നഷ്ടസ്വർഗ്ഗങ്ങൾ
ഇഷ്ടാനിഷ്ടങ്ങൾ
തൻ തടവറയിൽ
നഷ്ടസ്വർഗ്ഗങ്ങൾ
നമ്മൾ തീർക്കുന്നു.
കഷ്ടതയേറി ജീവിതം
വ്യർത്ഥമെന്നു കേഴുന്നു.
ഇഷ്ടമൊന്നിനോടും
ഏറെയില്ലാതെ നാം
കിട്ടുന്നതിൽ തീർത്തും
തൃപ്തരായി മാറിയാൽ
നഷ്ടബോധമില്ലാതെ
വിശിഷ്ടമാക്കി ജീവിതം
നിശ്ചയം നയിച്ചിടാം...
"കിട്ടാക്കനി വേണ്ട,
പുളിക്കുമെന്നു "
ന്യായം ചൊല്ലി,
മറ്റൊന്ന് തേടിയോരാ
കഥയിലെ കുറുക്കനെ
മാതൃകയാക്കി നാം
ജീവിതം നയിക്കുകിൽ
നഷ്ടസൌഭാഗ്യമോർത്തു
വൃഥാ വിലപിച്ചീടുമോ?
No comments:
Post a Comment