സ്വരം
സ്വരം
നിൻ സ്വരവും
എൻ സ്വരവും
ഇഴുകിടുമ്പോൾ
ഇഴുകി ഒരു സ്വരമായ്
ചേർന്നിടുമ്പോൾ
ഒഴുകിടുന്നു,ശ്രുതി .
മധുരസ്വരരാഗ
മൊരരുവിപോലെ
സംഗീത യമുനയായി..
സന്തോഷ,നിർഭര
ജീവിതം സഫലമല്ലോ ....
സ്വരം
എൻ സ്വരവും
നിൻസ്വരവും
മത്സരിച്ചുയരുമ്പോൾ
അപശ്രുതികളുയരുന്നൂ
കുരുക്ഷേത്ര സംഗര
ഭേരി തൻ ശങ്ഖു നാദം
മുഴങ്ങുന്ന ജീവിത
മവതാളമായ് മാറുന്നു...
മോഹഭംഗഭരിതമയം
ശോകഗാനവീചികളാൽ
ജീവിതമോ ദുഃഖമയം
കാണികൾക്കാഹ്ലാദം...
സ്വരം
നിൻ സ്വരവും
എൻ സ്വരവും
ഇഴുകിടുമ്പോൾ
ഇഴുകി ഒരു സ്വരമായ്
ചേർന്നിടുമ്പോൾ
ഒഴുകിടുന്നു,ശ്രുതി .
മധുരസ്വരരാഗ
മൊരരുവിപോലെ
സംഗീത യമുനയായി..
സന്തോഷ,നിർഭര
ജീവിതം സഫലമല്ലോ ....
സ്വരം
എൻ സ്വരവും
നിൻസ്വരവും
മത്സരിച്ചുയരുമ്പോൾ
അപശ്രുതികളുയരുന്നൂ
കുരുക്ഷേത്ര സംഗര
ഭേരി തൻ ശങ്ഖു നാദം
മുഴങ്ങുന്ന ജീവിത
മവതാളമായ് മാറുന്നു...
മോഹഭംഗഭരിതമയം
ശോകഗാനവീചികളാൽ
ജീവിതമോ ദുഃഖമയം
കാണികൾക്കാഹ്ലാദം...
No comments:
Post a Comment