വരാൽ (ബ്രാൽ )
"കുളത്തില്‍ ഇമ്മിണി വെല്യ ബ്രാല്‍ (
ഈ നാടൻ ചൊല്ലിലെ ബ്രാൽ അല്ലെങ്കിൽ വരാൽ നമ്മുടെ ഉൾനാടൻ
ജലാശയങ്ങളില്‍ പരക്കെ കണ്ടു വരുന്നതും Channa Striata. എന്ന ശാസ്ത്ര
നാമവുമുള്ള ഒരു മത്സ്യമാണ്.
വരാൽ ബ്രാല്‍, വ്രാല്‍, കണ്ണന്‍, കൈച്ചില്‍ എന്നിങ്ങനെ വിവിധ
വിളിപ്പേരുകളിൽ ഇവ പ്രാദേശികമായി അറിയപ്പെടുന്നു.
ഏകദേശം മൂന്ന് കിലോതൂക്കം വരെ വലുതാകും ഈ മത്സ്യം.
സാധാരണ കുളങ്ങൾ, തോടുകൾ ,തുടങ്ങിയ ജലാശയങ്ങളിലെ വെള്ളം
വറ്റിക്കുമ്പോഴാണ് ഇവയെ കൂടുതലായി ലഭിക്കുന്നത്. ചെളിയിൽ പൂണ്ടു
കിടക്കുന്നതിനും മാസങ്ങളോളം ചെളിയില്‍ ജീവിക്കാനും ഇവയ്ക്കു് കഴിയും
.ഇതിന്റെ ശരീരത്തിൽ വഴുവഴുപ്പുള്ള ദ്രാവകം നല്കുന്ന ഈർപ്പം
നിലനിൽക്കുന്നിടത്തോളം കാലം കരയിലും ഏറെ നേരം കഴിയാൻ
പ്രാപ്തമായ രീതിയിലാണ് ഇതിന്റെ ശ്വസനേന്ദ്രിയങ്ങൾ.
"
വരാൽ പാർപ്പുകൾ" എന്ന് വിളിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ചുവപ്പ്
നിറമാണ്.ചെറിയ ചെമ്പു സൂചികൾ വെള്ളത്തിൽ വിതറിയത് പോലെയുള്ള
ഈ കുഞ്ഞുങ്ങൾക്ക് കാവലായി എപ്പോഴും അതിന്റെ മാതാ പിതാക്കൾ
ജാഗ്രതയോടെ സമീപത്തുണ്ടാകും .ഈ പ്രത്യേകത നിമിത്തം ഇവയുടെ വംശ
വർധനവിന്റെ തോത് വളരെ കൂടുതലാണ്.
വരാലിന്റെ തന്നെ കുടുംബത്തില്‍ ചേറുമീന്‍ അഥവാ പുള്ളിവരാല്‍ (Channa
marulius)[3], വാക (Channa micropeltes) എന്നിവയും ജലാശയങ്ങളില്‍ കണ്ടു
വരുന്നു..
വരാലിന്റെ കുടുംബത്തിൽ പെട്ട വിവിധ തരം മത്സ്യങ്ങളുടെ വിവരം താഴെ
ചേര്ക്കുന്നു
ചേറുമീന്‍ അഥവാ പുള്ളിവരാല്‍ (Channa marulius)[3], വാക (Channa micropeltes) ,
പുലിവാക, (Channa diplogramma) ശരീരത്തിൽ കൂടുതൽ പുള്ളികൾ ദൃശ്യമാണ്
ഇവയൊക്കെ സമാനമായ കറുത്ത നിറമുള്ളവയും ഇവയുടെ വയർ ഭാഗത്ത്
വെളുത്ത പുള്ളികൾ നിറഞ്ഞവയുമാണ് . താരതമ്യേന വലിപ്പത്തിൽ ചെറിയ
വരാലുകൾക്ക് മഞ്ഞകലർന്ന നിറമായിരിക്കും.
വരാൽ പൊതുവെ രുചികരവും പ്രിയങ്കരവുമായ മീനാണ്
ഉണക്കി അച്ചാറിട്ടു കൂടുതൽ കാലം ഉപയോഗിക്കാനും കഴിയും
ഇതിനു ഔഷധഗുണവുമുണ്ട്.ആസ്തമ ചികിത്സക്കുള്ള പച്ചമരുന്നു വരാൽ
കുഞ്ഞിന്റെ വായിൽ വച്ചാണ് ജീവനോടെ വിഴുങ്ങുന്നത്.
വട്ടുടി ,വട്ടാൻ,പൊട്ടൻ (Channa orientalis ) എന്നൊക്കെ അറിയപ്പെടുന്ന മീൻ
കാഴ്ചയിൽ വരാലിന്റെ സാദൃശ്യമുള്ളതാണെ ങ്കിലും ഭക്ഷ്യയോഗ്യമായി
കരുതപ്പെടുന്നവയല്ല.

No comments:
Post a Comment