Saturday, April 25, 2015

എന്‍റെ കവിത


നിദ്രാരഹിതനായ് ഞാൻ ചില രാത്രിയിൽ
കാത്തിരിക്കുന്നൊരു  നേരം
പാത്തും പതുങ്ങിയുമെത്തുമെൻ ചാരേ
ചില വാക്കുകൾ ,കേകിയെപ്പോലെ,
ബന്ധിതമാക്കും ഞാൻ വർണ്ണമയൂഖത്തെ
തൂലികയാൽ തീർക്കും  കൂട്ടിൽ
നേരം പുലരുമ്പോളെൻ മോഹമയൂരം
കൂട് പൊളിച്ചുപോയെന്നാലും
കൂടിന്റെയുള്ളിലെനിക്കോമനിക്കാൻ
കാണുമൊരഞ്ചാറു പീലി
ദാനമായ്‌ കിട്ടിയോരാവർണ്ണ  പീലികൾ .
മോഹമായ് നില്ക്കും മനസ്സിൽ !
മോഹമയിൽപ്പീലിത്തുണ്ടുകൾ 
ചേർത്തുഞാൻ  തീർക്കുന്ന
ചാരുതയാണെന്റെ   കവിത !

No comments:

Post a Comment