതുമാണ്
മണൽക്കൂനകളുടെ സംരക്ക്ഷണം ,പരിപാലനം ബീച്ചു പുഷ്ടിപ്പെടുത്തൽ തീരത്ത്‌ നിന്ന് ആഴത്തിലേക്കുള്ള മണലൊഴുക്കിന്റെ നിയന്ത്രണവും ഒപ്പം  തീരത്തേക്കുള്ള മണലൊഴുക്കിന്റെ പ്രവേഗ ത്വരിതപ്പെടുത്തൽ, ജൈവ  മതിലുകൾ ,വേലികൾ ഇവയുടെ വച്ച് പിടിപ്പിക്കലും സംരക്ഷണവും ,കടലിലുള്ള ജലാവൃത പാരുകളുടെ നിർമ്മാണം   ഇവയിലെതെങ്കിലും ഒരു കാര്യം തനിച്ചോ ,മറ്റുള്ളവയുമായി ചേർന്നോ  അതതു തീരത്തിന്റെ   പൊതു സ്വഭാവാനുസൃതം നടപ്പിലാക്കേണ്ടാതാണ്

ഇപ്രകാരം അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അവ
തീരത്തിന്റെ സുസ്ഥിരവികസവും . സംരക്ഷണവും നല്കുന്നവയാണോ ,
എത്ര മാത്രം ബഹു മുഖ സാധ്യതകൾ (തീര സംരക്ഷണം ,ജല -കേളീ വിനോദ സാദ്ധ്യതകൾ ,ജൈവ സമ്പത്തിന്റെ വംശ വർദ്ധനവും നില നില്പ്പും മറ്റു നൈസർഗ്ഗിക പ്രതിഭാസങ്ങൾ  )ഉള്ളവയാണെന്നും  ,അവ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നവയാണോ സര്ക്കാരിന്റെ വിവിധ തീര സംരക്ഷണ നിയമങ്ങളുടെ  പരിധിക്കുള്ളിൽ വരുന്നതാണോ  എന്നും മറ്റുമുള്ള കാര്യങ്ങൾക്ക് പ്രാമുഖ്യം നല്കണം
ഇതിനായി പൊതു ജനങ്ങളുടെയും ഈ രംഗത്ത് പ്രവര്ത്തിക്കുന്ന ,സംഘടനകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ഒക്കെ അഭിപ്രായ
സമന്വയത്തിലൂടെ വേണം നടപ്പിലാക്കേണ്ടത് .

 രത്നച്ചുരുക്കം
ഇവിടെപ്പറഞ്ഞിട്ടുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ നാം താഴെ ചേര്ക്കുന്ന നിഗമനങ്ങളിൽ എത്തിച്ചേരുന്നു
തീരശോഷണത്തെ  നിയന്ത്രിക്കുവാനും ദുരീകരിക്കുവാനും ഉതകുന്ന അനേകം ഉപാധികൾ നിലവിലുണ്ട് ഇവയിൽ പലതും കരിങ്കൽ മതിലുകൾ പുലിമുട്ടുകൾ തുടങ്ങിയ നിർമ്മിതികളേ ക്കാൾ ലളിതവും ചെലവു കുറഞ്ഞതുമാണ്
മണൽക്കൂനകളുടെ സംരക്ക്ഷണം ,പരിപാലനം ബീച്ചു പുഷ്ടിപ്പെടുത്തൽ തീരത്ത്‌ നിന്ന് ആഴത്തിലേക്കുള്ള മണലൊഴുക്കിന്റെ നിയന്ത്രണവും ഒപ്പം  തീരത്തേക്കുള്ള മണലൊഴുക്കിന്റെ പ്രവേഗ ത്വരിതപ്പെടുത്തൽ, ജൈവ  മതിലുകൾ ,വേലികൾ ഇവയുടെ വച്ച് പിടിപ്പിക്കലും സംരക്ഷണവും ,കടലിലുള്ള ജലാവൃത പാരുകളുടെ നിർമ്മാണം   ഇവയിലെതെങ്കിലും ഒരു കാര്യം തനിച്ചോ ,മറ്റുള്ളവയുമായി ചേർന്നോ  അതതു തീരത്തിന്റെ   പൊതു സ്വഭാവാനുസൃതം നടപ്പിലാക്കേണ്ടാതാണ്

ഇപ്രകാരം അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അവ
തീരത്തിന്റെ സുസ്ഥിരവികസവും . സംരക്ഷണവും നല്കുന്നവയാണോ ,
എത്ര മാത്രം ബഹു മുഖ സാധ്യതകൾ (തീര സംരക്ഷണം ,ജല -കേളീ വിനോദ സാദ്ധ്യതകൾ ,ജൈവ സമ്പത്തിന്റെ വംശ വർദ്ധനവും നില നില്പ്പും മറ്റു നൈസർഗ്ഗിക പ്രതിഭാസങ്ങൾ  )ഉള്ളവയാണെന്നും  ,അവ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നവയാണോ സര്ക്കാരിന്റെ വിവിധ തീര സംരക്ഷണ നിയമങ്ങളുടെ  പരിധിക്കുള്ളിൽ വരുന്നതാണോ  എന്നും മറ്റുമുള്ള കാര്യങ്ങൾക്ക് പ്രാമുഖ്യം നല്കണം
ഇതിനായി പൊതു ജനങ്ങളുടെയും ഈ രംഗത്ത് പ്രവര്ത്തിക്കുന്ന ,സംഘടനകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ഒക്കെ അഭിപ്രായ
സമന്വയത്തിലൂടെ വേണം നടപ്പിലാക്കേണ്ടത്
ചുരുക്കിപ്പറഞ്ഞാൽ  തീര ശോഷണവും തീര സംരക്ഷണവും നടപ്പിലാക്കുന്നത് തീരശോഷണത്തിന്റെ യഥാർത്ഥ കാരണങ്ങൾ വസ്തു നിഷ്ഠമായിപഠിച്ചും അതിന്റെ നിവാരണ മാർഗ്ഗങ്ങൾ അപഗ്രഥികച്ചും അവലോകനം ചെയ്തും മനസ്സിലാക്കിയ ശേഷം ആയിരിക്കണം
നമ്മുടെ കേരളത്തിൽ ഏറ്റവും ആധുനികവും മറ്റു സ്ഥലങ്ങളിൽ വിജയകരമായി നടപ്പിലാക്കിയവയും എന്നാൽ താരതമ്യേന ചെലവു കുറഞ്ഞതുമായ സുസ്ഥിര സംരക്ഷണം ഉറപ്പു നൽകുന്നതുമായ തീര സംരക്ഷണ സംവിധാനങ്ങൾ പൊതുജന സഹകരണത്തോടെ  എത്രയും വേഗത്തിൽ നടപ്പിലാക്കുകയാണ് കരണീയം അങ്ങനെ ചെയ്‌താൽ നമ്മുടെ മനോഹരങ്ങളായ നമ്മുടെ ബീച്ചുകൾ ആകര്ഷണ കേന്ദ്രങ്ങളായി പരിലസ്സിക്കും അവിടെ അധിവസിക്കുന്ന ജനസമൂഹവും
അവരുടെ ജീവിതവും ഐശ്വര്യസമ്പൂർണ്ണമാകും





Thursday, November 12, 2015

കവിത
















കവിത വൃത്ത വിഭൂഷ യണിഞ്ഞു
നൃത്തമാടുന്നു ചാരുതയോടെ
താള മാർന്നോരീണം ചൊല്ലി
കേൾക്കുവോർക്കാഹ്ലാദം  മനസ്സിൽ  
പുലരിയിൽ പൊട്ടി വിടരും പൂ പോൽ
നറുമണം തൂകി നില്പൂ കവിത
മധു കണം തേടിയണയും പൂവിൽ
അനുവാചകർ തേനീച്ചകൾ നമ്മൾ

ദുഃഖ പുത്രിയോട്

















മോഹമഴവില്ലു താഴെ വീണുടയുമ്പോൾ
ആഴങ്ങളിൽ,ദുഖത്തിന്നാഴങ്ങളിൽവീണു
നീന്താൻ ശ്രമിക്കുമീയേകാകിയാത്മാവിൻ
നീറുന്ന വേദന,വിതുമ്പിത്തുളുമ്പുന്നു

വേദനയുള്ളിലൊതുക്കി നീ പുഞ്ചിരി
വാരിവിതറാൻ ശ്രമിക്കുമ്പോഴൊക്കെയും    
വേപഥ പൂണ്ട് നിൻ മുഖം കാണുമ്പോൾ  
വേദന തിങ്ങുന്നിതെൻ നെഞ്ചകത്തിലും  

വാനിൽപ്പറക്കേണ്ട വർണ്ണശലഭത്തെ
വാതിലടച്ചു നിശാശലഭമാക്കിടാൻ
വേവലാതി പൂണ്ട കാട്ടാള നീതിയെ
വെല്ലുവിളിച്ചു പറന്നുല്ലസിക്കുവാൻ
മെല്ലേക്കരുത്തു നീയാർജ്ജിക്ക കണ്മണീ..
ഇല്ല,തോല്ക്കാൻ  കഴിയില്ല നിനക്കിനി



Tuesday, November 10, 2015

അഴിമതി ആരോപണങ്ങളും ജനകീയ സർക്കാരുകളും


അഴിമതി ആരോപണങ്ങളും ജനകീയ സർക്കാരുകളും

ഇപ്പോൾ നമ്മുടെ രാഷ്ട്രീയാന്തരീക്ഷം മുഴുവൻ അഴിമതി,കോഴ ഇത്യാദി കോലാഹലങ്ങലാൽ മുഖരിതമാണല്ലോ
ഈയവസരത്തിൽ മലയാളികളുടെ ശ്രദ്ധ കേരളത്തിലെ ആദ്യത്തെ .ജനകീയ സര്ക്കാരിനെതിരെ അന്നത്തെ ഭക്ഷ്യ മന്ത്രി സ.കെ.സി.ജോര്ജ്ജിനെതിരെ ഉന്നയിക്കപ്പെട്ടതും ആന്ധ്രാ അരികുംഭകോണം   എന്ന പേരിൽ അന്നത്തെ പത്ര മാദ്ധ്യമങ്ങളിലൂടെ ജന ശ്രദ്ധ ആകർഷിച്ചതുമായ ഒരഴിമതി ക്കേസിലേക്ക് ക്ഷണിക്കുകയാണ്.

ആദ്യമായി അധികാരത്തിൽ വന്ന കമ്യൂണിസ്റ്റു സര്ക്കാരിന് നേരിടേണ്ടിവന്ന പ്രശ്നം കേരളത്തിലെ രൂക്ഷമായ ഭക്ഷ്യക്ഷാമം ആയിരുന്നു "അരിയെവിടെ തുണിയെവിടെ പറയൂ പറയൂ നമ്പൂരീ" എന്ന മുദ്രാവാക്യം വിളിച്ചു പറഞ്ഞു കൊണ്ട് ,കൊച്ചു കുട്ടികൾ പോലും ഇടവഴികളിൽ മുതിർന്നവരെ  അനുകരിച്ചു പ്രകടനം നടത്തിക്കളിച്ചിരുന്ന കാലം .
അരിക്ക് പകരം മരച്ചീനിപ്പൊടികൊണ്ട് നിര്മ്മിച്ചിരുന്ന "മക്രോണി"യെന്ന വിശിഷ്ട പദാർത്ഥം ഉപയോഗിക്കാൻ മലയാളികളോട് സർക്കാർ പറഞ്ഞ കാലം .
കമ്യൂണിസ്റ്റുകാരെ "മക്രോണികൾ" എന്ന് പരിഹസിച്ചിരുന്ന കാലം .
ഈ ഭക്ഷ്യ പ്രശ്നം പരിഹരിക്കാൻ ആന്ധ്രയിലെ സ്വകാര്യ അരി വ്യാപാരികളിൽ നിന്ന് 5000 ടണ്‍അരി വാങ്ങാൻ  സർക്കാർ തീരുമാനിച്ചു.
ഈ കരാർ ടെണ്ടർ ക്ഷണിക്കാതെയും അംഗീകൃത നടപടിക്രമങ്ങൾ പാലിക്കാതെ മാർക്കറ്റ്  വിലയേക്കാൾ വളരെ കൂടിയ നിരക്കിലുമാണ്  നടപ്പിലാക്കിയതെന്നും പ്രതി പക്ഷവും അന്നത്തെ പത്ര മാധ്യമങ്ങളും ആരോപിച്ചു.
ഈ കരാറിലുൾപ്പെട്ട വ്യാപാരിയിലൂടെ അയാൾക്ക്‌ നല്കിയ  അമിത ലാഭം പാര്ട്ടി ഫണ്ടിലേക്ക് ഒഴുക്കിയെന്നുമായിരുന്നു ആരോപണം.  പാർട്ടിക്ക് ലഭിച്ച
ഈ ലാഭം സർക്കാരിന് ഒഴിവാക്കാമായിരുന്ന നഷ്ടമാണെന്നുമാണ്‌ ആരോപണ കർത്താവായിരുന്ന ടി.ഓ. ബാവ എന്ന കോണ്‍ഗ്രസ്സു എം.എല്.എ. യുടെ പക്ഷം
എന്നാൽ സർക്കാർ വഴങ്ങിയില്ല .
ആരോപണപ്രത്യാരോപണങ്ങളും പ്രതിക്ഷേധഘോഷങ്ങളും ഇന്നത്തെപ്പോലെ അന്നും അന്തരീക്ഷത്തിൽ അലയടിച്ചു
 എന്നാൽ ഒരു ചർച്ചയ്ക്കിടയിൽ പ്രതിപക്ഷ നേതാവായിരുന്ന പി.ടി.ചാക്കോയുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ഈ ആരോപണത്തെ കുറിച്ചു അന്വേഷിക്കാമെന്ന് അബദ്ധത്തിൽ  ശ്രീ നമ്പൂതിരിപ്പാട്‌ സമ്മതിക്കയും അതനുസരിച്ചു ജസ്റ്റീസു പി.ടി.രാമൻ നായർ കമ്മീഷനെ സർക്കാർ അധികാരപ്പെടുത്തുകയും  ചെയ്തു.
ജസ്റ്റീസു പി.ടി.രാമൻ നായർ കമ്മീഷന്റെ റിപ്പോർട്ടിൽ സർക്കാരിന് നിയമ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ നടപ്പിലാക്കിയ ഈ അരിവ്യാപാര കരാറിലൂടെ ഒഴിവാക്കാമായിരുന്ന 16.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടു ണ്ടെന്നും മറ്റും കണ്ടെത്തി .
ജുഡീഷ്യൽ അന്വേഷണ റിപ്പോര്ട് സർക്കാരിന് കൊള്ളുകയോ തള്ളുകയോ ചെയ്യാം
അതിനാൽ സർക്കാരിനെതിരായ ഈ റിപ്പോർട്
 ഇ.എം.എസ്.സർക്കാർ  അംഗീകരിച്ചില്ല.
മന്ത്രിയുടെയോ മന്ത്രിസഭയുടെയോ രാജിക്ക് മുറവിളി കൂട്ടിയ പ്രതിപക്ഷത്തിന് തത്കാലം നിശബ്ദരാകേണ്ടി വന്നു
എങ്കിലും പില്ക്കാലത്ത് വിമോചന സമരം ആരംഭിക്കുന്നതിനു നിമിത്തമായ ആരോപണങ്ങളിലൊന്നു    ഈ ആന്ധ്രാഅരിക്കച്ച വടമായിരുന്നു വെന്നും പറയപ്പെടുന്നു







lnorder to overcome the shortage of rice the Kerala
Government decided to import rice form Andhra and distribute
it through the ration shops. It was decided to buy 5000 tons of
rice via cr private firm- in Madras, which was proposed to them
by A.K. Gopalan, Men-lber of ParliamenP. The Kerala Government
entered into an ageernerit with Messrs T. Sriramalu, I? Suryanarayana
and Cornpany, Madra~fo r the purchase of 5000 tonnes of rice
from Andhra. The no~rr~fuorlm alities of calling for tenders and
coming to agreemen-?:; with the lowest bidder were not gone
through. A big furore was ra~sedo ver the fact that tenders were
not called ". The first cons~gnmenot f rice arrived in September 1957.
Immediately charges of c:orruption in favour of the Communist party
of lndia and the sympathisers of the Communist party of lndia
were ra~sed, The manager of the Madras firm was a Communist
15 years ago and the terms of the agreement were in favour of
.37
hirn 4C. The oppositian parties in Kerala accused the Government
of Kerala for paying more than the market price to this firm4'.
The Congire:;~ leaders accused that the Communist
Party had accepted cr bribe wh~chw as paid to the Andhra Communist
Party for clearing its elec:tion debt 42m lhe first accusation was
that 1.6 iakhs was accepted as bribe, but later it was termed as
16.5 labs 43. The r~:e deal provided another tool in the hands
of me opposition parties; to forge a common front with the leading
pressure groups agulnst the communist G~vernmentT..~O~. B ava,
the Congress M .[.A, (I(::(: used in the Legislative Assembly that there
were certa~n ~rregular~t~ine sp utting through the deal and the
Government had ~ustc~inecdo nsiderable loss45.C ongress M.L.A.
T.O. Bava was the person who brought out the affairs of the deal
in deta~l
The Malayalani newspapers
as headlines rn the news papers 49.
Ir the Leglslatlve Assembly Chief Minister EMS
Namboodlripad sc:olcJed the Opposition for raising vague
allegat~ons against the Government and promised to enquire
into clear corruptions At th~s juncture KT. Chacko, Congress
M L A and Oppositior leader stood up and asked whether the
allegations on Rice I:)eal can be enquired. To such a sudden
question EMS Namboodir~paadn swered Yes' 51. Thus the Chief Minister
agreed for an enquiry li7 to the Rice Deal in the Legislative Assembly.
The Rice Deal controversy was the first or deal that the Chief
Minister E M S Namboodiripad had to face during the communist

On 13 th F~?bruary1,9 59 the commission submitted its
report to the Governrrlent of Kerala, It was a fairly lengthy report
(2nd came to the following conclusion (1 ) There are strong grounds
for the suspicion tlxrf the deal was solely dictated by considerations,
intrinsic: to the merits of the situution (2) There was an avoidable
loss of more than ?s 1 lakh in the purchase of 5000 tons of rice
from Andhra ~n August 1957 (3) The deal with a Madras firm for
the purchase of ric:e from Andhra on present terms was not
justified having regarcl to the tood situation in the state,
The Comn-iiss~on concludes its report by saying that,
Mere can be lime cloubt that, had the Government called for
tenders, ~nsteado t entering ~nton egotiate contract with a Madras
firm, it could have c~btained rice on more favourable terms. The
(;ommission held trlc~t there was no great urgency for the
Government of Keralcr to rush the deal in the above manner, which
led to avo~dable loss It also thought that if the Government of
Kerala had asked for competitive tenders as had been the
pract~ce In Keraia till then, the Government would have avoided
this loss, According tc -the Commission it was regretable that the
Advocclte General ?ad to appear as a counsel for Government
The Rice Deal report was placed before the Legislative
Assembly on Me 10th March : 959. The next days newspapers were
full of news regard~ng the rice deal. The Malayala Manorama
cclrried the top headiing ' Andhra rice deal not j~sffiable'~T~he.
Deepika Daily carried the heading nAndhra rice deal report
published" 62 . Other newspapers also began to criticise the
Governn~ent. The Newspaper Malayali wrote the heading "Respect
democracy and resign" 53. The leading daily Deepika came with
C ' The Malagrcllu Manama Dally wrote that the Government
Incurred a 1~::s ol' Rs. I 3.500 It also expressed the idea
that recornn ericlatror.~o f the commission were not
agreeable to1 the Government. It further wrote that if the
comm~ssior'sr t~nd~ngwse re respected the communist
Governmi st10uld resign See Malayala Manorama, 1 1
March 195'3
62 lhe Oeepika &r(:)le that the report was not favourable to the
Government arid

The Govanrrient's reaction to the report has been two
fold: (1 j It has questio~lecl the propriety of the Commission to
comment on what Government should or should not do (2) It has
remained silent on the question of avoidable loss to the state
exchequer. The Governrr~enpt ropaganda has concentrated on the
first point and overlook, the second. It has thus reacted by saying
that there is nofhing to tc~ctr shamed of in the judicial verdict or in the
deal corltracted by the government
അഴിമതി ആരോപണങ്ങളും ജനകീയ സർക്കാരുകളും
ഇപ്പോൾ നമ്മുടെ രാഷ്ട്രീയാന്തരീക്ഷം മുഴുവൻ അഴിമതി,കോഴ ഇത്യാദി കൊലാഹലങ്ങലാൽ മുഖരിതമാണല്ലോ
ഈയവസരത്തിൽ മലയാളികളുടെ ശ്രദ്ധ കേരളത്തിലെ ആദ്യത്തെ .ജനകീയ സര്ക്കാരിനെതിരെ അന്നത്തെ ഭക്ഷ്യ മന്ത്രി സ.കെ.സി.ജോര്ജ്ജിനെതിരെ ഉന്നയിക്കപ്പെട്ടതും ആന്ധ്രാ അരികുംഭകോണം   എന്ന പേരിൽ അന്നത്തെ പത്ര മാദ്ധ്യമങ്ങളിലൂടെ ജന ശ്രദ്ധ ആകർഷിച്ചതുമായ ഒരഴിമതി ക്കേസിലേക്ക് ക്ഷണിക്കുകയാണ്



Thursday, November 5, 2015

അർണോസ് പാതിരി (1681-1732)




"അമ്മ കന്യാമണി തന്റെ നിർമ്മല ദുഖങ്ങളിപ്പോൾ
നന്മയാലെ മനസ്സുറ്റു കേട്ടു കൊണ്ടാലും
ദുഃഖമൊക്കെപ്പറവാനോ വാക്ക് പോരാ മാനുഷർക്കു
ഉൾക്കനെ  ചിന്തിച്ചു കൊൾവാൻ ബുദ്ധിയും പോരാ "

ക്രിസ്തുവിന്റെ പീഡാനുഭവചരിത്രം ദേവാലയങ്ങളിൽ ആലപിക്കുന്നതിനു സംഗീത സാന്ദ്രമായ ഈ ഗാന കാവ്യം രചിച്ചത് ഒരു
മലയാളിയല്ലെന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പ്രയാസമാണ് അല്ലേ ?
പക്ഷെ ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് മലയാളിയായി മാറിയ അർണ്ണോസ്സ്പാതിരി   രചിച്ചതാണ്   "പുത്തൻ പാനയെന്ന" ഈ മനോഹര മഹാകാവ്യം .

ഭാരതീയവും കേരളീയവുമായ കലാ,സാഹിത്യ,ഭാഷാശാസ്ത്ര വിഷയങ്ങള്‍ പഠിച്ച്‌ ,ഗ്രന്ഥങ്ങള്‍ രചിച്ച അനേകം പാശ്ചാത്യപണ്ഡിതന്മാരെ നമുക്കറിയാം. മാക്സ്‌ മുള്ളര്‍, റോത്ത്‌, ബോട്ട്‌ലിങ്ക്‌ എന്നിവര്‍ സാർവ്വ ദേശീയതലത്തിലും അര്‍ണോസ്‌ പാതിരി, ബെയ്ലി, ഡോ. ഹെർമൻ ഗുണ്ടര്‍ട്ട്‌ മുതലായവര്‍ ദേശീയ തലത്തിലും പ്രത്യേകിച്ചു കേരളത്തിലും വളരെ അറിയപ്പെടുന്നവരാണ്‌.

മലയാളത്തിന്റെ, കേരളത്തിന്റെ സാഹിത്യസാംസ്കാരിക മേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക പുരോഹിത ശ്രേഷ്ഠനാണ് അർണോസ് പാതിരി എന്നറിയപ്പെട്ടിരുന്ന ,യൊവാൻ ഏർണസ് ഹാങ്സിൽഡൻ (Johann Ernst Hanxleden ) ഹംഗറിക്കാരൻ . ഇന്ന് ഈ ഭൂപ്രദേശം ജർമ്മനിയുടെ ഭാഗമായതിനാൽ ഇദ്ദേഹത്തെ ചിലർ ജർമ്മൻ സ്വദേശിയായും 
കരുതുന്നു.
ലത്തീൻ ,സുറിയാനി, പോർട്ടുഗീസ്‌, സംസ്കൃതം ,തമിഴ്, മലയാളം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയ ബഹുഭാഷാപണ്ഡിതനായ  അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ മലയാള ഭാഷയുടെ നവീകരണത്തിനും ഉന്നമനത്തിനും വേണ്ടി ഉഴിഞ്ഞു വച്ച ഭാഷാസ്നേഹിയാണ് .
നവോഥാനാനന്തര കാലത്ത്  ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഈശോസഭ (society of Jesus ) സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ആഗോള തലത്തിൽ വിലമതിക്കാനാവാത്ത സേവനങ്ങൾ നൽകിയവരാണ്. അർണോസ് പാതിരിയും ഈശോ സഭാ പുരോഹിതനായിരുന്നു .
1681 -ൽ  ഹംഗറിയിൽ ഭൂജാതനായ   യൊവാൻ ഹാങ്സിൽഡൻ ഈശോസഭയിൽ ചേർന്ന്  തത്വ ശാസ്ത്രവും(Philosophy) ദൈവ ശാസ്ത്രവും (Theology ) പഠിച്ച ശേഷം 1699 ഒക്ടോബർ 3 ന് ഇന്ത്യയിലേയ്ക്ക് തിരിച്ചു, 1700 ഡിസംബർ 3-ന് ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ എത്തിച്ചേരുകയും ചെയ്തു. മാർഗ്ഗമദ്ധ്യേ അദ്ദേഹം ടർക്കി,സിറിയാ അർമേനിയ,പേർഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു.
1701-ൽ ഗോവയിലെത്തി.പോർട്ടുഗീസ് മിഷണറി കേന്ദ്രത്തിൽ തന്റെ സന്യാസ- വൈദിക പരിശീലനം പൂർത്തിയാക്കി.
കേവലം 52 വർഷത്തെ തന്റെ ഹ്രസ്വമായ ജീവിതത്തിലെ 32 വർഷവും
സേവന നിരതവും തേജോമയവുമായ ഒരു താപസ ജീവിതം നയിച്ച് തീര്‍ത്തും ഒരു മലയാളിയായി , മലയാള ഭാഷയേയും മണ്ണിനേയും ജീവനുതുല്യം സ്നേഹിച്ച് ജീവിച്ച പാതിരിയുടേത് ഒരു അകാലചരമമായിരുന്നു. 
തൃശൂര്‍- പഴുവില്‍ വെച്ച്, 1732-ല്‍ പാമ്പു കടിയേറ്റാണ് അര്‍ണോസ് പാതിരി മരിച്ചത്. 
പഴുവില്‍: സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ അര്‍ണ്ണോസ് പാതിരിയുടെ ഭൌതിക ശരീരം സ്മൃതി മണ്ഡപത്തിൽ സൂക്ഷിച്ചിട്ടുണ്ട്

അര്‍ണോസ്‌ പാതിരിയെപ്പറ്റിയും പഴമക്കാര്‍ പല കഥകളും പറയാറുണ്ട്‌.
ഭാഷയിലുള്ള അദ്ദേഹത്തിന്റെ അവഗാഹത്തെ സൂചിപ്പിക്കുന്നതാണ് ഇവയിൽ  പലതും 
പാതിരിയെ കളിയാക്കിയ  ഒരു വിദ്വാനു  പറ്റിയ  അമളി രസാവഹമാണ്. പാതിരിയുടെ നീലനിറത്തിലുള്ള പൂച്ചക്കണ്ണുകളെ പരിഹസിച്ച്‌  "ഗ ണപതി  വാഹന ,രിപു,നയനാ"എന്ന് വിളിച്ചുവെന്നും .  ഒട്ടും അമാന്തമില്ലാതെ ദശരഥനന്ദന ദൂതമുഖായെന്ന്‌ മറുപടിയുമായി   തിരിച്ചടിച്ചുവെന്നും, ഒരു കഥ.

മറ്റൊരു സന്ദർഭത്തിൽ ഒരു ഇളയതിനാണ്‌ അബദ്ധം പറ്റിയത്‌. ഭാഷാ വ്യുല്‍പ്പത്തിയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന്‌ കരുതിയിരുന്ന  ഇളയത്‌, പൊക്കം കുറഞ്ഞ് ഈര്‍ക്കില്‍ പോലെയായിരുന്ന പാതിരിയോട്‌ ‘പാതിരി’ (പാതിരി = ഒരു കാട്ടു വൃക്ഷം) വില്ലിന് ബഹുവിശേഷമാണ്‌ എന്നു പരിഹസിച്ച ത്രേ . അത് ഇളയതായാല്‍ ഏറ്റവും നന്നെന്ന്‌ പാതിരി തിരിച്ചടിയ്ക്കുകയും ചെയ്തത്രേ!

ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മിശിഹാചരിത്രം, വ്യാകുല പ്രബന്ധം, പുത്തന്‍പാന എന്നിവയാണ്‌ പാതിരിയുടെ കാവ്യഗ്രന്ഥങ്ങള്‍. മലയാളഭാഷയ്ക്കു വേണ്ടതായ വ്യാകരണഗ്രന്ഥങ്ങളും, മലയാളം - സംസ്കൃതനിഘണ്ടു തുടങ്ങി എന്നിവയും ലാറ്റിന്‍ ഭാഷയിലെഴുതിയ പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്‌.
സംസ്കൃതഭാഷയെ അധികരിച്ച് ലത്തീൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ
  1) വാസിഷ്ഠസാരം  2) വേദാന്തസാരം   3) അഷ്ടാവക്രഗീത  4) യുധിഷ്ടിര വിജയം

മലയാള ഭാഷാ വ്യാകരണത്തിനും നിഘണ്ടു നിർമ്മാണത്തിനും അദ്ദേഹം നല്കിയ സംഭാവനകൾ ഇന്നും തിളങ്ങി നിൽക്കുന്നു
പുത്തൻ  പാനയെന്ന ഗാനാലാപനത്തിന്റെ  ശബ്ദമാധുരി ഇന്നും കൃസ്തീയ ഭവനങ്ങളിൽ അലയടിക്കാറുണ്ട്.
പുത്തന്‍പാന സ്വാരസ്യം കൊണ്ടും ഭക്തിരസത്താലും മറ്റുള്ള കാവ്യങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നു. "രക്ഷാകരവേദകീര്‍ത്തന"മെന്നും ഈ കൃതിക്ക്‌ പേരുണ്ട്‌.

 ഇതിനും പുറമേ നിരവധി കൃസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചു നല്കിയിട്ടുള്ള അർണോസ്സ്   പാതിരിയെക്കുറിച്ചു    ക്രിസ്ത്യാനികൾ പോലും കൂടുതൽ അറിയുന്നതിനും മതിയായ ആദരവു ആ മഹദ് വ്യക്തിക്ക് നല്കുന്നതിനും ശ്രമിച്ചിട്ടില്ല എന്നത് അത്യന്തം അപലപനീയമല്ലേ?

പ്രശസ്ത ഭാഷാ പണ്ഡിതൻ ശ്രീ ശൂരനാട് കുഞ്ഞൻപിള്ളയുടെ അഭിപ്രായത്തിൽ "കേരള സാഹിത്യം എന്നും കൃതജ്ഞതയോടെ ഓർമ്മിക്കേണ്ട സേവനങ്ങൾ കൊണ്ട് അനശ്വര കീർത്തി നേടിയിട്ടുള്ള ഒരു ധന്യനാണ് അർണ്ണോസ് പാതിരി... "
മഹാകവി ഉള്ളൂർ  അർണ്ണോസ്സ്  പാതിരിയെക്കുറിച്ചു  പരാമർശിക്കുന്നത് ഇപ്രകാരമാണ്, "വിദേശീയനായ ക്രിസ്ത്യനികളിൽ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അർണ്ണോസു പാതിരിയാകുന്നു..”
ആര്‍ഷഭാരത പൈതൃകത്തിന്‍റെ അഭിമാനമായ സംസ്ക്യത ഭാഷ യൂറോപ്പിനു തുറന്നു നല്‍കിയ മഹാരഥനാണ് അര്‍ണോസ് പാതിരി.

നിസ്തുലമാണ് പദ്യസാഹിത്യത്തിൽ അർണ്ണോസ് പാതിരിയുടെ സംഭാവനകൾ  ഗദ്യഗ്രന്ഥങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോർട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്താൻ പര്യാപ്ത മായവയത്രേ !
അദ്ദേഹം തയ്യാറാക്കികൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്നക്ഷരം വരെ പൂർത്തീകരിക്കാനേയായുള്ളൂ.[7] ആ നിഘണ്ടു പൂർത്തിയാക്കിയത് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെൻറൽ ആണ്.

അന്ന് നിലവിലുണ്ടായിരുന്ന ഗദ്യഭാഷ  സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്തവയായിരുന്നു.
അവയെ ലളിതമായ ഭാഷയിൽ  സാധാരണക്കാരിലേക്ക് എത്തിക്കാൻ അഹോരാത്രം പ്രയത്നിച്ച അർണ്ണോസ്സ്പാതിരിയെ  നാം മറക്കാതിരിക്കുക!

https://www.youtube.com/watch?v=A7Ez8jE1zz8

Monday, November 2, 2015

ഇരയിമ്മൻതമ്പി( 1783 -- 1856)



.
"ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയി, ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി....നുണയാത്തവരും
"ഓമനത്തിങ്കൾക്കിടാവോ ......."എന്ന മധുരമായ താരാട്ട് പാട്ടിന്റെ രണ്ടു വരിയെങ്കിലും പാടാത്ത അമ്മമാരും അത് കേൾക്കാതെ ഉറങ്ങിയിട്ടുള്ള  കുഞ്ഞുങ്ങളും മലയാളികളല്ല എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി ഇല്ല തന്നെ!  കാരണം അത്ര മാത്രം പ്രചുര പ്രചാരം സിദ്ധിച്ചിട്ടുള്ളതും നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുള്ളതുമാണല്ലോ  ഈ ഗാനശീലുകൾ!
എന്നാൽ  ഇവയുടെ രചയിതാവായ ഇരയിമ്മന്‍ തമ്പിയെന്നറിയപ്പെടുന്ന
 സകല കലാ വല്ലഭനായിരുന്ന രവിവര്‍മ്മന്‍തമ്പിയെക്കുറിച്ചും അദ്ദേഹം മലയാള ഭാഷയ്ക്ക് നല്കിയിട്ടുള്ള സംഭാവനകളെക്കുറിച്ചും നമുക്കുള്ള അറിവ് വളരെ  പരിമിതമാണ്.
ഇദ്ദേഹം 1783ല്‍ തിരുവനന്തപുരത്ത് കോട്ടക്കകത്ത് കിഴക്കേമഠത്തില്‍ ഭൂജാതനായി. ധര്‍മ്മരാജാവ് എന്ന് പ്രശസ്തനായ തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തികതിരുനാളിന്റെ കനിഷ്ഠ സഹോദരനായിരുന്ന രവിവര്‍മ്മ ഇളയതമ്പുരാന്റെ പുത്രി  അന്തിയറക്കാട്ട് പുതുമന അമ്മവീട്ടിലെ പാര്‍വ്വതിപിള്ളത്തങ്കച്ചിയാണ് അദ്ദേഹത്തിന്റെ മാതാവ്. പിതാവ് ചേര്‍ത്തല വാരനാട് നടുവിലേക്കോവിലകത്തെ കേരളവര്‍മ്മ തമ്പാനും.
ഇരയിമ്മന്റെ ഭാര്യ  തന്റെ അമ്മാവന്‍ കൃഷ്ണന്‍ തമ്പിയുടെ പുത്രിയായ   ഇടയ്ക്കോട്ടു കാളിപ്പിള്ളത്തങ്കച്ചി ആയിരുന്നു .
(ഇദ്ദേഹത്തിന്റെ പുത്രിയായിരുന്ന കുട്ടിക്കുഞ്ഞിതങ്കച്ചിയും(1820-1914) പ്രസിദ്ധയായ കവയത്രി ആയിരുന്നു.) ഇരയിമ്മന്‍ തമ്പി തന്റെ എഴുപത്തിമ്മൂന്നാം വയസ്സില്‍ 1856ല്‍ എഴുപത്തിമ്മൂന്നാം വയസ്സില്‍ ഇരയിമ്മൻ തമ്പി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു

ശിശുവായിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവിനെ  ഉറക്കുന്നതിനായി രാജമാതാവ്, റാണി ഗൌരീലക്ഷ്മീഭായി തമ്പുരാട്ടിക്ക്, തമ്പി എഴുതി നല്‍കിയതാണത്രേ  ‘ഓമനതിങ്കള്‍ കിടാവോ’ എന്ന മനോഹരമായ
താരാട്ടുപാട്ട്.
താൻ കേട്ടുറങ്ങിയ പാട്ടിന്റെ രചയിതാവായ   അതേ തമ്പിയെത്തന്നെ   പിന്നീട് സ്വാതിതിരുനാള്‍ മഹാരാജാവ് തന്റെ ഇഷ്ട തോഴനും ആസ്ഥാനകവിയും വിദ്വാനും,  ഉപദേഷ്ടാവും ഒക്കെ ആയി നിയമിച്ചത് ചരിത്ര നിയോഗമത്രെ!
" പ്രാണനാഥനെനിക്കു നല്‍കിയപരമാനന്ദ രസത്തെ" നമുക്ക് പാട്ടിലൂടെ പകർന്നു  തന്നതും   "കരുണചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ".. "കഴലിണ കൈ തൊഴുന്നേന്‍" എന്നീ പ്രശസ്തങ്ങളായ പദങ്ങൾ പാടുവാൻ നമുക്ക് എഴുതി നല്കിയതും തമ്പിയാണ് .
ഇത് വരെ ഓമനത്തിങ്കൾക്കിടാവോ എന്ന മധുരമായ താരാട് പാട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവർക്ക് പാടി ഹൃദിസ്ഥമാക്കാൻ
ആ താരാട്ടിന്റെ ശീലുകൾ ഞാൻ ഇവിടെ പകർത്തുന്നു

ഓമനത്തിങ്കൾക്കിടാവോ - നല്ല
കോമളത്താമരപ്പൂവോ?
പൂവിൽ നിറഞ്ഞ മധുവോ - പരി
പൂർണ്ണേന്ദു തന്റെ നിലാവോ?

പുത്തൻ പവിഴക്കൊടിയോ - ചെറു
തത്തകൾ കൊഞ്ചും മൊഴിയോ?
ചാഞ്ചാടിയാടും മയിലോ - മൃദു
പഞ്ചമം പാടും കുയിലോ?

തുള്ളുമിളമാൻ കിടാവോ - ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ?
ഈശ്വരൻ തന്ന നിധിയോ - പര-
മേശ്വരിയേന്തും കിളിയോ?

പാരിജാതത്തിൻ തളിരോ - എന്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ?
വാത്സല്യരത്നത്തെ വയ്പാൻ - മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ?

ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
രുട്ടത്തു വെച്ച വിളക്കോ?
കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും
കേടുവരാതുള്ള മുത്തോ?

ആർത്തിതിമിരം കളവാൻ - ഉള്ള
മാർത്താണ്ഡദേവപ്രഭയോ?
സൂക്തിയിൽ കണ്ട പൊരുളോ - അതി-
സൂക്ഷ്മമാം വീണാരവമോ?

വമ്പിച്ച സന്തോഷവല്ലി - തന്റെ
കൊമ്പതിൽ പൂത്ത പൂവല്ലി?
പിച്ചകത്തിൻ മലർച്ചെണ്ടോ - നാവി-
ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ?

കസ്തൂരി തന്റെ മണമോ - നല്ല
സത്തുക്കൾക്കുള്ള ഗുണമോ?
പൂമണമേറ്റൊരു കാറ്റോ - ഏറ്റം
പൊന്നിൽക്കലർന്നോരു മാറ്റോ?

കാച്ചിക്കുറുക്കിയ പാലോ - നല്ല
ഗന്ധമെഴും പനിനീരോ?
നന്മ വിളയും നിലമോ - ബഹു
ധർമ്മങ്ങൾ വാഴും ഗൃഹമോ?

ദാഹം കളയും ജലമോ - മാർഗ്ഗ
ഖേദം കളയും തണലോ?
വാടാത്ത മല്ലികപ്പൂവോ - ഞാനും
തേടിവെച്ചുള്ള ധനമോ?

കണ്ണിന്നു നല്ല കണിയോ - മമ
കൈവന്ന ചിന്താമണിയോ?
ലാവണ്യപുണ്യനദിയോ - ഉണ്ണി-
ക്കാർവർണ്ണൻ തന്റെ കണിയോ?

ലക്ഷ്മീഭഗവതി തന്റെ - തിരു
നെറ്റിമേലിട്ട കുറിയോ?
എന്നൂണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരി-
ലിങ്ങനെ വേഷം ധരിച്ചോ?

പദ്മനാഭൻ തൻ കൃപയോ - ഇനി
ഭാഗ്യം വരുന്ന വഴിയോ?

Sunday, November 1, 2015

ആധുനിക കേരളം ചരിത്രത്താളുകളിലൂടെ ..... ഒരോട്ടപ്രദക്ഷിണം



ആധുനിക കേരളം ചരിത്രത്താളുകളിലൂടെ .....
ഒരോട്ടപ്രദക്ഷിണം 

ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിത മാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തുടിക്കണം ചോരനമുക്ക് ഞരമ്പുകളില്‍ ""
"(വള്ളത്തോൾ )
മൂന്നായി നിണം വാർന്ന കേരളത്തിനെപ്പണ്ടേ -
യൊന്നായിബന്ധിച്ചതു ഭാഷയും സംസ്കാരവും"
(വൈലോപ്പിള്ളി)

 അറബിക്കടലിനും സഹ്യപര്‍വ്വതത്തിനും ഇടയ്ക്കുള്ള കേരകേദാര കോമള  ഭൂമിയാണ് മലയാളികളായ നമ്മുടെ ജന്മ നാടായ കേരളം. 
കേരളം 8° 18', 12° 48' എന്നീ ഉത്തരാംക്ഷാംശങ്ങള്‍ക്കും 74° 52', 77° 24' എന്നീ പൂര്‍വ്വരേഖാംശങ്ങള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്നു. 
 38,863 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കേരളം ഇന്ന് ഇന്ത്യന്‍ ജനാധിപത്യ സ്ഥിതി സമത്വ മതേതരറിപ്പബ്ലിക്കിന്റെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ്. 
തമിഴ്നാട്, കര്‍ണാടക എന്നിവയാണ് നമ്മുടെ അയല്‍സംസ്ഥാനങ്ങള്‍ .
 മലയാളമാണ് കേരളത്തിന്റെ മാതൃഭാഷ. അതിനാല്‍ 'മലയാളനാട്', എന്നും കേരളം അറിയപ്പെടുന്നു. കേരളീയരെ ,'മലയാളി' എന്നും വിളിക്കാറുണ്ട്. 
സ്വാതന്ത്ര്യലബ്ധിക്കു മുമ്പ്‌ വിവിധ രാജാക്കന്മാര്‍ക്കു കീഴിലുള്ള നാട്ടുരാജ്യങ്ങളായിരുന്നു കേരളം. 
1498-ല്‍ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡി ഗാമയും സംഘവും യൂറോപ്പില്‍ നിന്നും കടലിലൂടെ കോഴിക്കോട്, കാപ്പാട് തീരത്ത്‌ എത്തിയതോടെ ആധുനിക കേരളത്തിന്റെ പുതിയ ചരിത്രം ആരംഭിക്കുന്നു.
യൂറോപ്പിനെ ഇന്ത്യയുമായി കപ്പൽ സഞ്ചാര മാർഗ്ഗം വഴി ബന്ധിപ്പിക്കുന്ന ലോകചരിത്രത്തിലെ നൂതനാധ്യായമായിരുന്നു ഈ സംഭവം. 
അതിനുശേഷം ഡച്ചുകാരും,ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും,കേരളത്തിലെത്തി ആധിപത്യം സ്ഥാപിച്ചു.
ഇവർ തമ്മിലുള്ള കിടമത്സരത്തിനൊടുവിൽ  ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെപ്പോലെ കേരളവും ഇംഗ്ലീഷുകാരുടെ കൊടിക്കീഴിലായി.
കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ 'മലബാര്‍ പ്രവിശ്യ' എന്ന പേരിൽ നേരിട്ടും തിരുവിതാങ്കൂർ, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളെ ചില ഉടമ്പടിയുടെ അടിസ്ഥാനത്തിൽ രാജ ഭരണത്തിൻ കീഴിൽ നില നിർത്തിയും ബ്രിട്ടീഷുകാർ തങ്ങളുടെ ഭരണാധിപത്യം കേരളത്തിലും അരക്കിട്ടുറപ്പിച്ചു.
ഈ  രാജാക്കന്മാരുടെ ഭരണം നിയന്ത്രിക്കാന്‍ ബ്രിട്ടീഷുകാരുടെ പ്രതിനിധിയായി 'റസിഡന്റ്' എന്ന ഉദ്യോഗസ്ഥനുണ്ടായിരുന്നു. 
ഇംഗ്ലീഷുകാര്‍ ഭരണം നിയന്ത്രിക്കുന്നതുവരെ ഏകീകൃതമായ  നിയമ- ഭരണ വ്യവസ്ഥ കേരളത്തിലില്ലായിരുന്നു. 


ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കു വേണ്ടി 1885ല്‍ ആരംഭിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിവേഗം രാജ്യം മുഴുവന്‍ വ്യാപിക്കുന്ന ദേശീയ സംഘടനയായി മാറിയപ്പോൾ . ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദേശീയതയുടെ അലയൊലികൾ കേരളത്തിലും ചലനങ്ങൾ സൃഷ്ടിച്ചു 
സ്വാതന്ത്ര്യസമരകാലത്തു തന്നെ മലയാളികളുടെ ചിരകാലസ്വപ്നം ആയിരുന്നു സ്വതന്ത്ര ഭാരതം അതോടൊപ്പം ,ഐക്യകേരളം എന്ന ആശയവും 

1931-ൽ ശ്രീചിത്തിരതിരുനാൾ തിരുവിതാന്കൂറിലെ രാജാവായി. 
1936-ൽ സർ സി.പി. രാമസ്വാമി അയ്യർ ദിവാനായിത്തീർന്നു.
1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് സ്ഥാപിക്കപ്പെട്ടു.  ഉത്തരവാദഭരണപ്രക്ഷോഭണംഎന്ന  പേരിൽ രാജ ഭരണത്തിനെതിരായി സമരം ആരംഭിച്ചു.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ ഭൂവിഭാഗങ്ങളായി കിടന്ന കേരളം  തിരുവനന്തപുരം തലസ്ഥാനമായി ഉരുത്തിരിയുമെന്ന്. ക്രാന്ത ദര്‍ശി.യായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" വിഭാവനം ചെയ്തു

രാമകൃഷ്ണപിള്ള പുനരുജ്ജീവിപ്പിച്ച  "ഐക്യകേരളം" എന്ന വികാരം സ്വാതന്ത്ര്യസമരത്തോടൊപ്പം ശക്തമായി 
1921 മുതല്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി  ഐക്യകേരളം എന്ന ലക്ഷ്യം 
മുൻനിർത്തി പ്രവര്ത്തനം ആരംഭിച്ചിരുന്നു.
1928ല്‍ എറണാകുളത്ത് കൂടിയ നാട്ടുരാജ്യപ്രജാസമ്മേളനം "ഐക്യകേരളം" ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. 
1946ല്‍ കൊച്ചിയിലെ കേരളവര്‍മ്മ മഹാരാജാവും തന്നെ ഐക്യകേരളം എന്ന ആവശ്യം ഉന്നയിച്ചു. 
ആ വര്‍ഷം മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ കൂടിയ യോഗം ഐ ക്യകേരള"സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. 
1947 ഏപ്രിലില്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കൊച്ചി മഹാരാജാവ് തന്നെ നേരിട്ട് എത്തി 
എന്നാൽ  തിരുവിതാംകൂറിലെ  സ്ഥിതി ഐക്യകേരളത്തിനെതിരായിരുന്നു . ഇവിടെ രാജാവിനെക്കാൾ ശക്തനായി സ്വയം അവരോധിച്ച ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ "സ്വതന്ത്ര തിരുവിതാംകൂർ" എന്ന ആശയം പ്രഖ്യാപിച്ചു. ഇതിനെതിരെ ശക്തിയായി പ്രതിഷേധം ഉയര്‍ന്നു. 
1947 ജൂലൈ 25ന് ദിവാന്‍ സര്‍. സി.പി.യ്ക്കു വെട്ടേറ്റു. സര്‍. സി.പി നാട് വിട്ടു .

1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോള്‍, തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ തിരുവിതാംകൂര്‍ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. 

 1947സെപ്റ്റംബര്‍ നാലിന് തിരുവിതാംകൂറില്‍ ഉത്തരവാദിത്വഭരണം അനുവദിച്ചുകൊണ്ടും ഇതിനുവേണ്ടി പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്‍ക്കൊണ്ട ഭരണഘടന നിര്‍മാണസഭ രൂപീകരിക്കാനും ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷം നേടി. ഈ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് ഭരണഘടന നിര്‍മാണസഭയെ നിയമനിര്‍മാണസഭയാക്കാന്‍ മഹാരാജാവ് തീരുമാനിച്ചു. അങ്ങനെ പട്ടംതാണുപിള്ള പ്രധാനമന്ത്രിയും, സി. കേശവന്‍, ടി.എം. വര്‍ഗീസ് എന്നിവര്‍ മന്ത്രിമാരുമായി തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയമന്ത്രിസഭ 1948 ഒക്ടോബര്‍ 22ന് അധികാരത്തില്‍ വന്നു.
 ഐക്യകേരളരൂപീകരണത്തിന്റെ നാന്ദിയായി തിരുവിതാംകൂറിനേയും കൊച്ചിയേയും സംയോജിപ്പിച്ചു.
 1949 ജൂലായ് ഒന്നാം തീയതി ഭാരത സര്‍ക്കാരിന്റെ  തീരുമാനാനുസൃതം തിരുക്കൊച്ചി സംസ്ഥാനം രൂപീകൃതമായി.
തിരുവിതാങ്കൂർ മഹാരാജാവിന് രാജപ്രമുഖൻ   എന്ന് ഗവർണ്ണർക്ക്   തുല്യമായ പദവി നല്കി .എന്നാൽ കൊച്ചീ രാജാവായ പരീക്ഷിത്ത്  തമ്പുരാൻ യാതൊരു പദവിയും ആവശ്യപ്പെട്ടില്ല എന്നാൽ ഹൈക്കോടതിയുടെ ആസ്ഥാനം കൊച്ചിയിൽ ആയിരിക്കണമെന്ന് മാത്രം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. 
 

തിരുകൊച്ചി സംസ്ഥാന രൂപീകരണം കൊണ്ട് മലയാളികള്‍ തൃപ്തരായില്ല. 
1953 ഡിസംബറില്‍ സയ്യദ് ഫസല്‍ ആലി അധ്യക്ഷനായുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ ഇന്ത്യാ ഗവണ്മെന്റ് നിയോഗിച്ചു. പണ്ഡിറ്റ് ഹൃദയനാഥ് കുല്‍സ്രു, സര്‍ദാര്‍ കെ.എം. പണിക്കര്‍ എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍ .
 
മലയാളം സംസാരിക്കുന്ന മറ്റ് ഭൂവിഭാഗങ്ങളെ ഉള്‍പ്പെടുത്തി ഐക്യകേരളം രൂപീകരിക്കണമെന്ന് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കാനുള്ള കമ്മിഷന്റെ ശുപാര്‍ശ പ്രകാരം മലബാര്‍ ജില്ലയും തെക്കന്‍ കാനറയിലെ കാസര്‍കോടും തിരുകൊച്ചിയോട് ചേര്‍ത്തു. തിരുകൊച്ചിയിലെ തെക്കന്‍ താലൂക്കുകളായ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട് എന്നീ തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളും ചെങ്കോട്ടയിലെ ഒരു ഭാഗവും മദ്രാസിനോട് ചേര്‍ത്തും ആണ് ഐക്യകേരളം രൂപീകരിച്ചത്
പട്ടം താണു പിള്ളയുടെ നേതൃത്വത്തിൽ  പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും കോണ്‍ ഗ്രസ്സ് കക്ഷിയിലെ നല്ലൊരു വിഭാഗവും സമൃദ്ധമായ നമ്മുടെ നാഞ്ചിനാട്‌ ഭൂ പ്രദേശം വിട്ടുകൊടുത്തുകൊണ്ടുള്ള  ഐക്യ കേരള രൂപീകരണത്തിന് എതിരായിരുന്നു.
 
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലെ നേതാക്കൾ തെക്കൻ തിരുവിതാംകൂറിലെ ജനങ്ങളെ അവഗണിക്കുന്നതായി സംശയിച്ച് 1947-ൽ രൂപം കൊണ്ട നേശമണിയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ തമിഴ്നാടു കോൺഗ്രസ് എന്ന സംഘടനഈ രൂപീകരണത്തെ ശക്തമായി പിന്താങ്ങി (ഇപ്പോൾ  അവിടെയുള്ളവർ തെക്കൻജില്ലകളോടുള്ള തമിഴരുടെ അവഗണനയിൽ ആകുലപ്പെടുന്നുണ്ടാവാം )
1956 നവംബര്‍ ഒന്നിനായിരുന്നു പുതിയ സംസ്ഥാനത്തിന്റെ ഉദ്ഘാടനം. രാജപ്രമുഖന്റെ ഉപദേഷ്ടാവ് ആയിരുന്ന പി.എസ്. റാവു ആക്ടിംഗ് ഗവര്‍ണറായി. 
പിന്നീട് ഡോ. ബി. രാമകൃഷ്ണറാവു ഗവര്‍ണറായി എത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ നടന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സ്വതന്ത്രര്‍ക്കും ആയിരുന്നു ഭൂരിപക്ഷം. 1957 ഏപ്രില്‍ 5ന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ ജനകീയ സർക്കാർ  അധികാരമേറ്റു