ദേവീ സവിധേ
കവിതയാം ദേവീ നിൻസവിധേ
വിസ്മൃതമാകുമെൻ ശോകഭാവം
പഥികനാമെന്നുടെ പാഥേയമായ്
പലവുരു നീയെനിക്കാശ്വാസമായ്
വിസ്മൃതമാകുമെൻ ശോകഭാവം
പഥികനാമെന്നുടെ പാഥേയമായ്
പലവുരു നീയെനിക്കാശ്വാസമായ്
മനസിന്റെ വിഹ്വലഭാരമെല്ലാം
മടിയാതെ താങ്ങുമൊരത്താണിയായ്
നിഭൃതമൊരു നിസ്തുലസാന്ത്വനമായ്
നീയെന്റെ മാനസം തന്നിലുണ്ട്
മടിയാതെ താങ്ങുമൊരത്താണിയായ്
നിഭൃതമൊരു നിസ്തുലസാന്ത്വനമായ്
നീയെന്റെ മാനസം തന്നിലുണ്ട്
കവിതയാം ദേവീ, നിൻസവിധേ
വിസ്മൃതമാകുമെൻ ശോകഭാവം
വിരസ്സമാം വാർദ്ധക്യജീവിതത്തെ
സരസമായ്മാറ്റുന്നു നിൻസാമീപ്യം
വിസ്മൃതമാകുമെൻ ശോകഭാവം
വിരസ്സമാം വാർദ്ധക്യജീവിതത്തെ
സരസമായ്മാറ്റുന്നു നിൻസാമീപ്യം
കവിതയാം ദേവീ, നിൻസവിധേ
വിസ്മൃതമാകുമെൻ ശോകഭാവം
നിറയുമോരാത്മഹർഷത്താലെ
നിൻസ്തുതിഗീതി ഞാനാലപിപ്പൂ
വിസ്മൃതമാകുമെൻ ശോകഭാവം
നിറയുമോരാത്മഹർഷത്താലെ
നിൻസ്തുതിഗീതി ഞാനാലപിപ്പൂ
