Wednesday, November 20, 2013

കണ്ണാന്തളിപ്പൂക്കൾ

കണ്ണാന്തളിപ്പൂക്കൾ


kannanthali's (markazhi) Tags: india flower bisexual endemic onam peninsular habitatdestruction hotspots bicolour ceti exacum thrikkakkarayappan tetramerous kannanthali lateritequarrying

കണ്ണാന്തളികളും 
തെമ്മാടിക്കാറ്റും 
കിന്നാരം ചൊല്ലി 
പുന്നാരം ചൊല്ലി 
കണ്ണുംപൊത്തി 
ക്കളിച്ചു വളർന്ന 
നന്മപൂരിതമായ 
നമ്മുടെ കുന്നിൻ
പുറങ്ങളും നാട്ടു 
വഴികളും കുശലം 
ചോദിക്കും നാട്ടുകാരും  
കാണുവതില്ല 
മാറ്റത്തിൻ 
കുത്തൊഴുക്കിൽ 
മാഞ്ഞു കഴിഞ്ഞൂ.. 
കാണുവാനില്ല 
മരുന്നിനു പോലും 
കണ്ണാന്തളിയും 
കാട്ടു പൂക്കളും...    

**താന്നിക്കുന്നിലെ, 
കണ്ണാന്തളിയുടെ 
ചങ്ങാതി വാസു 
കണ്ണാന്തളികളെ 
തന്റെ കഥകളിൽ 
വർണ്ണങ്ങൾ ചാലിച്ചു 
വർണ്ണിച്ചു,കീർത്തി-
ച്ചനശ്വരമാക്കിയ
കൂടല്ലൂരെ പ്രിയനാം 
കഥാകാരൻ,തനി 
ഗ്രാമീണൻ കരയുന്നു... 
ഗ്രാമ ശ്രീയെഴും 
ചേലെഴും കുന്നില്ല 
കുന്നിൻ ചരിവില്ല ,
കുറ്റിക്കാടില്ലാത്ത 
വല്ലാത്ത നാടെന്റെ- 
യിന്നത്തെ കേരളം 
എന്തൊരു കേരളം 
ചിന്തിക്കുവാൻ വയ്യ....
കണ്ണാന്തളിപ്പൂക്കളുടെ കാലം" എന്ന പുസ്തകത്തിൽ എം .ടി പറയുന്ന ഈ വരികൾ വായിച്ചാണ് ഞാൻ  കണ്ണാന്തളിപ്പൂക്കൾ എന്ന രചനക്ക് മുതിർന്നത്  

ഇതോടൊപ്പം ചേർത്തിട്ടുള്ള ചിത്രം നെറ്റിൽ നിന്നും കിട്ടിയതാണ് .എം.ടി പോലും  കണ്ണാന്തളിയുടെ വരച്ച ചിത്രമാണ് പ്രസ്തുത പുസ്തകത്തിന്റെ പുറം ചട്ടയിൽ ചേർത്തിട്ടുള്ളത്.   

"കർക്കിടകം പിറന്നു താന്നിക്കുന്നിൽ നിറയെ കണ്ണാന്തളിപ്പൂക്കൾ മുടക്കമില്ലാതെ വിടർന്നു...... 
കുടിയിരുപ്പുകളായി മാറിയ കുന്നിൻ പുറങ്ങളിൽ പിന്നീട് കണ്ണാന്തളിപ്പൂക്കൾ വളരാതായി .....
തന്റെ കഥയിൽ കണ്ണാന്തളിപ്പൂക്കളെക്കുറിച്ച്  വായിച്ചശേഷം അത് നേരിൽ കാണാൻ വരുന്നു എന്നറിയിച്ച സുഹൃത്തിനെഴുതി..ഗ്രാമം കാണാം പക്ഷെ ഇപ്പോൾ കണ്ണാന്തളിപ്പൂക്കൾ  ഇല്ല. പഴയ ഗ്രാമവും മാറിയിരിക്കുന്നു കണ്ണാന്തളി പ്പൂക്കൾ കാണിക്കാമെന്നേറ്റമലമാക്കാവിലെ പ്രശസ്ത വൈദ്യൻ പരമേശ്വരൻ നായർ വിജയ ഭാവത്തിൽ എനിക്കെഴുതി പാറയിടുക്കിൽ നിന്നും മറ്റുമായി മൂന്നു ചെടികൾ കണ്ടു കിട്ടിയിട്ടുണ്ട് ഞാൻ ചെടിച്ചട്ടിയിൽ വളർത്തുന്നു ഇനി നാട്ടില വരുമ്പോൾ കാണാം... " ( ഉദ്ധരണി ഏകദേശ രൂപമാണ് )


**കണ്ണാന്തളിപ്പൂക്കളുടെ കാലം 
എം.ടി വാസുദേവൻ നായർ


Thursday, November 14, 2013

വാവ സുരേഷിനെ കണ്ട് അദ്ഭുതത്തോടെ രാജകുമാരന്‍
വാവ സുരേഷിനെ കണ്ട് അദ്ഭുതത്തോടെ രാജകുമാരന്‍

കൊച്ചി: 226 തവണ പാമ്പുകടിയേറ്റ വാവ സുരേഷിനെ പരിചയപ്പെട്ടപ്പോള്‍ ചാള്‍സ് രാജകുമാരന്റെ മുഖത്ത് അദ്ഭുതത്തിന്റെ ചിരി. ഇത്രയും തവണ പാമ്പുകടിയേറ്റ ആള്‍ ജീവിച്ചിരിക്കുന്നുവോ എന്ന് ആശ്ചര്യം. വാഴച്ചാല്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ചാള്‍സ് രാജകുമാരന്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരുമായും ആദിവാസികളുമായും ആശയ വിനിമയം നടത്തവെയാണ് വാവ സുരേഷിന്റെ കഥയറിഞ്ഞത്. പാമ്പ് കടിച്ചാല്‍ സ്വീകരിക്കാറുള്ള ചികിത്സയെക്കുറിച്ച് വൈല്‍ഡ് ഫോട്ടൊഗ്രഫര്‍ എം. ബാലന്‍ വിശദീകരിച്ചു.(http://infomalayalee.com/malayalamNews/37722.ജ്പ്ഗ്)

വിശ്വ ശാന്തി തൻ ദൂതുമായ്‌ 
വിശ്രുതൻ  യേശു പിറന്നല്ലോ
ശിശു പിറന്നതോ നിസ്സാരനായ് 
പശുക്കൾ തൻ തൊഴുത്തിലോ?
ശിശു പിറന്നോരാ വേളയിൽ 
അശരീരി ഗാനം മുഴങ്ങിയോ?
ഉന്നതങ്ങളിൽ ദൈവത്തിന്നെന്നും  
ഉന്നതിയെന്നു പാടിയോർ,പക്ഷെ  
മണ്ണിതിൽ സന്മനസ്സാർന്ന പുന്ന്യ്യ 
മനുജർക്കെന്നും ശാന്തിനേരുന്ന 
മാലാഖമാരുടെ ഗാനവീചികൾ 
അലയടിക്കുന്നോരാഘോഷവും 
മുഖരിതമാം വിശുദ്ധ രാത്രിതാൻ 
ഉണ്ണിയേശു അവതീർണ്ണനായൊരു 
പുണ്ണ്യ ദിനമായ് ക്രിസ്മസും .





Wednesday, November 13, 2013

ജ്ഞാനസ്നാനം


ജ്ഞാനസ്നാനം

ജ്ഞാനസ്നാനമേല്ക്കാൻ
തൂമഞ്ഞു പോലെയുള്ള
കുഞ്ഞുമാലാഖയെപ്പോൽ  
നിൻകുഞ്ഞു വന്നു നില്പ്പൂ ...

ജ്ഞാന ദീപമേന്താൻ
ജ്ഞാനസ്നാനമേല്ക്കാൻ
പരിശുദ്ധാത്മാവേകും
ദിവ്യവരം നേടാൻ
നില്പൂ നിൻ സവിധേ
നിന്നരുമയായ പുത്രി

പിഞ്ചിളം കുഞ്ഞേ നീ
യേശുവിൻ കടാക്ഷം
മെഴുതിരി പ്രകാശം
കണ്ടു കണ്ണ് ചിമ്മി
പുഞ്ചിരി തൂകുന്നോ ?

ഈ കുഞ്ഞിളം പാദങ്ങൾ
നീ നയിക്കും വഴിയിൽ
പദമൂന്നി തന്നെ വേണം
സഞ്ചരിച്ചു  വളരാൻ ...

ഉണ്ണിയീശോ തന്റെ
ചങ്ങാതിയായിടാനായ്
ദൈവത്തിന്നരുമപുത്രി-
യായി തീർന്നീടുവാൻ 
സാക്ഷിയായി നില്ക്കും
ബന്ധുജനവുമൊത്തു 
വാഴ്ത്തിപ്പാടിടുന്നേൻ
ദൈവത്തിൻ മഹത്വം..
വാഴ്ത്തിപ്പാടിടുന്നേൻ
ദൈവത്തിൻ മഹത്വം..  

Monday, November 11, 2013

മാവ് പൂക്കും മകരമാസം

മാവ് പൂക്കും മകരമാസം 


മാവ് പൂക്കും മകരമാസം 
മകര മഞ്ഞിൽക്കുളിച്ചീറൻമാറാതെ 
മരുവുമാപ്പുഞ്ചവയലിന്റെയോരത്തു 
കുളിരുമാറ്റുവാൻ ഇളവെയില് കൊള്ളുന്നു   
തളിര് പോലൊരു പെണ്‍കൊടി സുസ്മിതം.. 

മകരസമീരനിലുലയുമളകങ്ങളെ 
കരപല്ലവത്താൽ മെല്ലെയൊതുക്കിയാ-
ക്കോമളാംഗി മേവുന്നലസമായ് ....
മിഴിയിണകളിൽ ഒളിമിന്നി നില്ക്കുന്നു,
മധുരാമാമേതോ സ്വപ്നത്തിന്നാലസ്യം ..

കവികൾ വർണ്ണിക്കും മലയാള ചാരുത 
കവിയുകയാണായുവതി തൻ മിഴികളിൽ 
അവൾ തന്നെയല്ലേ പ്രിയങ്കരിയാമെന്റെ 
കുവലയമിഴിയാളാം  മലയാളം ?   

മകര മഞ്ഞേറ്റു താരും തളിരുമായ്  
മാകന്ദ ശാഖികൾ മാടിവിളിക്കുന്നൂ .. 
മാന്തളിരുണ്ടു മനം കുളിർക്കെപ്പാടാൻ  
കോകില ഗായകരെന്തേ വരുന്നീല ?

മകരവും കുളിരുന്ന മഞ്ഞും മാമ്പൂക്കളും 
മറന്നുവോ മലയാള നാടും കിളികളും  
ഇനിവരാതെയായെന്നോ മധുമാസം 
ഇവിടെയീനാടിന്നൈശ്വര്യ നാളുകൾ?     

Sunday, November 10, 2013

സ്വരം

സ്വരം 

സ്വരം 
നിൻ സ്വരവും 
എൻ സ്വരവും
ഇഴുകിടുമ്പോൾ
ഇഴുകി ഒരു സ്വരമായ് 
ചേർന്നിടുമ്പോൾ 
ഒഴുകിടുന്നു,ശ്രുതി .
മധുരസ്വരരാഗ
മൊരരുവിപോലെ 
സംഗീത യമുനയായി.. 
സന്തോഷ,നിർഭര 
ജീവിതം സഫലമല്ലോ  .... 

സ്വരം 
എൻ സ്വരവും 
നിൻസ്വരവും  
മത്സരിച്ചുയരുമ്പോൾ
അപശ്രുതികളുയരുന്നൂ 
കുരുക്ഷേത്ര സംഗര
ഭേരി തൻ ശങ്ഖു നാദം 
മുഴങ്ങുന്ന ജീവിത
മവതാളമായ് മാറുന്നു... 
മോഹഭംഗഭരിതമയം 
ശോകഗാനവീചികളാൽ
ജീവിതമോ ദുഃഖമയം
കാണികൾക്കാഹ്ലാദം...   


Saturday, November 2, 2013

തട്ടീം മുട്ടീം

തട്ടീം മുട്ടീം 

തട്ടീം മുട്ടീം 
മുട്ടീം തട്ടീം 
പറ്റിപ്പോയീ 
മാളോരെ!
വെറുതേ അല്ല 
ഭാര്യയെന്നവരെ-
ല്ലാരോടും പറയുന്നു. 
അവരെല്ലാരേം 
കെട്ടിപ്പിടിക്കാറില്ലേ ?
വെറുതെയൊരു "ഹഗ്ഗു"  
എനിക്കും തന്നാലെന്താ? 
ഞാനത് തരമാക്കീടാൻ 
നോക്കിയതാ .....
പറ്റിപ്പോയീ മാളോരേ !

Friday, November 1, 2013

ദീപാവലി

ദീപാവലി

ദീപങ്ങൾ,ദീപങ്ങൾ 
എങ്ങും തെളിയുന്നു 
ദീപാവലി ഘോഷ-
മാകെ,തിമിർക്കുന്നു.. 

തിന്മയാം ഇരുട്ടിനെ,
നന്മതൻ പ്രകാശത്താൽ 
ഉന്മൂലനം ചെയ്ത കഥ 
നാം വാഴ്തീടുന്നു. 

വീടുകളെല്ലാം നമ്മൾ 
വൃത്തിയാക്കീടുന്നു 
ധനലക്ഷ്മീപൂജയ്കാ-
യാരതിയുഴിയുന്നൂ.. 
ഐശ്വര്യം നിറഞ്ഞീടാൻ.
നാടെങ്ങും മുഴങ്ങുന്നൂ 
ദേവീസ്തോത്രമാഹാത്മ്യ 
സ്തുതിതന്നാരവങ്ങൾ.. 

പടക്കം തൻശബ്ദഘോഷത്താൽ  
നാട്ടിൽ നിന്നും ദുഷ്ടചേട്ടകചേട്ടക-
ളൊന്നായമ്പേ,പേടിച്ചുമറയുന്നൂ...  
കാട്ടിൽ പോയൊളിക്കുന്നൂ .. 

അധമശക്തികൾ താണ്ഡവമാടീടുന്ന
മനസ്സിന്നുടമകൾ നരകാസുരന്മാർ നാം 
അജ്ഞതവളർത്തിയോരഹന്തയേറീടുന്ന     
നരകാസുരന്മാരെ നിഷ്കാസിതരാക്കാൻ  
സത്യഭാമാകാന്തൻ,കാർവർണ്ണ, തുണയാകൂ