Sunday, December 7, 2014

പ്രൊഫസർ കെ വി ജോസഫ്


  പ്രൊഫസർ കെ വി ജോസഫ്




"അങ്ങനെ കെ വി ജോസഫ് സാറും നമ്മളെ വിട്ടു പിരിഞ്ഞു. എസ് ബി കോളേജിലെ ഇംഗ്ളീഷ് അദ്ധ്യാപകരിൽ വിദ്യാർത്ഥികൾ ഇത്രയും സ്നേഹിച്ചിരുന്ന ഒരു അദ്യാപകൻ വേറെ കാണില്ല!

ഞങ്ങളുടെ അപ്പികൊച്ചായന് ആദരാഞ്ജലികൾ!"



 പ്രൊഫസർ കെ.വി.ജോസഫ് ഞങ്ങളുടെ പ്രിയപ്പെട്ട "ജോസിഫ്" സാർ ദിവംഗതനായി. ഈ വാർത്ത കേട്ടപ്പോൾവിശ്വസിക്കാനായില്ല.


കാരണം ഞങ്ങൾ 1966-69  ഇന്ഗ്ലീഷ് ലിറ്ററെച്ചർ ക്ലാസിലെ വിദ്യാർഥികൾ  എസ.ബി.കോളേജിൽ 2012- ൽ ഒത്തുകൂടി ഗുരുവന്ദനം നടത്തിയപ്പോൾ,  ആ ചടങ്ങിനു വരാമെന്ന് പറഞ്ഞിരുന്നെങ്കിലും പെട്ടെന്നുണ്ടായ ദേഹാസ്വാസ്ത്യം മൂലം വരാൻ സാധിക്കാതെ വിഷമിച്ചിരുന്ന ആ വന്ദ്യ ഗുരുഭൂതനെ അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് കണ്ടു ഗുരുപൂജയർപ്പിച്ച ഞങ്ങളോട് അദ്ദേഹം വികാരാധീനനായി സംവദിച്ച മധുരസ്മരണകൾ മനസിൽ നിന്നും മായാതെ നിൽക്കുന്നുവെന്നത് തന്നെ .


ആരോടും അധികം അടുപ്പം കാട്ടാത്ത സൌമ്യനും മിതഭാഷിയുമായ ഒരു അധ്യാപകശ്രേഷ്ടനായിരുന്നു ഞങ്ങൾ *"ഹണീമാൻ" എന്ന വിളിപ്പേരോടെ ആദരിച്ചിരുന്ന കെ.വി.ജോസഫ് സാർ.

(James Honeyman poem  written by W. H. Auden W. H. Auden )

പ്രസ്തുത കവിതയിലെ താഴെ ചേർത്തിരിക്കുന്ന ഭാഗം

 "I wish I were a salmon,
Swimming in the sea,
I wish I were the dove
That coos upon the tree."

വളരെ തന്മയത്വത്തോടെ  വിശദീകരിച്ചു നല്കുന്ന  അദ്ദേഹത്തിന്റെ ക്ലാസുകൾ ശരിയായി ശ്രദ്ധിച്ചിരുന്നാൽ മാത്രം മതിയായിരുന്നു  പരീക്ഷക്ക് ഭംഗിയായി ഉത്തരമെഴുതാൻ.


പ്രീ ഡിഗ്രി ക്ലാസ് മുതൽ  ഡിഗ്രി  ക്ലാസ്സുകളിൽ  വരെ ഞങ്ങളെ ഇന്ഗ്ലീഷ് ഭാഷയും സാഹിത്യവും പഠിപ്പിച്ച പ്രഗൽഭനായ അധ്യാപകനായിരുന്നു  കെ.വി.ജെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന  പ്രൊഫസർ കെ.വി.ജോസഫ് .


 പ്രീ ഡിഗ്രി ക്ലാസ്സിൽ അദ്ദേഹം ഞങ്ങൾക്ക് പരിചയപ്പെടുത്തിയത് ഉപ പാഠപുസ്തക മായി  പഠിക്കേണ്ടിയിരുന്നതും എ.ജെ ക്രോണിൻ  രചിച്ചതുമായ  "സിറ്റാഡെൽ" എന്ന  നോവലായിരുന്നു .(The Citadel l by A. J. Cronin, first published in 1937)പാഠപുസ്തകമില്ലാതെ തന്നെ അദ്ദേഹത്തിൻറെ ക്ലാസുകൾ ശ്രദ്ധിച്ചാണ് ഞങ്ങളിൽ പലരും ആ പുസ്തകവും പഠിച്ചു പരീക്ഷയെഴുതിയത്. 


പ്രസ്തുത നോവലിലെ ആദർശ പുരുഷനായ "ആൻ ഡ്രൂ മാൻസൻ"  ഞങ്ങളുടെ മനസ്സിൽ  പതിഞ്ഞത് കെ.വി ജോസഫ് സാറിന്റെ ച്ഛായയോടെയാണ്.

ബി.എ ലിറ്ററേച്ചർ ക്ലാസിലും ഞങ്ങൾക്ക് പോയട്രി ക്ലാസുകൾ സജീവമാക്കിയത് ജോസഫ് സാറിന്റെ വാക്ധോരണിയും ഭാവനാ വിലാസവുമായിരുന്നു.

ഇന്ഗ്ലീഷ് ഭാഷാ പ്രയോഗത്തിൽ ഉച്ഛാരണം എത്രമാത്രം ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് മനസിലാക്കുന്നതിനു തന്റെ  "ഫൊനറ്റിക്സ്"ക്ലാസുകളിൽ  സോദാഹരണം അദ്ദേഹം കാട്ടിത്തന്നു.

 എസ.ബി.കോളേജിലെ വിഖ്യാതമായ ഷേക്ക്‌സ്പീയർ നാടക വേദിയിലെ പ്രമുഖ സാന്നിദ്ധ്യമായിരുന്നു കെ.വി.ജെ. 


2015  ജനുവരി മാസം വീണ്ടും ഒരിക്കൽക്കൂടി എസ.ബി.കോളേജു അങ്കണത്തിൽ  .കെ വി ജോസഫ് സാറിന്റെ സാന്നിധ്യത്തോടെ ഒത്തുചേരാൻ തയ്യാറെടുക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ദേഹവിയോഗം ഒരു തീരാ നഷ്ടം തന്നെയാണ്.

അദ്ദേഹത്തിൻറെ സ്മരണകൾക്ക് മുൻപിൽ ആദരാഞ്ജലികൾ 


പ്രണാമം പ്രിയ ഗുരോ!




(



No comments:

Post a Comment