Monday, June 13, 2016

ചെമ്പരത്തിപ്പൂച്ചമ്മന്തി


ചെമ്പരത്തിപ്പൂവിറുത്തെടുത്തു
കേരം തിരുമ്മിയ പീര,ചുവന്നുള്ളി
ചുവന്ന മുളകുപ്പും പുളിയുമായി ,
അമ്മിക്കല്ലിലരച്ചെടുത്തതിൽ
ചെമ്മേ വെളിച്ചെണ്ണ തൂകിയ-
തുപദംശമായിട്ടൂണിനുവിഭവ-
മത്,ബഹുകേമമെന്നു ചൊല്ലുന്നു
നളപാചകശ്രീയാമീയുള്ളവൻ

No comments:

Post a Comment