ഈശ്വരൻ
നിറുത്തല്‍ കൂടാതവിരാമമെങ്ങും
തിരുത്തിടാനായ് ശ്രമമേറിടുന്നൂ....
തിരുത്തിടാമോ,വിശ്വപ്രകൃതിപാഠം
ഒരുത്തനെങ്ങാണ്ടോരിടത്തിരുന്നാ-
"കരുത്തനെല്ലാം" നിയന്ത്രിക്കയല്ലേ ?
മനുഷ്യ ബുദ്ധിക്കതീതനായവൻ
"അനന്തമജ്ഞാതമവർണ്ണനീയൻ"
അവനീപതിയാമവനെ മാലോകർ
ഈശ്വരനെന്ന സംപൂജിതനാക്കി
അവന്റെ പേരിൽ ജനങ്ങളെല്ലാം
കലഹം കൂടുന്നു,മരണംകൊയ്യുന്നു
No comments:
Post a Comment