എന്റെ വിദ്യാരംഭം
എന്റെ വിദ്യാരംഭം
ആദ്യാക്ഷരം ചൊല്ലി പഠിക്കുവാനും എഴുതി പഠിക്കുവാനും ഞാൻ പോയത് ആശാന്റെ അടുത്താണ് .എനിക്ക് ഏതാണ്ട് നാലു വയസ്സോ ടടുത്തു പ്രായം ഉള്ളപ്പോഴാണ് ആശാൻ വന്നു പഠിപ്പിക്കുവാൻ എന്നെ കൂട്ടുന്നത്.
ആശാനും മുൻപ് പാണാട്ടിൽ അപ്പായി എന്ന് ഞങ്ങൾ സ്നേഹ ബഹുമാനത്തോടെ വിളിച്ചിരുന്നതും ളായിക്കാട്ടു പള്ളിക്ക് സമീപം താമസിച്ചിരുന്ന മാന്യ വ്യക്തിയായിരുന്നു എന്നെ എഴുത്തിനിരുത്തിയത് . അദ്ദേഹം ഉപ്പുപണ്ഡകശാലയിൽ "റയിറ്റർ സാർ"എന്ന സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ച ആളായിരുന്നു.കാട്ടടിയച്ചന്റെ മാതൃപിതാവായ അദ്ദേഹം ആദ്യകാലത്തു ളായിക്കാടു പള്ളിയിലെ പ്രമുഖ വ്യക്തിയുമായിരുന്നു.
പെരുന്നയിൽ ഇപ്പോൾ ബൈ- പാസ് ആരംഭിക്കുന്നതിനടുത്താണ് മത്തായി ആശാൻ താമസിച്ചിരുന്നത്. ജൂണ്‍ മാസം ആയിരുന്നതിനാൽ എന്റെ വീടിനു മുന്നിലുള്ള ഇടവഴി ഒരു ഇടത്തോട് പോലെയായിരുന്നു. എന്റെ പിതാവ് എന്നെ ആശാന്റെ അടുത്താക്കിയിട്ടു മടങ്ങിപ്പോയി.
ഞാൻ അവിടെ കണ്ട കാഴ്ച അത്ര സുഖകരമായിരുന്നില്ല. തലേദിവസ്സം പഠിപ്പിച്ച അക്ഷരങ്ങൾ ഓരോരുത്തരെക്കൊണ്ടും ആവർത്തിച്ച് ചൊല്ലിക്കുകയാണ് ആശാൻ. തെറ്റിക്കുമോയെന്നുള്ള പേടികൊണ്ടു ആശാനെ നോക്കാതെ വിറച്ചു കൊണ്ട് കുട്ടികളും,തെറ്റിക്കുന്നവരെ ചെറുതായി ശിക്ഷിക്കുവാൻ ആശാനും തയ്യാറായി ആകാംഷാഭ രിതമായ
ഒരന്തരീക്ഷം.ഏതായാലും തുമ്പിയെപ്പിടിച്ചും വീട്ടിലെ നായ് കുട്ടിയുമായി കളിച്ചും കോഴിക്കുഞ്ഞുങ്ങളുടെ പിന്നാലെ, ഞങ്ങൾ "കൊച്ചമ്മച്ചി" എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വല്യമ്മച്ചിയോടൊപ്പം മുത്തശിക്കഥകൾ കേട്ടുല്ലസിച്ചും നടന്നിരുന്ന ഞാൻ ആകെ പരിഭ്രാന്തനായി. കുട്ടികളുടെ കൂട്ടത്തിൽ എനിക്ക് പരിചയമുണ്ടായിരുന്ന എന്റെ അയലത്ത് വീട്ടിലെ കുട്ടികളായ തങ്കച്ചൻ, ജോണ്സുകുട്ടി ഇവരുടെ ഇടയിലേക്ക് സുരക്ഷിതത്വം തേടി ഞാൻ നൂർന്ന് കേറിയപ്പോൾ ഏതാണ്ട് ഇടി വെട്ടുന്ന സ്വരത്തിൽ ആശാൻ പറഞ്ഞു "അങ്ങോട്ടല്ല, ഇങ്ങോട്ട് മാറിയിരിക്കെടാ". ഇതുകേട്ട് ഞാൻ നിക്കർ നനച്ചുവോ എന്ന് എനിക്ക് സംശയം.ആശാൻ എനിക്കൊരു ഓല തന്നു. അതിൽ "അ" മുതൽ ഉള്ള അക്ഷരങ്ങൾ പനയോലയിൽ നാരായം കൊണ്ട് വടിവൊത്ത അക്ഷരത്തിൽ "അം" വരെ എഴുതിയിരുന്നു.
ഓല തന്നതിന് ശേഷം എന്നെക്കൊണ്ട് ആശാൻ എഴുതിക്കുവാൻ തുടങ്ങി. എന്റെ കൈ പിടിച്ചു ചൂണ്ടു വിരൽ അമർത്തി തറയിൽ വിരിച്ചിട്ടുള്ള നല്ല പഞ്ചാര മണ്ണിലാണ് എഴുതിക്കുന്നത്. "അ" എന്ന് എഴുതിച്ചു ഞാൻ അത് ഒരുവിധം തനിയെ എഴുതാൻ പഠിച്ചു. ആശാൻ എന്നെ അഭിനന്ദിച്ചു എനിക്കൊരു ചാമ്പങ്ങ തന്നു. ഞാൻ എന്റെ കൂട്ടുകാരെ നോക്കി,മണ്ടന്മാരെ കണ്ടോടാ എന്നെ എന്ന ഭാവത്തിൽ! അത് കഴിഞ്ഞ് ആശാൻ " ആ" എന്ന് എഴുതിച്ചു പിന്നെ എന്നോട് തനിയെ എഴുതാൻ പറഞ്ഞു ഞാൻ വീണ്ടും "അ" എന്നെഴുതി ആശാനെ നോക്കി. ആശാൻ പറഞ്ഞു "അങ്ങനെയല്ലെടാ, അതിന്റെ കുനിപ്പ് പുറത്തേക്ക് ഇറക്കെടാ" ഞാൻ വീണ്ടും "അ" എന്നെഴുതി ആശാനെ നോക്കി, ആശാൻ വീണ്ടും തിരുത്തി. ഈ പ്രക്രിയ കുറെ നേരം തുടർന്നപ്പോൾ ആശാൻ എന്നോട് ഉറക്കെ,ഏതാണ്ട് ഗര്ജ്ജിക്കുന്ന മട്ടിൽ പറഞ്ഞു, "അങ്ങനെയല്ലെടാ മരക്കഴുതെ, അകത്തോട്ടു കേറ്റി പുറത്തോട്ടെറക്കാനല്ലേടാ പറഞ്ഞത് ?"
ഞാൻ പേടിച്ചുവിറച്ചു പോയി. എന്റെ ഭാഗ്യത്തിന് അപ്പോൾ ആശാന്റെ പുത്രഭാര്യ ആശാനെ പഴങ്കഞ്ഞി കുടിക്കാൻ അകത്തേക്ക് വിളിച്ചു.ആശാൻ പോയതും ആശാൻ പറഞ്ഞത് പോലെ തന്നെ അകത്തു നിന്നിറങ്ങി പുറത്തേക്ക് ,
ഏറുകൊണ്ട പട്ടിയെപ്പോലെ ഞാൻ വേഗം ഓടി, വെള്ളം നിറഞ്ഞ ഇടത്തൊണ്ട് കടന്നു ,എന്റെ വീട്ടിലെത്തി. ആശാൻ വന്നു നോക്കിയപ്പോൾ ആട് കിടന്നിടത്ത് പൂടപോലുമില്ലെന്ന സ്ഥിതിയായിരുന്നു പിറ്റേദിവസ്സം രാവിലെ ആശാൻ എന്നെ വിളിക്കാൻ വന്നു സാമ,ദാന,ഭേദ മുറകളൊക്കെ എന്റെ അമ്മ പ്രയോഗിച്ചെങ്കിലും ഞാൻ ഒളിച്ചിരുന്നിടത്തു നിന്നനങ്ങിയില്ല. അതോടെ എന്റെ ആശാൻ കുടിപ്പള്ളിക്കൂട വിദ്യാഭ്യാസത്തിനു വിരാമമായി .വീണ്ടും ഞാൻ പാണാട്ടിൽ അപ്പായി സാറിന്റെ
ശിക്ഷണത്തിൽ എന്റെ പ്രാഥമിക വിദ്യാഭ്യാസം തുടർന്നു.
അപ്പായി സാറിന്റെ അധ്യാപന രീതി മത്തായി ആശാന്റെ രീതിയിലായിരുന്നില്ല. അദ്ദേഹം ചുവപ്പും നീലയും നിറമുള്ള പെൻസിൽ കൊണ്ട് നോട്ട് ബുക്കിൽ ആണ് പാഠങ്ങൾ എഴുതി തന്നിരുന്നത്. ആദ്യം എഴുതി തന്നത് ചുവന്ന നിറത്തിൽ 'റ 'എന്നാ അക്ഷരമായിരുന്നു.' റ' എഴുതി പഠിക്കാൻ വളരെ എളുപ്പമാണല്ലോ
അടുത്തതായി 'ര" എഴുതി പിന്നെ രണ്ടു "റ' അടുത്തടുത്ത് എഴുതിച്ചു "ന" എഴുതിച്ചു അങ്ങനെ അക്ഷരങ്ങള പഠിപ്പിച്ച ശേഷം ചെറിയ വാക്കുകൾ എഴുതിച്ചു.
റവ, വര, നര, നരൻ, തല, ലത, ആദ്യം പഠിക്കുന്ന അക്ഷരം ചുവപ്പ് നിറത്തിലും പരിചിതമായ അക്ഷരം നീല നിറത്തിലുമാണ് അദ്ദേഹം എഴുതിച്ചി രുന്നത്
ഈ രീതിയിൽ എന്റെ ഭാഷാ പഠനം അനായാസം തുടർന്നു.

No comments:
Post a Comment