ക്രിസ്തുമസ് കരോൾ

"അകലെയൊരു ദിവ്യതാരം തിളങ്ങുന്നു
അത് നാം മുന്നാലെ കണ്ടിട്ടേയില്ലല്ലോ ?"
"അശരീരിയായൊരു ഗാനവും കേൾക്കുന്നു
ആ ശബ്ദം നമ്മെ തേടി വരുന്നല്ലോ ?"
"അത്യുന്നതങ്ങളിൽ ദൈവ മഹത്വം
ഭുമിയിൽ സന്മനസുള്ളോർക്ക് ശാന്തി"
"ദൈവദൂതരവർ കാഹളം പാടുന്നൂ
നമ്മെ നോക്കിയവർ പുഞ്ചിരി തൂകുന്നു"
ആട്ടിടയരന്നു തങ്ങളിൽ തങ്ങളിൽ
ആശ്ചര്യലോലരായ് ഇത്ഥം പറഞ്ഞിട്ട്
താരകം ചെമ്മേ നയിക്കും സ്ഥലം വരെ
പോയി നോക്കിയവർ കണ്ടല്ലോ,നാഥനെ
കാലിത്തൊഴുത്തിൽ കീറത്തുണിയുമായ്
രാജാധിരാജനാം യേശു ശയിക്കുന്നു.
യേശുവിൻ ദർശന ഭാഗ്യം ലഭിച്ചവർ
ആരാധനാ സ്തുതി ഗീതങ്ങൾ പാടുന്നു
അന്നവർ പാടിയ കീർത്തന ഗീതങ്ങൾ
തന്നെയല്ലേ നാമിന്നും പാടി നടക്കുന്നു .
ക്രിസ്തുമസ് കരോൾ ഗാനമായിന്നും
കൂട്ടുകാരൊത്തു നാം പാടി നടക്കുന്നു .

"അകലെയൊരു ദിവ്യതാരം തിളങ്ങുന്നു
അത് നാം മുന്നാലെ കണ്ടിട്ടേയില്ലല്ലോ ?"
"അശരീരിയായൊരു ഗാനവും കേൾക്കുന്നു
ആ ശബ്ദം നമ്മെ തേടി വരുന്നല്ലോ ?"
"അത്യുന്നതങ്ങളിൽ ദൈവ മഹത്വം
ഭുമിയിൽ സന്മനസുള്ളോർക്ക് ശാന്തി"
"ദൈവദൂതരവർ കാഹളം പാടുന്നൂ
നമ്മെ നോക്കിയവർ പുഞ്ചിരി തൂകുന്നു"
ആട്ടിടയരന്നു തങ്ങളിൽ തങ്ങളിൽ
ആശ്ചര്യലോലരായ് ഇത്ഥം പറഞ്ഞിട്ട്
താരകം ചെമ്മേ നയിക്കും സ്ഥലം വരെ
പോയി നോക്കിയവർ കണ്ടല്ലോ,നാഥനെ
കാലിത്തൊഴുത്തിൽ കീറത്തുണിയുമായ്
രാജാധിരാജനാം യേശു ശയിക്കുന്നു.
യേശുവിൻ ദർശന ഭാഗ്യം ലഭിച്ചവർ
ആരാധനാ സ്തുതി ഗീതങ്ങൾ പാടുന്നു
അന്നവർ പാടിയ കീർത്തന ഗീതങ്ങൾ
തന്നെയല്ലേ നാമിന്നും പാടി നടക്കുന്നു .
ക്രിസ്തുമസ് കരോൾ ഗാനമായിന്നും
കൂട്ടുകാരൊത്തു നാം പാടി നടക്കുന്നു .
No comments:
Post a Comment