ഭ്രൂണഹത്യ
നിസ്തുലമായോരനുഭവം മാതൃത്വം
സ്തുത്യർഹമായ പ്രകൃതി പ്രതിഭാസം
മാതൃത്വത്തിന്നു കളങ്കിതരായവർ
ഭാവിയിൽ മാതാവായ് തീരേണ്ട
പെണ്‍കുഞ്ഞുങ്ങളെ നിഷ്ടൂരമായ്
ഗർഭാവസ്ഥയിൽ തന്നെ ഇല്ലായ്മ
ചെയ്യുവാൻ തെല്ലും മടിക്കില്ല.
പുത്തൻ തലമുറക്കാധാരമാവേണ്ട
ഗർഭപാത്രങ്ങൾ പേറും ശിശുക്കളെ
ഭ്രൂണഹത്യയാലില്ലായ്മ ചെയ്യുവോർ
ക്കിഷ്ടമുള്ളശിശുക്കളെ "നിര്മ്മിക്കാൻ
ടെസ്റ്റ് ടുബിൻ ഗർഭപാത്രമുണ്ടെന്നു
ചൊല്ലുന്നു കഷ്ടമെന്നല്ലാതെന്തു നാം
ചൊല്ലുക കലികാല സൃഷ്ടിയെന്നും
പറയാതെ വയ്യല്ലോ ?
നിസ്തുലമായോരനുഭവം മാതൃത്വം
സ്തുത്യർഹമായ പ്രകൃതി പ്രതിഭാസം
മാതൃത്വത്തിന്നു കളങ്കിതരായവർ
ഭാവിയിൽ മാതാവായ് തീരേണ്ട
പെണ്‍കുഞ്ഞുങ്ങളെ നിഷ്ടൂരമായ്
ഗർഭാവസ്ഥയിൽ തന്നെ ഇല്ലായ്മ
ചെയ്യുവാൻ തെല്ലും മടിക്കില്ല.
പുത്തൻ തലമുറക്കാധാരമാവേണ്ട
ഗർഭപാത്രങ്ങൾ പേറും ശിശുക്കളെ
ഭ്രൂണഹത്യയാലില്ലായ്മ ചെയ്യുവോർ
ക്കിഷ്ടമുള്ളശിശുക്കളെ "നിര്മ്മിക്കാൻ
ടെസ്റ്റ് ടുബിൻ ഗർഭപാത്രമുണ്ടെന്നു
ചൊല്ലുന്നു കഷ്ടമെന്നല്ലാതെന്തു നാം
ചൊല്ലുക കലികാല സൃഷ്ടിയെന്നും
പറയാതെ വയ്യല്ലോ ?
കഴിഞ്ഞ കാലത്തിൻ മധുരമോർമ്മകൾ
നിറനിലാവായിട്ടൊഴുകിയെത്തുമ്പോൾ
മഴ മേഘം കണ്ടു മനം കുളിർന്നോരാ
മയൂഖങ്ങളെപ്പോൽ മനസിലാഹ്ലാദം
പീലി നീർത്തുന്നു നൃത്തമാടുന്നു ...
ഇറ്റിറ്റു വീഴുന്ന കണ്ണ് നീർത്തുള്ളികൾ
ഇട്ടിട്ട് പോകല്ലേയെന്ന് വിലപിക്കെ,
ഒട്ടുമേ കനിവില്ലാത്ത ദുർമനവുമായ്
വെട്ടിനുറുക്കുന്നവളമ്മയോ,യക്ഷിയോ?
മിഴികളിലൂറും കദനജലത്തെ
മദനജലത്തിൻ സ്ഫുരണമതായി
ധരിച്ചുവശായൊരു കാമുകവൃന്ദം
കഴുകന്മാരായ് ഊഴം പാർത്തു
ചിറകു കരിഞ്ഞൊരു പക്ഷിയെപ്പോൽ മനം
വ്യഥിതമാണെന്ന് തിരിച്ചറിയുന്നു ഞാൻ
ഉയിരുപോയാലും മനസ്സിൽ നിരൂപിച്ചത്
നേടുവാൻ ഫീനിക്സ് പക്ഷിയായ് ഞാൻ മാറും
നീയെഴുതും കവിതകളാലപിക്കാൻ
സംഗീത മാധുരി ഞാൻ പകരാം
മധുരമാം രാഗത്തിലോമാലാളെ
പകരുക പൂങ്കുയിൽ നാദമായീ
നിനവിലും പകലിലും നിന്നോർമകൾ
നിഴൽപോലെയെന്നോടൊപ്പമുണ്ട്
നീയെന്റെ ചാരേ,വരുവതോർത്തു
നിമിഷങ്ങൾ എണ്ണിക്കഴിയുന്നു ഞാൻ .
അക്ഷരമുറ്റത്തോരായിരം കുരുന്നുകൾ
ദക്ഷിണയേകിയാദ്യാക്ഷരം കുറിക്കാനെ-
ത്തുമീക്കാഴ്ചകണ്ടു,ഭാഷാമുത്തശി ചിരിക്കു-
ന്നുൾപ്പുളകത്താലക്ഷരപൂജാനാളിൽ
തരാതരം താരം വാനിൽ നിരക്കുന്ന പോൽ
ഹരിശ്രീയിൽ കൂട്ടുകാർ മിന്നി തെളിഞ്ഞീടട്ടെ
അന്താക്ഷരീവേദി നീല വാനം പോലെ
അക്ഷര നക്ഷത്ര വേദിയായ് തെളിഞ്ഞീടട്ടെ
കവിതയ്ക്ക് വിഷയദാരിദ്ര്യമേറിയോ?
വിഷയം വിഷയീഭവിക്ക വേണ്ട
മനസ്സിൽ നിറയും വികാര പ്രവാഹം
വാക്കാൽ പ്രകാശിതം കവിതയത്രേ
കേൾക്കാനോരാളുണ്ട് എങ്കിൽ
പറയാനോ ആയിരം കാര്യം
പറയാൻ മുതിരുമ്പോഴോ
പദങ്ങൾക്ക് മൊഴിയാൻ നാണം
നിൻ പ്രണയം നീർക്കുമിള പോലെ ക്ഷണികല്ലേ?
മാനത്തുയരും മഴവില്ലിൻ ചാരുതയാക്കുമിളയിൽ
ദർശിച്ച പമ്പരവിഡ്ഢിയാം ഞാനോടിയെത്തവേ,
പൊലിഞ്ഞുപൊയതൊരു ചുടു നിശ്വാസത്താൽ
പൊന്മുളം തണ്ടിൽ നിന്നും
കണ്ണനുതിർത്തിടുന്ന
പ്രിയ രാഗം കേൾക്കുവാനായ്
കാലികൾ കാതോർക്കുന്നു
അങ്ങ് ,വിദൂരമാം ദ്വാരകയിൽ കൃഷ്ണാ,
ദ്വാരകാനാഥൻ,നീ സപത്നി സമേതം
ക്രീഡാലോലനായ് മേവിടുമ്പോൾ ,
വിദുരയീരാധ വിരഹത്തീനല്കും തമസിൽ
നിർലീനയായ് ദിവസങ്ങളെണ്ണി കഴിഞ്ഞീടുന്നു
ഒന്നുരിയാടുവാൻ മോഹിച്ചു ഞാൻ വന്നു
നിന്റെ ചാരത്തൊതുങ്ങി നിന്നൂ
കണ്ടില്ല നീയെന്നെ, കണ്ടിട്ടും കാണാതെ
അങ്ങകലെക്കെന്തേ നോക്കി നില്പ്പൂ ?
ആരാണ് ഞാനെന്നറിഞ്ഞിട്ടുമെന്തേ നീ
ആരാവിലെന്നെ കൂട്ടുവാൻ വന്നില്ല
ആരോരുമില്ലാതെയലയുന്നോരെന്നെയാ-
താന്തോന്നികൾ വന്നുപദ്രവിച്ചൂ
താമരപ്പൂവിനെ തുമ്പിക്കരത്താൽ
പാടെ പിഴുതെടുക്കുന്നതിന്നായ്
മത്തഗജങ്ങൾ മുന്നിൽ നിന്നപ്പോൾ
സപ്ത നാഡികളും തകർന്നു ഞാൻ വീണു
നിയമങ്ങൾ പാലിക്ക വേണം
നിയതമായ് പങ്കെടുത്തീടുവാൻ
നിയമത്തിന്നതീതമായ് പോകിൽ
ചിതമായ് വരില്ല കേളികളൊന്നുമേ
പ്രണവം നിമന്ത്രണം ചെയ്യുന്ന നാവിനാൽ
പ്രണയ ഗാനങ്ങളും പാടുന്നു നീ
പ്രിയനേ,നിൻ പർണ്ണശാലയിൽ സാധുവാം
മുനികുമാരി ഞാൻ വിരുന്നു വന്നു
വിരസമായ രാവിനെ
സരസമാക്കി മാറ്റുവാൻ
വിദൂരമാം സൗഹൃദം
വിരുന്നിനെത്തി എഫ് ബി യിൽ
പാട്ടുകാരാം കിളികൾക്കൊപ്പം
കൂട്ടുകാരൻ തെന്നലുമെത്തി
പുലരിപ്പെണ്ണിൻപുഞ്ചിരി പോലെ
ഇളവെയിലിന്നൊളി മിന്നി ചിന്നി.
കരളിൽ കുളിരേകി വന്നു നീയെൻപ്രിയാ
തേന്മഴ ചൊരിയും മൊഴിയുമായ്.....
കരുണാപരാ,നീയെന്റെ ഹൃദയ വനികയിൽ
പരിമളം തൂകി വിരിഞ്ഞീടുക...
അറിവില്ലാപ്പൈതങ്ങൾ പോലെ
അവിവേകമേറും ചെയ്തികളാൽ
അവനിയാം മാതാവിൻ സങ്കടത്തെ
അധികരിച്ചീടുവാൻ നാം ഹേതുവാകും
ഹൃദയമില്ലാ മനുഷ്യർ തൻ
പ്രണയ രഹിത ജീവിതം
നീരോഴുക്കില്ലാ നിള പോലെ
നാളുകൾ തള്ളി നീക്കിടും
കാണാത്തനേരം കാണുവാനതിയായ മോഹം
കാണുന്ന നേരത്ത് മിണ്ടാനതാവുന്നതില്ല
കാതരയായൊരു മനസ്സേയിനി ശാന്തമാകൂ
ദൂരെക്കളയുക നിൻ മനസിൻ ഭീരുത്വഭാവം
കാലക്കേടെന്നല്ലാതെന്തു ചൊല്ലാൻ
കാണാതൊളിച്ചു ഞാൻ ചെന്നെങ്കിലും
കാലമാടൻ കാത്തു നിന്നീടുമെന്നു
കാമിനീ, നീയെന്തേ ചൊല്ലിയില്ലാ ...
കനവു തകർന്നുകനൽ പോലെരിഞ്ഞാലും
കദനം വളർന്നു കുന്നോളമായാലും
കലുഷിതമാകില്ലെൻ ഹൃദയ വിചാരങ്ങൾ
കരുണാപരനെന്റെ ഹൃദയത്തിലുണ്ടല്ലോ
അവനിയിലൊരു മൃദു പവനനുമായി
അരിയൊരു മുല്ല പ്പെണ്‍കൊടി പണ്ട്
അറിയാതെ വളർന്നോരനുരാഗത്താൽ
പുഷ്പിണി,സുസ്മിത,സുരഭിലയായി.....
അമ്മ തൻ ദീപ്തമാമോർമ്മകൾ മാനസ്സെ
മന്ദസ്മിതം സ്മിതം തൂകി നില്ക്കയല്ലേ
നേർവഴി കാട്ടിടും ദീപമായമ്മ നിൻ
മാർഗ്ഗം തെളിച്ചു നയിക്കയല്ലേ ?
നേരും നെറിയും വേർതിരിച്ചറിയാൻ
കഴിയുന്നതിനുതകുമൊരുപായം
മോരും മുതിരയും തിരിച്ചറിയുന്ന ചേലിൽ
മാനവർക്ക് കരഗതമായിടട്ടെ,മേലിൽ ...
അവൻ താൻ ഞാനീ ജഗത്തിൻ പതി
അമലോത്ഭവക്ക് സുതനായവൻ
അശേഷം നിനക്കാശങ്ക വേണ്ടെന്റെ മകളെ
അമലേ,നിനക്കെൻ കൃപയേകിടും ഞാൻ
നാറാണത്തെ ഭ്രാന്തൻ ചൊല്ലിയവാക്കുകളെല്ലാം
നാടൊട്ടുക്കും പ്രിയങ്കരം, നാട്ടുകാരെ നന്നാക്കാൻ
"വിഡ്ഢിത്വം" എന്ന് തോന്നുമാറുള്ള സത്യങ്ങൾ
ചൊല്ലിയവൻ ഭയരഹിതമായാരോടും
ഇഷ്ടങ്ങൾ എല്ലാം നിവർത്തിച്ചു തന്നെന്നാൽ
ഇട്ടെറിഞ്ഞിട്ടു പോകുവതെന്നത് ,കേവലം
മർത്യ സഹജമാണെന്നറിയുന്നതിനാലെ
ഇല്ലില്ല, നിന്നിഷ്ടങ്ങളപ്പാടെ സാധിതമാകില്ല.
മൃഗമാണെങ്കിലും തൃണമാണെങ്കിലും
മനുജനു ഭൂവിൽ തുണയേകിടുവോർ
നിരവധിയാണെന്നറിയുക നമ്മൾ
നിരുപമമാണീ പ്രപഞ്ചശില്പ്പി
സൃഷ്ടിച്ചവ തൻ ചാരുതയോർത്താൽ
ഈ വഴിത്താരയിൽ ഏകനായ് ഞാൻ നില്പൂ
കാതരയാണ് ഞാൻ, പ്രണയ വിവശയും
ഇനിയുമണഞ്ഞിടാൻ വൈകുവതെന്തു നീ
പ്രിയ സഖേ നീയെന്നെ വിസ്മരിച്ചീടല്ലേ ?
പ്രിയമാനസ്സാ,നിൻ പരിദേവനമതു കേൾക്കെയെൻ
മാനസം, തരളിതമായെന്നു ഞാൻ ചൊല്ലട്ടെ
എൻ മിഴികളിൽ നീ കണ്ടൊരാ,രാഗാർദ്ര ഭാവങ്ങൾ
മൊഴിയായ് പറയുവാനാവതില്ലെനിക്കഹോ!
ഓരോരോ ഓണവും വന്നു പോയീടുമ്പോൾ
കാലമേ നിന്നെ പിടിച്ചുകെട്ടാനൊരു
പൂതിയെൻ മാനസ്സേ മിന്നി മറയുന്നു
ഇനിയുമൊരോണം വരുവാനിതെത്ര നാൾ
വിരഹവുമായിക്കഴിയണം മാവേലി?
അവരൊക്കെ നാട്ടിൽ പോയി
അചിരേണ ഞാനും പോകും
ഇനി നമ്മൾ കാണും നാളിൽ
അത്തമിളക്കാറാകും......
പോകാതിരിക്കുവനാവതില്ല ബാലെ,
കാലം നേരത്തെ നിശ്ചിതം താൻ
പോയ് വരാമെന്ന് പറഞ്ഞു കൊണ്ട്
തത്കാലംവിട,മാബലി ഞാൻ ചൊല്ലിടട്ടെ!
വിടർന്നിടട്ടെ മാനസം
തുടർന്നിടട്ടെ കേളികൾ
ഒഴിഞ്ഞിടട്ടെ ദു:ഖമാം
ഭീതി പൂണ്ട നാളുകൾ
എന്റെ പ്രിയമുള്ള രാധേ പിണങ്ങല്ലേ,
നിന്നെ വിട്ടെങ്ങാനും പോകുമോ ഞാൻ
കണ്ണന് കാമിനിയായവർ രണ്ടാണ്
രണ്ടുപേരും എന്നധരം ചും ബിപ്പവർ
ആരൊക്കെ,യെന്തൊക്കെ മോഹിപ്പു നിത്യവും
ആലോചിച്ചീടുകിൽ, ഒരു കാര്യം തീർച്ചയാം
മോഹിച്ചിടുവതൊഴിവാക്കിയെന്നാകിലീ
മോഹഭംഗത്തിൽപ്പെട്ടുഴലാതിരുന്നിടാം....
പല വർണ്ണപ്പൂക്കളും തേടിയലഞ്ഞു ഞാൻ,
മേടുകൾ,കാടുകൾനാട്ടിൻ,പുറങ്ങളും
തുമ്പയില്ല, ചെമ്പകവുമില്ല, മുക്കുറ്റി,മന്ദാരം,
കണ്ണാംതളികളും കാണുവാനില്ലല്ലോ ?
ഇനിയെത്ര നാൾ നീ തുടിക്കുമെൻ ഹൃദയമേ
ചെവിവച്ച് നോക്കുന്നിതെൻ ഹൃത്തിൽ ഞാൻ സദാ
യുവത്വം തുടിക്കുന്ന മനസ്സിന്നുടമ ഞാൻ
കനിയേണമെന്റെ ഹൃദയമേ നീ കൂടി
ഇനിയുമിടെത്തുവാൻ ആവതില്ല
സോദരി പണ്ടേ ചൊല്ലിയില്ലേ
"യാത്രയാണ് ഞാനെപ്പോഴും
ചിങ്ങമാസം പിരന്നതല്ലേ
അത്തം ഉദിച്ചു തുടങ്ങിയതല്ലേ..
തിരുവോനത്തിനിനി എത്രനാള്‍..."
പനി പിടിച്ചു കിടപ്പായ സോദരീ
പനിമതീ, നീയിനി വിശ്രമിച്ചീടുക
പണികളിനിയും പൂർത്തിയായില്ലെന്നു
മനമിതൊട്ടും കലുഷിതമാക്കേണ്ട നീ
അത്തമിങ്ങെത്തി
പത്തു നാളെക്കിനി
ചെത്തി തെളിക്കണം,
മുറ്റമൊരുക്കണം
ചിത്തം തെളിയണം,
തൃക്കാക്കരപ്പനു നേദിക്കണം
ആമലകീഫലം കാറ്റത്തുതിരും പോൽ
ആ നല്ല രചനകൾ തുരു,തുരെ വീഴട്ടെ
ആസ്വദിക്കാൻ തിടുക്കമായ് ഞങ്ങൾക്കു
ആ സത് ഫലത്തിൻ കയ്പ്പും ചവർപ്പും
പിന്നെ വെള്ളം കുടിക്കുമ്പോഴുള്ള മധുരവും
അത്തത്തിനെത്തിയ ചിത്തിരപ്പൈങ്കിളി
യാത്രയായീടല്ലേ ഓണം കഴിയാതെ
പുന്നെല്ലിൻ പുത്തരി ചോറു നമുക്കുണ്ണാം
പാലടപ്രഥമൻ, പഴം നുറുക്കും തരാം....
കാതരയായ് നീ കാത്തു നിന്നിട്ടും
നിന്മാരനിതെന്തേ വന്നതില്ല ?
കാണുവാനായിനി എന്ത് ചെയ്‌വൂ
നിൻ ദൂതുമായ് ആരാരും പോയതില്ലേ ?
സായന്തനങ്ങളിൽ "ശാലോം ടീവി"യിൽ
സാന്ത്വനം തേടുന്ന സത് ഭാവനേ...
കാന്തന്റെ സാമീപ്യം കാണുക,തേടുക
ശ്രീയേശുനാഥന്റെ പാദാന്തികേ....
മോക്ഷപ്രാപ്തി നേടുവാൻ നാം
മത്സരിക്കുന്നു പലവിധം
മോക്ഷലബ്ദിക്ക് വേണ്ടതൊന്നു താൻ
സ്വാർത്ഥരഹിതമാം ജീവിതം
ഇനിയുമീ രാവിൻ ഏകാന്ത ശാന്തതയിൽ
കൊഴിഞ്ഞ പകലിന്റെ നെടുവീർപ്പുമായ്
നിദ്ര തൻ കാണാക്കയങ്ങളിൽ മുങ്ങി
കിനാവിൻ മുത്തുവാരി ഞാൻ നിറക്കട്ടെ
നേരം പുലരട്ടെ! മാലോകരെ
നേരമായാലതു വേണ്ടതല്ലേ?
നേരിൻ വഴി വിട്ടുമാറി നമ്മൾ
പോകാതിരിക്കുകെൻ കൂട്ടുകാരെ
നിന്റെ കൃപാവരമെന്നും
ചൊരിഞ്ഞെന്നെ
നിന്റെ രാജ്യത്തിന്ന-
വകാശിയാക്കണേ ...
നീയാണ് സത്യവും,
ജീവനും, മുക്തിയും.
നിന്റെയിഷ്ടം പോലെ
തന്നെ ഭവിക്കട്ടെ...
പ്രണയമെന്നവികാരമെന്നും
പ്രകൃതി നല്കിടും വരദാനമാം
പ്രഫുല്ലമായൊരു പൂവും തേടി
വണ്ടണയുവതതിൻ പടി
ഇനിയെത്ര ദൂരമിനിയും തുഴയേണം
കനിവിന്റെ തീരത്ത് വഞ്ചിയടുക്കാൻ
കദനനക്കടലിലൂടുള്ള യാത്ര
കഠിനമത് ചൊല്ലാതിരിക്കുവാൻ വയ്യ!
ശിഥില മാനസം, വ്രണിത ഹൃദയവും
പ്രണയമേകിയ നഷ്ടബോധവും
പ്രിയസഖേ നിന്നെ ഭ്രാന്തനാക്കിയോ?
പുലമ്പിടുന്നല്ലോ, ശിഥിലജല്പനം?
മനസറിഞ്ഞൊന്നു ശ്രമിച്ചു നോക്കിടൂ
അലസതയൊക്കെ മാറ്റി വന്നിടൂ
സരസമായിട്ടെഴുതി നോക്കിടാൻ
കാവ്യദേവത വിളിച്ചിടുന്നിതാ...
എത്രയെത്ര മോഹനാംഗികൾ
എത്രയെത്ര പ്രണയലോലുപർ
ഇത്രനാളായിട്ടുമീ കവന വേദിയിൽ
എത്തി നോക്കാനെന്തേ മടിക്കുന്നു?
എന്നെങ്കിലും നീ വരുമെന്ന് തോന്നി
വരും വരുമെന്നൊരുവനെ തന്നെ
നിനയ്ക്കുമെങ്കിൽ സംശയം വേണ്ട
വരുന്നതെല്ലാമവനെന്നു തോന്നാം
ഇനിയും നീ യെന്നോട് ചൊല്ലിയില്ലല്ലൊ
കണ്ടതെന്തെന്നോ കേട്ടതെന്തെന്നോ
ചൊല്ലിയതെന്തെന്നോ ഞാനറിഞ്ഞീല
കാണാതെ കേൾക്കാതെയുരിയാടിടാതെ
സന്തോഷമെങ്ങിനെ വന്നണഞ്ഞീടും
മൂകമായ് മേവിടാനെന്തു ഹേതു
കാലുഷ്യം വെടിയൂ നീ കോമളാംഗി
കാവിൽ തൊഴുതു നീ നിന്നിടുമ്പോൾ
കാണേണ്ടയാളിനെ കണ്ടില്ലെന്നോ ?
കാതരയായ് നീ കാത്തു നിന്നിട്ടും
നിന്മാരനിതെന്തേ വന്നതില്ല ?
കാണുവാനായിനി എന്ത് ചെയ്‌വൂ
നിൻ ദൂതുമായ് ആരാരും പോയതില്ലേ ?
പാരസ്പര്യത്തിൻ പൊരുളറിയാത്തവർ
അനുപൂരകങ്ങളായ് ദാമ്പത്യ ജീവിതം
അനുദിനം ആഘോഷമാക്കിക്കഴിയേണ്ടോർ
തമ്മിൽക്കലഹിച്ചു പാഴാക്കിടും ജന്മം
നാമീക്കാണ്മതൊക്കെയും മായയാം
മായാമയനുടെ ലീലാവിലാസമാം
മായികമായോരീ പ്രാപഞ്ചികസുഖം
ആവോളമാസ്വദിക്കാൻ ശ്രമിക്കല്ലേ
ശരിക്കും കടിഞ്ഞാണ്‍ കയ്യിലേന്തിയെന്നാൽ
നേർവഴിക്കല്ലാതെ നിൻ മാനസാശ്വം കുതിക്കില്ല
വ്യാമോഹത്തിൻ സ്ടിറപ്പിൽ കാൽ കൊടുത്തീടുകിലും
കടിഞ്ഞാണ്‍ പിടിച്ചെന്നാൽ കുതിരമെല്ലെയടടങ്ങീടും
കരളലിയുന്ന പലകഥകളും ചൊല്ലി
പലരും സഹായമർഥിച്ചിടുന്നു
നിജമതറിയുമ്പോൾ കഷ്ടം നമ്മൾ
വിഡ്ഢിയാക്കപ്പെട്ടെന്നും വിഷാദിച്ചിടുന്നു
പലരോടു ചോദിച്ചറിയുക വേണം
നിജമോ, നുണയോ വെറുമൊരു കഥയോ ?
നമ്മുടെ നവ മാധ്യമമതെല്ലാം തന്നെ
നുണയുടെ വിഡ്ഢിപ്പെട്ടികളത്രേ
"ബ്രേക്കിംഗ് ന്യൂസുകൾ" നല്കും,നമ്മെ
തീർത്തും വിഡ്ഢികളാക്കുന്നവരോ?
വെറുതെ സമയം കളയാനില്ലിനി
പൊരുതുക നമ്മൾ നമുക്കായി
വിലക്കയറ്റക്കെടുതിയിൽ മുങ്ങി
ജനങ്ങളാകെ വശം കെട്ടു
മുനിയുടെ ഭാവം പൂണ്ടൊരു മൊഴികൾ
മൌനം തന്നുടെ വല്മീകത്തിൽ
അഭയം തേടിയിരുന്നെന്നാലും
മിഴികൾ മൊഴിയുടെ ദൂതന്മാരായ് ....
നീയെന്റെ മാനസവല്ലീനികു്ഞജത്തിൽ
നിലാവുള്ള രാത്രിയിൽ വന്നണഞ്ഞു.
ഹൃദയമാം കൂട്ടിലടച്ചുസൂക്ഷിച്ചോരെൻ
പ്രണയമാം പൈങ്കിളി നിന്നരികിലെത്തി.
എന്തിനെന്നറിവീല കാവ്യാംഗന വന്നു
എന്മാനസം തന്നിൽ സത് ഭാവനയായ് ......
എന്റെ മനസ്സിന്റെ മണ്‍ചിരാതിലവൾ
കാവ്യസപര്യ തൻ തിരികൊളുത്തി..
തരളമാം മോഹാനുഭൂതികൾ നല്കിടും
ചപല വ്യാമോഹത്തിൽ പെട്ട് പോയാൽ
കപടമാമീലോക വാരിധി തന്നിലെ
നിലയില്ലാക്കയമതിൽ മുങ്ങിപ്പോകാം
പിന്നെ,പിന്നെ, എന്ന് നിനച്ചവർ
പിന്നോട്ട് മാറി നിന്നെല്ലാം വീക്ഷിച്ചിടും
നാളെ,നാളെ, എന്ന് പറയുന്ന ഭാഗ്യ -
ഷോടതിക്കാരെ പോലെയാണീക്കൂട്ടർ
പറയുന്നു ഞാൻ വീണ്ടും നീയെന്റെ ജീവൻ
മറയുന്നുവോ,നീയെന്റെ കണ്‍മുന്നിൽ നിന്നും
മറുകര തേടി നീയെവിടേക്ക് പോയി
അറിയാതെ ഞാനാകെ പരവശനായി
സുഭാഷിണീ, നീ മൊഴിഞ്ഞവാക്കുകൾ
നറുതേൻ കണക്കെനിക്കാശ്വാസമേകി
കനവിലാണെങ്കിലും നിൻ സഹവാസ-
മെൻ മനസിൻ ദു:ഖത്തെ മായ്ച്ചുവല്ലോ
നറുതേൻ കണക്കെനിക്കാശ്വാസമേകി
കനവിലാണെങ്കിലും നിൻ സഹവാസ-
മെൻ മനസിൻ ദു:ഖത്തെ മായ്ച്ചുവല്ലോ
സ്നേഹ പരിലാളനകളേകിടുംപ്രിയതമയോ
അതോ പാനപാത്രത്തിൽ നുരയും ലഹരിയോ
കാവ്യസപര്യയ്ക്ക് പ്രേരകമാകുവതാരാണ്
പ്രിയനേ, നീയൊന്നു തെളിച്ചു ചൊല്ലിടുമോ?
ഏകനാണെന്നുള്ള ചിന്തയുപേക്ഷിച്ചാൽ
ഏകാന്തത നമ്മെ വിട്ടു നില്ക്കും
എകുവാനായി, സൌഹൃദമേകുവാൻ
ചാരത്തിതാ ഞങ്ങളൊപ്പമുണ്ടേ...
മനതാരിലാശ തൻ മഴ വില്ലുയർന്നു
മനസന്നു മായൂര നർത്തനമാടി
മാരിക്കാർ മാനത്തു വന്നു നിറഞ്ഞു
മാഞ്ഞു പോയ് നീ വീണ്ടുമകലേക്ക് പോയി
പറയുന്നു ഞാൻ വീണ്ടും നീയെന്റെ ജീവൻ
മറയുന്നുവോ,നീയെന്റെ കണ്‍മുന്നിൽ നിന്നും
മറുകര തേടി നീയെവിടേക്ക് പോയി
അറിയാതെ ഞാനാകെ പരവശനായി
കനവുകളെല്ലാം
നിനവായ് മാറാൻ
അനുമതിയേകൂ
പ്രിയ സേനെ,
നിനവിലസാധ്യം
കാര്യമാതൊക്കെ
കനവിൽ കാണുക
സായൂജ്യം തേടുക
സഹജം മനുജന്
അറിയുക നീയെന
പ്രിയ "സേനെ"
ഇന്ദ്രിയങ്ങളറിയുന്നു
ബുദ്ധിയോ,ഗ്രഹിക്കുന്നു
യുക്തിയാലതളക്കുന്നു
നിശ്ചിതം വസ്തു നിഷ്ടമാം
ബോദ്ധ്യമായിത്തീരുന്നു
No comments:
Post a Comment