Friday, August 15, 2014

ചിങ്ങപ്പുലരി




ചിങ്ങപ്പുലരി
ചിരി തൂകി...
മണ്ണിൽ സ്വപ്നം
പൂ ചൂടി..

മാനത്തമ്പിളി
പാൽ തൂവി...
പനിനീർ തൂവി
ചാറ്റൽ മഴ...

മഴയും വെയിലും
കളിയാടീ ...
പുളകം കൊണ്ടൂ
പൂത്തുമ്പി ....

ഓണം വന്നെ
ന്നുരചെയ്തു
ഓലേഞ്ഞാലി
ഊഞ്ഞാലിൽ...

ഓലത്തുമ്പിൽ
കിളിമകൾ തൻ
ഊഞ്ഞാലാട്ടം 
ബഹു കേമം..

മനസ്സിൻ മണി  
മുറ്റത്തിന്നരുകിൽ
ചക്കരമാവതു
പൂത്തല്ലോ ...

മാവിൻകൊമ്പ
ത്തൂഞ്ഞാല്..
ഓർമകൾ
നെയ്തൊരു
പൊൻ നൂലാൽ
കാലം തീർത്തോ
രൂഞ്ഞാല്....... 

ഓലെഞ്ഞാലി
ക്കിളിയെപ്പോൽ, 
ഊഞ്ഞാലാടുക-
യെന്മനമേ,നീ

ആയത്തിലതി-
വേഗത്തിൽ,
മാങ്കനി തേടി
പ്പോകൂ നീ...

കൈതവമില്ലാ
ബാല്യത്തിൻ
മധുരിമതേടി
പ്പോയീടാം ..


No comments:

Post a Comment