വില്ല്
ആംഗലേയത്തിൽ "വില്ലെന്നു പറഞ്ഞെന്നാൽ
ഭാവിയിൽ ചെയ്യേണ്ടുന്നകാര്യത്തെക്കുറിച്ചല്ലോ
വ്യവഹാരഭാഷയിലീവില്ലിനുള്ളർത്ഥം വേറെ
ഒരുവൻ തൻ സ്ഥാവരജംഗമവസ്തുക്കളെല്ലാം
ആർക്കൊക്കെകൊടുക്കണം എന്തൊക്കെ ചെയ്യണം
എന്ന് നിഷ്കർഷിച്ചീടുന്നോരിംഗിതപത്രമല്ലോ
********************************************************
ഈ വില്ല് നൽകാമർത്ഥമനർത്ഥങ്ങളുമേറെ
വില്ലൊരു ചാപമായാലത് ശാപമായ്ത്തീരുമോർക്കൂ
ഈ വില്ല് കുലച്ചതിൽ തൊടുക്കാം വാഗ്ശരങ്ങൾ
വല്ലാത്തൊരീർഷ്യയോടെ പൊരുതാം പരസ്പരം
വില്ലിന്മേൽ തൊടുത്തൊരുബാണങ്ങൾ മുറിച്ചിടാം
നല്ലൊരു സൗഹാർദ്ദമാംബന്ധങ്ങൾ ചിരകാലം
വില്ലിലെന്തുണ്ടെന്നൊരന്വേഷണ കുതുകികൾ
അതൊരെലിവില്ലായ് കണ്ടാൽ വല്ലാത്ത ഗതിയാകാം
വില്ലൊരുസംഗീതത്തിന്നുപകരണമായ് മാറ്റി
വില്ലടിച്ചാൻ പാട്ടിൻ തന്ത്രിയായ് താളം നൽകാം
വില്ലടിച്ചാൻ പാട്ടിന് വില്ലിന്മേൽതല്ലിത്താളമേളത്തിൽ
വല്ലാതെ പെരുക്കിടും പഴങ്കഥകൾ പാടിത്തുള്ളാം !
**************************************************************
വില്ലൊരു മഴവില്ലായ് മാറിയെന്നാലെതെത്രയോ
വർണ്ണമനോഹരമാം മായൂരപിഞ്ഛികയായ് !
വില്ലൊരു മാരിവില്ലായ് മാറിയാൽ നമുക്കത്
നോഹയ്ക്ക് ദൃശ്യമായ മഴവില്ലതുപോലെ
ദൈവകൃപാവാഗ്ദാന പ്രതീകമായ് ഭവിച്ചിടും