A ഉരുൾ പൊട്ടലും മലയിടിച്ചിലും അനുബന്ധ പ്രതിഭാസങ്ങളും (LANDSLIDES)
നിർവചനം
സ്വതന്ത്രമായ ബാഹ്യ ഘടകങ്ങൾ
ഇങ്ങനെയുള്ള ഭൂഗർഭഗുഹകൾ വലുതായി ഭൂമി ഇടിഞ്ഞു താഴ്‌ന്നു ജനവാസത്തിനും കാർഷിക വൃത്തിക്കും അനുയോജ്യമായ ഭൂപ്രദേശങ്ങൾ നാശോന്മുഖമായിത്തീരുന്നു.
12 നിവാരണ മാർഗ്ഗങ്ങൾ
. ഈ പ്രതിഭാസം കാണപ്പെടുന്ന സ്ഥലങ്ങളിൽ ജലം വാർന്നിറങ്ങുന്നതു നിയന്ത്രിക്കുക.
.ഇത്തരം പ്രദേശങ്ങളിൽ സോഡാക്കാരം,ജിപ്സം എന്നിവ ധാരാളം വിതറുക.
. മണ്ണൊലിപ്പ് നിയന്ത്രിക്കുന്നതിനു ഭൂഗർഭ ജിയോ ഫിൽടരുകൾ ഉപയോഗിക്കുക
..ഇത്തരം പ്രതിഭാസമില്ലാത്ത സ്ഥലത്തുനിന്നുമുള്ള മണ്ണ് കൊണ്ട് ഗർത്തങ്ങൾ നികത്തുക
മനുഷ്യനുണ്ടാകുന്ന ക്യാൻസർ രോഗം പ്രാരംഭത്തിലെ ചികിത്സാ വിധേയമാക്കുന്നത് പോലെ യഥാ സമയം ഫലപ്രഥമായ പ്രതിവിധികൾ അവലംബിച്ചില്ലെങ്കിൽ കുഴലീകൃത മണ്ണൊലിപ്പ് മൂലം
ധാരാളം കൃഷിയിടങ്ങളും പാര്പ്പിട പ്രദേശങ്ങളും നഷ്ടപ്പെടുവാൻ ഇടയാകും
നിർവചനം
ഭൂഗുരുത്വാകർഷണപ്രഭാവത്താലും ഭൌമോപരിതലത്തിലുണ്ടാവുന്ന പല തരത്തിലുമുള്ള ചലനങ്ങളുടെയുംഫലമായും മണ്ണ് ഉൾപ്പെടെയുള്ള ഭൂപദാർത്ഥങ്ങൾ താഴേക്ക് പെട്ടെന്ന് ഇടിഞ്ഞിറങ്ങുകയോ. നിരങ്ങിയിറങ്ങുകയോ ഒഴുകിയിറങ്ങുകയോ ചെയ്യുന്ന ഭൌമ പ്രതിഭാസത്തെയാണ് മലയിടിച്ചിൽ എന്ന് പൊതുവെ പറയുന്നത് .
B കാരണങ്ങൾ
ഭൌമ പദാർത്ഥങ്ങളുടെ ആന്തരിക സ്വഭാവ പ്രത്യേകതകൾ
അടിസ്ഥാന ശിലകളുടെയും ,ആവരണ പദാർഥങ്ങളുടെയും ഉറപ്പ്,ശിഥിലീകൃത പാറകളുടെ രാസ- ഭൌതിക സ്വഭാവങ്ങൾ,മണ്ണിന്റെ ഘടന -എന്നിവ
ഭൂപ്രദേശത്തിന്റെ ഉയരം, ചരിവ്, ഉപരിതലത്തിന്റെ ആകൃതിയും കിടപ്പും, ചരിവിന്റെ ദിശ,അന്തർലീനവും അവ്യക്തവുമായ ചെറുനീർചാലുകളുടെ സാമീപ്യം സസ്യാവരണ സാന്നിദ്ധ്യം മണ്ണിന്റെ ജലാംശം എന്നിവ
സ്വതന്ത്രമായ ബാഹ്യ ഘടകങ്ങൾ
തുടർച്ചയായും ശക്തമായതുമായ മഴ. ഭൂകമ്പവും പ്രകമ്പനങ്ങളും,മനുഷ്യരുടെ പ്രതികൂലമായ ഇടപെടലുകൾ,എന്നിവ ഉരുൾ പൊട്ടൽ/ മലയിടിച്ചിൽ എന്നിവ ത്വരിതപ്പെടുത്തുന്ന ഘടകങ്ങൾ ആണ് .
കാരണങ്ങൾ
മനുഷ്യന്റെ ഇടപെടലുകൾ
കുന്നുകളുടെ അടിഭാഗം/ അടിവാരം ഇടിക്കുക
മലഞ്ചെരിവുകളിൽ കൃത്രിമമായി നിര്മ്മിക്കുന്ന ജലസംഭരണികളിലെ/വെള്ളക്കെട്ടുകളിലെ ജല സമ്മർദ്ദം
നീർച്ചാലുകളും പ്രകൃതിദത്ത ജലനിർഗ്ഗമന മാർഗ്ഗങ്ങളും തടസപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക
ഭൂവിനിയോഗ രീതികൾ
പാറ പൊട്ടിക്കലും പാറ ഖനനവും
(1)
മലയിടിച്ചിൽ
വിവിധതരം അദൃശ്യമായ ചലനങ്ങൾ
വിവിധതരം അദൃശ്യമായ ചലനങ്ങൾ
വളരെ ചെറിയതോതിലും പ്രതിവര്ഷം 1 മി മീ മുതൽ .-10മി മീ വരെയുള്ള ചലനം
(2)നിരങ്ങിയിറങ്ങൽ /തെന്നിയിറങ്ങൽ
ഇടമുറിഞ്ഞതോ, നിരപ്പുള്ളതുമായതോ ആയ പ്രതലത്തിൽ കൂടി മണിക്കൂറിൽ 1 കി .മീ താഴെ വേഗത്തിൽ താഴേക്ക് ചലിക്കുന്നത്
(3)ഒഴുക്ക് വെള്ളത്തിലൂടെ മണ്ണും ചെളിയും പാറയും കൂടിക്കലർന്ന് താഴേക്കു പ്രവഹിക്കുന്നു.
(4)തനിയെ താഴേക്ക് പതിക്കുന്നത്
കുത്തനെ ചരിവുള്ള പ്രദേശങ്ങളിൽ ഭൂ ചലനം,കടുത്ത വേനൽ, തുടങ്ങിയവയുടെ ആഘാതത്താൽ വലിയ പാറക്കഷണങ്ങൾ ഇളകിയടർന്നു താഴേക്കു വീഴുന്നു.
D ഘടന
1ശിരോമകുടം
2ഉടൽ
3പാദം
E നിവാരണ മാർഗ്ഗങ്ങൾ
അധിക ജലം ചോർത്തിക്കളയുക
നീര്ച്ചാലുകളുടെ സംരക്ഷണം -ഉരുൾപൊട്ടൽ നിയന്ത്രിക്കുന്നതിനുള്ള ഫല പ്രദമായ മാര്ഗ്ഗം
ചരിവുള്ള പ്രദേശങ്ങളുടെ അടിഭാഗത്ത് /പാദ ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ അതീവ ശ്രദ്ധയോടെ ചെയ്യുക
മലഞ്ചെരിവുകളിൽ കല്ല് മണ്ണ് മുതലായവ നിക്ഷേപിക്കാതിരിക്കുക
കുത്തനെ ചരിവുള്ള പ്രദേശങ്ങളും പ്രാന്ത പ്രദേശങ്ങളും ജനവാസയോഗ്യമല്ലെന്ന് മനസിലാക്കുകയും അത് ഒഴിവാക്കുകയും ചെയ്യുക
F അസ്ഥിരവും ചരിവുള്ളതുമായ പ്രദേശങ്ങളെ താഴെപ്പറയുന്ന വിധം സംരക്ഷിക്കുക
ചരിവ് കുറയ്ക്കുക
ഭൂവസ്ത്രംകൊണ്ട് ആവരണം ചെയ്യുക
സസ്യാവരണ സംരക്ഷണം
ആണിയടിച്ചും കമ്പിവലയടിച്ചും സംരക്ഷിക്കുക
ഭൂപ്രദേശം ഇടിഞ്ഞു താഴുന്നതു
കുഴലീകൃത മണ്ണൊലിപ്പ് മൂലമുണ്ടാകുന്നതു (land subsidence due to soil piping )
ഭൂപ്രദേശം ഇടിഞ്ഞു താഴുന്നതു /കുഴലീകൃത മണ്ണൊലിപ്പ്
കുഴലീകൃത മണ്ണൊലിപ്പ് മൂലമുണ്ടാകുന്നതു
2 ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്ന ജലത്തിന്റെ ആധിക്യം മൂലമുണ്ടാകുന്ന ഭൂഗര്ഭ മണ്ണൊലിപ്പിനെയാണ് കുഴലീകൃത മണ്ണൊലിപ്പ് (soil piping /tunnel erosion ) എന്ന് പറയുന്നത്.
ഇത്തരം മണ്ണൊലിപ്പ് മൂലം കുഴൽ രൂപത്തിൽ ഭൂഗർഭ ഗുഹകൾ അടിസ്ഥാന ശിലാപ്രദേശത്തിന് (basement rocks )മുകളിലായി ഉണ്ടാകുന്നു
3)പ്രവർത്തന രീതി
ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്ന ജലത്തിന്റെ പ്രവർത്തനം മൂലം നഷ്ടമാകുന്ന കളിമണ്ണും ചെളിയും ചേര്ന്നുണ്ടാകുന്ന കുഴലിന്റെ ആകൃതിയിലുള്ള ഗുഹാ ഭാഗത്തേക്ക് പെട്ടെന്ന് ഉപരിതല ഭൂപ്രദേശം ഇടിഞ്ഞിറങ്ങുന്നു .
(ഇത്തരം കുഴലീകൃത ഗുഹകളുടെ വ്യാസം 2 മി .മീ.മുതൽ ഏകദേശം 20 മീറ്റർ വരെ കാണപ്പെടുന്നു
ഇത്തരം ഗുഹകൾ മേൽ മണ്ണിനു താഴെ പലയളവിലുള്ള താഴ്ചകളായി കണ്ടെത്തിയിട്ടുണ്ട്
തുടര്ച്ചയായ മണ്ണൊലിപ്പ് മൂലം ഇത്തരം ഗുഹകൾ വലുതായി മേൽ മണ്ണ് ഇടിഞ്ഞു വൻ ഗർത്തങ്ങൾ ഉണ്ടാകുന്നു.
4)കുഴലീകൃത മണ്ണൊലിപ്പ് മൂലം ഗുഹകൾ രൂപാന്തിരപ്പെടുന്നതായുള്ള വാർത്തകൾ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭ്യമായിട്ടുണ്ട്.
ഇത്തരം പ്രതിഭാസം കൂടുതലും മലനാട്- ഇടനാട് ഭൂവിഭാഗങ്ങളിൽപ്പെടുന്ന മലയോര പ്രദേശങ്ങളിലാണ് കാണപ്പെട്ടിട്ടുള്ളത്
ഇത്തരം പ്രതിഭാസം കൂടുതലും മലനാട്- ഇടനാട് ഭൂവിഭാഗങ്ങളിൽപ്പെടുന്ന മലയോര പ്രദേശങ്ങളിലാണ് കാണപ്പെട്ടിട്ടുള്ളത്
ഇങ്ങനെയുള്ള ഭൂഗർഭഗുഹകൾ വലുതായി ഭൂമി ഇടിഞ്ഞു താഴ്‌ന്നു ജനവാസത്തിനും കാർഷിക വൃത്തിക്കും അനുയോജ്യമായ ഭൂപ്രദേശങ്ങൾ നാശോന്മുഖമായിത്തീരുന്നു.
12 നിവാരണ മാർഗ്ഗങ്ങൾ
. ഈ പ്രതിഭാസം കാണപ്പെടുന്ന സ്ഥലങ്ങളിൽ ജലം വാർന്നിറങ്ങുന്നതു നിയന്ത്രിക്കുക.
.ഇത്തരം പ്രദേശങ്ങളിൽ സോഡാക്കാരം,ജിപ്സം എന്നിവ ധാരാളം വിതറുക.
. മണ്ണൊലിപ്പ് നിയന്ത്രിക്കുന്നതിനു ഭൂഗർഭ ജിയോ ഫിൽടരുകൾ ഉപയോഗിക്കുക
..ഇത്തരം പ്രതിഭാസമില്ലാത്ത സ്ഥലത്തുനിന്നുമുള്ള മണ്ണ് കൊണ്ട് ഗർത്തങ്ങൾ നികത്തുക
മനുഷ്യനുണ്ടാകുന്ന ക്യാൻസർ രോഗം പ്രാരംഭത്തിലെ ചികിത്സാ വിധേയമാക്കുന്നത് പോലെ യഥാ സമയം ഫലപ്രഥമായ പ്രതിവിധികൾ അവലംബിച്ചില്ലെങ്കിൽ കുഴലീകൃത മണ്ണൊലിപ്പ് മൂലം
ധാരാളം കൃഷിയിടങ്ങളും പാര്പ്പിട പ്രദേശങ്ങളും നഷ്ടപ്പെടുവാൻ ഇടയാകും
No comments:
Post a Comment