Friday, November 1, 2013

ദീപാവലി

ദീപാവലി

ദീപങ്ങൾ,ദീപങ്ങൾ 
എങ്ങും തെളിയുന്നു 
ദീപാവലി ഘോഷ-
മാകെ,തിമിർക്കുന്നു.. 

തിന്മയാം ഇരുട്ടിനെ,
നന്മതൻ പ്രകാശത്താൽ 
ഉന്മൂലനം ചെയ്ത കഥ 
നാം വാഴ്തീടുന്നു. 

വീടുകളെല്ലാം നമ്മൾ 
വൃത്തിയാക്കീടുന്നു 
ധനലക്ഷ്മീപൂജയ്കാ-
യാരതിയുഴിയുന്നൂ.. 
ഐശ്വര്യം നിറഞ്ഞീടാൻ.
നാടെങ്ങും മുഴങ്ങുന്നൂ 
ദേവീസ്തോത്രമാഹാത്മ്യ 
സ്തുതിതന്നാരവങ്ങൾ.. 

പടക്കം തൻശബ്ദഘോഷത്താൽ  
നാട്ടിൽ നിന്നും ദുഷ്ടചേട്ടകചേട്ടക-
ളൊന്നായമ്പേ,പേടിച്ചുമറയുന്നൂ...  
കാട്ടിൽ പോയൊളിക്കുന്നൂ .. 

അധമശക്തികൾ താണ്ഡവമാടീടുന്ന
മനസ്സിന്നുടമകൾ നരകാസുരന്മാർ നാം 
അജ്ഞതവളർത്തിയോരഹന്തയേറീടുന്ന     
നരകാസുരന്മാരെ നിഷ്കാസിതരാക്കാൻ  
സത്യഭാമാകാന്തൻ,കാർവർണ്ണ, തുണയാകൂ  


   

No comments:

Post a Comment