Wednesday, July 15, 2015

വിഴിഞ്ഞം പദ്ധതി


വിഴിഞ്ഞമെന്ന പദ്ധതി കോഴി മുട്ട പോലെ നമ്മൾ 
വിരിയുവതും കാത്തു കാത്തു മാനം നോക്കി നില്പ്പിതാ   
പൊരുന്നക്കോഴി വേണം, വേണ്ടേ  മുട്ടവിരിച്ചീടാൻ   
കോഴി തേടിയലഞ്ഞവർ,കോഴ വാങ്ങിയെന്നായി 
കോഴിശീമവേണ്ട, തനിനാടൻ വേണമടക്കോഴി  
ഘോര ഘോരമാം തടസവാദവുമായ് വന്നവർ 
മുട്ടയിൻകുബേറ്ററിൽ  വിരിയിച്ചെന്നാൽ  ലാഭമാം 
മുട്ടുവാദമുയർത്തി,വന്നെത്തി, ചില മാന്യന്മാർ 
ഇന്ത്യനിങ്കുബേറ്ററത്രപോര  ഫോറിൻ തന്നെ വാങ്ങണം
ഇന്ത്യവിട്ടന്ന്യരാജ്യമെത്രയോ സന്ദർശിച്ചിടാം  
ചർച്ചകളും തടസങ്ങളും തീർച്ചയില്ലാതായെന്നാൽ 
ചീഞ്ഞു പോകും മുട്ട വെറും ചീമുട്ടയാമതോർക്കുക 
    

No comments:

Post a Comment