Tuesday, December 9, 2014

കൈനിക്കര കുമാരപിള്ള


 കൈനിക്കര കുമാരപിള്ള (1900-1988













കൈനിക്കര കുമാരപിള്ള (1900-1988)
ചങ്ങനാശ്ശേരിയുടെ പെരുമ ഉയർത്തിപ്പിടിച്ച പ്രശസ്തരായ ചങ്ങനാശ്ശേരിക്കാരിൽ "കൈനിക്കര സഹോദരന്മാർ" എന്ന് അറിയപ്പെട്ടിരുന്നവർ അഗ്രഗണ്യരാണ്. കൈനിക്കര കുമാരപിള്ളയും കൈനിക്കര പത്മനാഭപിള്ളയുമാണ് കൈനിക്കര സഹോദരന്മാർ എന്ന് അറിയപ്പെട്ടിരുന്നത്.
കൈനിക്കരകുമാരപിള്ള 1900 സെപ്തംബർ 27-ആം തീയതി ചങ്ങനാശ്ശേരി പെരുന്നയിൽ കൈനിക്കരത്തറവാട്ടിൽ ജനിച്ചു. പത്മനാഭപിള്ളയുടെ അനുജനായിരുന്നു അദ്ദേഹം 
പ്രാഥമിക വിദ്യാഭ്യാസം പെരുന്നയിലും, ചങ്ങനാശ്ശേരിയിലും ആയിരുന്നു.
ധനതത്വശാസ്ത്രത്തില്‍ സ്വര്‍ണ്ണമെഡലോടെ ബി.എ ബിരുദം നേടി.1922-ൽ പെരുന്ന എന്‍.എസ്.എസ് ഹൈസ്കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു.
1924 മുതൽ 1944 വരെ കരുവാറ്റ എൻ.എസ്.എസ്. സ്കൂൾ ഹെഡ്മാസ്ററായും 1944-ൽ തിരുവനന്തപുരം ട്രെയിനിങ് കോളജ് അധ്യാപകനായും സേവനം അനുഷ്ഠിച്ചു. പിന്നീട് വിദ്യാഭ്യാസ ഡയറക്ടറുടെ പി.എ., വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, മഹാത്മാഗാന്ധി കോളജ് പ്രിൻസിപ്പൽ, 1957-64 വർഷക്കാലങ്ങളിൽ ആകാശവാണി പ്രൊഡ്യൂസർ എന്നീ നിലകളിൽ സേവനം നടത്തി.
കൈനിക്കര കുമാരപിള്ള (1900-1989) മാതൃകാധ്യാപകന്‍, ശ്രദ്ധേയനായ ഗ്രന്ഥകാരന്‍ മികച്ച അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം തികഞ്ഞ ഗാന്ധിയനും,പ്രശസ്തനായ ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്നു .
കൈനിക്കര സഹോദരൻമാരുടെ നാടകക്കളരിയിലെ മിക്ക വേഷങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. കേരള നാടക അക്കാദമി ഫെല്ലോഷിപ്പ് 1976-ൽ ഇദ്ദേഹത്തിന് ലഭിച്ചു. മലയാളനാടകരംഗത്തെ പ്രവർത്തനത്തെ മുൻനിർത്തി കേരള സർക്കാരിന്റെ പ്രത്യേക അവാർഡിനും ഇദ്ദേഹം അർഹനായി.മലയാളത്തിലെ ആദ്യകാല പ്രശസ്ത നാടകകൃത്തും, സാഹിത്യകാരനുമായിരുന്നു കൈനിക്കര കുമാരപിള്ള.
മലയാള നാടക പ്രസ്ഥാനത്തിന് ഇദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ വില മതിക്കാനാവത്തതാണ് 
താൻ അഭിനയിച്ച കഥാപാത്രങ്ങളായി പ്രശസ്ത അഭിനേതാക്കൾ അറിയപ്പെടുക എന്നത് അവരുടെ അഭിനയ മികവിന് ജനം ചാർത്തിക്കൊടുക്കുന്ന പൊൻ തൂവലുകളാണ്.
കൈനിക്കര കുമാരപിള്ളയെ ഇമ്മട്ടില്‍ രാജാകേശവദാസനായും വേലുത്തമ്പിദളവയായും കേരളീയര്‍ കണ്ടിരുന്ന കാലമുണ്ടായിരുന്നു.
അതുപോലെ തന്നെ കൈനിക്കര പത്മനാഭപിള്ളയുടെ ‘കാല്‍വരിയിലെ കല്പപാദപം’ എന്ന നാടകത്തിലെ ജൂഡാസായി വേഷം കെട്ടിയ കുമാരപിള്ളയെ അദ്ദേഹത്തിന്റെ അഭിനയപാടവത്തിന്റെ പേരില്‍ ‘അതാ ജൂഡാസ്’ എന്നു നാടകം കണ്ടവര്‍പറയുമായിരുന്നത്രേ !
ചലച്ചിത്ര വേദിയിലും കൈനിക്കര കുമാരപിള്ളയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പ്രശസ്ത നടൻ മധു സംവിധാനം ചെയ്തു നിർമ്മിച്ച "മാന്യശ്രീ വിശ്വാമിത്രൻ "എന്ന ചലച്ചിത്ര ത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീ കുമാര പിള്ളയുടെ സംഭാവനയാണ്(പ്രശസ്ത നടൻ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വലിയ മുത്തശ്ശൻ എന്ന നിലയിലും
അദ്ദേഹത്തിന്  മലയാള ചലച്ചിത്ര വേദിയുമായി അഭേദ്യമായ ബന്ധമുണ്ട് )
1988 ഡിസംബർ 9 -നു കുമാരപിള്ള തന്റെ 88-ആം വയസ്സിൽ ആ അതുല്യ പ്രതിഭ ഇഹലോകവാസം വെടിഞ്ഞു.
എന്റെ നാട്ടുകാരനും ടീച്ചേർസ് ട്രെയിനിംഗ് കോളേജിൽ എന്റെ പിതാവിന്റെ അധ്യാപകനുമായിരുന്ന ആ മഹദ് വ്യക്തിത്വത്തിനു പ്രണാമം !

No comments:

Post a Comment