Wednesday, August 28, 2019

വസ്ത്രാക്ഷേപം


മലയുടെ രോദനം
കേൾക്കാത്തവർ
നമ്മൾ !
പുഴയുടെയഴലുകൾ
അറിയാത്തവർ
നമ്മൾ !
ദുരയേറി,പ്രകൃതിയെ
നഗ്നയാക്കുന്നവർ
"അഭിനവദുഃശാസന"വേഷം
ധരിപ്പവർ!
വസ്ത്രാക്ഷേപവിധേയയാം
ഭൂമിതൻ
ദൈന്യതകണ്ടു നാമാർത്തു
ചിരിപ്പവർ !
കൃഷ്ണതൻ കണ്ണീർപ്രവാഹം
നിമിത്തമായ്
കൗരവർ ദുഃഖപ്രളയത്തിലാ-
ഴ്ന്നപോൽ
നഗ്നയായ്കേഴുന്ന ഭൂമിത-
ന്നുൾത്താപം
അഗ്നിയായ് സർവ്വം
നശിപ്പിക്കുമെന്നോർക്കൂ. ..