പഞ്ചബാണനവനെയ്തോരമ്പുകൾ
പഞ്ചരൂപന്റെ മനമിളക്കായ്ക
മങ്കമാർ തിലകമായ ശങ്കരി
സ്വയംതൊടുത്ത തൻ നേത്ര
ശൈലൂഷമലർതറച്ചഹോ!
ശങ്കരൻ തൻറെ ഹൃത്തിലായ് ..
മനമിളകിയനുരക്തനായവൻ
പ്രിയ സതിതൻ പുനർജ്ജന്മരൂപിണി
പാർവതീകാന്തനായി മാറി പോൽ
ശങ്കരന്നു പ്രിയമായ വൃക്ഷമോ
ശിവദ്രുമനാമമിഹ കീർത്തിതം
No comments:
Post a Comment