Sunday, August 17, 2014

കടക്കെണി

കടക്കെണി

കൊടുത്തു തീർക്കുവാൻ കടങ്ങളേറട്ടെ
മടുപ്പ് കൂടാതെ ഇനിയും വാങ്ങിടാം
പടുത്തുയർത്തണം  പെരുത്ത മാളിക,
അടുത്ത വീട്ടിലെ പുതിയ കാറിലും
എടുപ്പും ചന്തവും വിലയും കൂടണം
ഇടയ്ക്കിടെ പലവകയായ് പാർട്ടികൾ

നടത്തണം,മദ്യം വിലയും വീര്യവും
കൊടുത്തു നേടണം സുഹൃത്ബന്ധങ്ങളും..

കൊടുത്തു നേടണം പണം വിത്യ്ക്കണം  
മടിയാതെ വൻ ലാഭക്കൊയ്തു  കിട്ടീടും
ഓഹരിച്ചന്ത,പിന്നെ, ഊഹക്കച്ചോടം
ഓഹരികളേറി , ഋണബാദ്ധ്യതയായ്
ഓഹരി കാളക്കൂറ്റനായില്ല,.കരടികളായി 
കടിച്ചു കീറിയോ?വരിഞ്ഞു കെട്ടിയോ
കൊടും വിഷമുള്ള ചിലന്തിയേപ്പോലെ?
കടക്കെണിയിൽപ്പെട്ടുഴറി ജീവിതം
കടങ്ങൾ വീട്ടുവാൻ വഴികൾ കാണാതെ
കൊടിയ പലിശ,തൻ കടത്തിലാശ്രയം
കൊടുത്തു തീർക്കുവാൻ കടങ്ങളേറട്ടെ,
മടുപ്പ് കൂടാതെ ഇനിയും വാങ്ങിടാം..
അടിച്ചു പൊളിച്ചാസ്വദിക്കുക ഹാ..
തിടുക്കമാർന്നൊരീ  ഹ്രസ്വജീവിതം!

കടം കൊടുത്തവർ പൊറുതി മുട്ടിച്ചു
നടുക്കമാർന്നുള്ള പൊറുതി ദുഷ്കരം!
മാനഹാനിയാൽ ,കുടുംബം ശിഥിലമായ്
മനസമാധാനം  കിട്ടാക്കനിയായോ ?
വന്നതില്ലവർ , സുഹൃത് വൃന്ദമെല്ലാം   
വഴി മറന്നുവോ, വഴി മാറിപ്പോയോ ?

വിടുതൽ നേടുവാൻ വഴിയതൊന്നല്ലോ
കുടുംബമായങ്ങോരാത്മഹത്യതാൻ!
നിരന്നു വാർത്തകൾ, സചിത്ര ലേഖനം
നിറം പിടിപ്പിച്ചകഥകളേറെയും.... 





No comments:

Post a Comment