Friday, July 4, 2014

ഇടപ്പള്ളി രാഘവൻ പിള്ള

ഇടപ്പള്ളി രാഘവൻ പിള്ള 

(1909 ജൂൺ 30 - 1936 ജൂലൈ 5)


മലയാളത്തിൽ കാല്പനിക കവിതകൾ പാടി നടന്ന സമകാലികരായ രണ്ടു 

യുവഗായക കോകിലങ്ങളായിരുന്നു ഇടപ്പള്ളിയും ചങ്ങമ്പുഴയും

താൻ രചിച്ച "മണിനാദ"മെന്ന കവിതയും അദ്ദേഹത്തിൻറെ 

നിര്യാണവാർത്തയും പത്രത്തിൽ പ്രസിദ്ധീകൃതമായത് 1936 ജൂലൈ 6-

ന്നായിരുന്നു 

മാതൃഭൂമിആഴ്ചപ്പതിപ്പ്
പുസ്തകം 14 1111 മിഥുനം ൨൮-ആംനു തിങ്കളാഴ്ച ലക്കം W 17

അദ്ദേഹത്തിനു സ്മരണാഞ്ജലിയായി അദ്ദേഹം രചിച്ച "മണിനാദം" 

വായനക്കാർക്കായി ഇവിടെ സമർപ്പിക്കട്ടെ!

മണിനാദം

മണിമുഴക്കം മരണദിനത്തിന്റെ

മണിമുഴക്കം മധുരം --- വരുന്നു ഞാന്‍!

അനുനയിക്കുവനെത്തുമെന്‍ കൂട്ടരോ-

ടരുളിടട്ടെയെന്നന്ത്യ യാത്രാമൊഴി :

മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍

മരണഭേരിയടിക്കും സഖാക്കളെ !

സഹതപിക്കാത്ത ലോകമേ!യെന്തിലും

സഹകരിക്കുന്ന ശാരദാകാശമേ !

കവനലീലയിയിലെന്നുറ്റ തോഴരാം

കനകതൂലികേ! കാനനപ്രാന്തമേ !

മധുരമല്ലാത്തൊരെന്‍ മൌനഗാനത്തില്‍

മദതരളമാം മാമരക്കൂട്ടമേ!

പിരികയാണിതാ, ഞാനൊരധ:കൃതന്‍

കരയുവാനായ്പ്പിറന്നൊരു കാമുകന്‍ !

No comments:

Post a Comment