രമണനും ചന്ദ്രികയും
കാടുകളിലുള്ള തരുനിരകളൊക്കെ
കൊടിയകോടാലിവെട്ടി നിരത്തി
വനമതില്ലെന്നായി,മഴയുമില്ലെന്നായി
വനമില്ലെന്നായാൽ,പുഴയുണ്ടാകുമോ?
പുഴയുടെ പുളിനങ്ങൾ,കരിയുമത് സത്യം
നാടും മേടും നഗര- നരകങ്ങളായീ
മേച്ചിൽപ്പുറങ്ങളില്ലി,വിടാടുകളുമില്ല
രമണനിനിമേയ്ക്കാനാടുകളെത്തേടി
ഗൾഫിലേക്കെത്താം,ഒട്ടകമുണ്ട്
മേച്ചിടുകിൽ നല്ലോരു വേതനം കിട്ടാം
നാട്ടിൽ പറന്നെത്തി പത്രാസു കാട്ടാം
കൂട്ടിനു ചന്ദ്രികമാരെത്രയോ ലഭ്യം.
"മിസ് കോള"ടിച്ചാൽ മതി,നിന്റെയൊപ്പം
മിണ്ടാനും പഞ്ചാരവാക്കുകൾ ചൊല്ലി
സഞ്ചാരത്തി"ന്നെസ്കോർട്ടെ"ന്നപേരിൽ
ചന്ദ്രികമാരേറെ കൂട്ടിന്നായെത്തും
ആധുനിക രമണനു പ്രേമനൈരാശ്യ-
പാരവശ്യത്തിന്നാവശ്യമില്ല.
ശോകഗാനമില്ല, ഭാവഗാനമില്ല
കവിതകളെഴുതാൻ ചങ്ങമ്പുഴ വേണ്ട
ചന്ദ്രികാ- രമണ പ്രേമഗീതികൾ പാടാൻ
കോകിലയുഗ്മങ്ങളില്ലീ മലനാട്ടിൽ
പ്രേമസുരഭില ഗാനങ്ങളൊക്കെ
പോയകാലത്തിന്റെ രോമാഞ്ചമല്ലേ ?
സുഹൃത്തെ
ഞാൻ ഒരാശയം കവിതയിൽ ആവിഷ്കരിച്ചു. അതിൽ പ്രവാസികൾ എല്ലാവരും ഉൾപ്പെടുന്നു എന്ന് ഞാൻ പറഞ്ഞില്ല പ്രവാസികൾ നമ്മുടെ നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് നല്കിയ സംഭാവനകൾ നിസ്സീമമാണ്. പക്ഷെ അതോടൊപ്പം ഉത്പാദനക്ഷമമല്ലാത്ത ആർഭാടങ്ങൾക്കു ഒരു കാലത്ത് ധനം ധൂർത്തടിച്ചിരുന്നുവെന്നു പറഞ്ഞത് നമ്മുടെ സാമ്പത്തിക വിദഗ്ദ്ധരാണ് .പ്രവാസികളെയും അവരുടെ സാമ്പത്തിക സ്രോതസ്സിനെയും അക്ഷയ ഖനിയായി കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് അതിനു മാറ്റം വന്നു. ആഗോള സാമ്പത്തിക മാന്ദ്യം വരുന്നതിനു മുൻപ് നമ്മുടെ ഐ ടി രംഗത്ത് ജോലിക്ക് കയറിയ ചില കുട്ടികളുടെയും മനോഗതം ഏതാണ്ട് ഇത് പോലെയായിരുന്നു. ധാരാളിത്തം ജീവിതത്തിന്റെ എല്ലാ മേഘലകളിലും നിറഞ്ഞു. മൂല്യങ്ങല്ക്ക് വിലയില്ലാതായി.
No comments:
Post a Comment