പോയ് വരും വർഷങ്ങളേ
ഹർഷോന്മാദിനികളെ !
ഹർഷോന്മാദിനികളെ !
കൊഴിയുന്നൊരു പൂ പോലെ
വിട പറയും വർഷമേ
നിൽക്കൂ നീ ഒരു നിമിഷം
കണ്ടോട്ടെ ഞാൻ നിന്നെ
പോകുമ്പോൾ നീയേറെ
പ്രിയങ്കരിയായ് മാറുന്നോ ?
ഇന്നലെകൾ നീ തന്ന
നന്മകൾ ഞാനോർക്കുന്നു
ഒരു പിടി മധുരിക്കും
അനുഭൂതി പകർന്നവളെ
അന്ത്യമാം ചുംബനം
നൽകി വിട ചൊല്ലട്ടെ !
നാളെ നീ വിസ്മൃതി തൻ
ആഴങ്ങളിൽ അമരുകയായ്
വിട പറയും വർഷമേ
നിൽക്കൂ നീ ഒരു നിമിഷം
കണ്ടോട്ടെ ഞാൻ നിന്നെ
പോകുമ്പോൾ നീയേറെ
പ്രിയങ്കരിയായ് മാറുന്നോ ?
ഇന്നലെകൾ നീ തന്ന
നന്മകൾ ഞാനോർക്കുന്നു
ഒരു പിടി മധുരിക്കും
അനുഭൂതി പകർന്നവളെ
അന്ത്യമാം ചുംബനം
നൽകി വിട ചൊല്ലട്ടെ !
നാളെ നീ വിസ്മൃതി തൻ
ആഴങ്ങളിൽ അമരുകയായ്
നവ വത്സരം
പുതു വർഷപ്പെണ്ണിന്റെ
രഥമിവിടെയെത്താറായ്
വാദ്യഘോഷത്തോടെ
വരവേൽക്കുകയവളെ നാം
നാളെ പ്രതീക്ഷയായ്
ഭാഗ്യവുമായ് വന്നാലും
ആയുരാരോഗ്യത്തോടെ
നിൻ സവിധേ കഴിയാനായ്
നവ വത്സരമേ നീ
ചൊരിയൂ സൌഭാഗ്യങ്ങൾ !
പുതു വർഷപ്പെണ്ണിന്റെ
രഥമിവിടെയെത്താറായ്
വാദ്യഘോഷത്തോടെ
വരവേൽക്കുകയവളെ നാം
നാളെ പ്രതീക്ഷയായ്
ഭാഗ്യവുമായ് വന്നാലും
ആയുരാരോഗ്യത്തോടെ
നിൻ സവിധേ കഴിയാനായ്
നവ വത്സരമേ നീ
ചൊരിയൂ സൌഭാഗ്യങ്ങൾ !
No comments:
Post a Comment