Thursday, December 25, 2014

ബാല്യം


ആമ്പലിൻ പൊയ്കയും തേൻകനി
ചൂടുന്ന നാട്ടുമാവിൻ ചോട്ടിൽ
കൂട്ടുകാരൊത്തു  മദിച്ചു നടന്നൊരാ
നാട്ടുവഴികളും തിമിർത്തു കളിച്ചൊരു
പച്ച വിരിച്ചൊരാ മേച്ചിൽപ്പുറങ്ങളും
മാടി വിളിക്കുന്നിതെന്നെയിന്നും..   
ചിന്നിയൊരോർമ തൻ കണ്ണാടിയിൽ
മിന്നിമറയുന്നച്ഛായപോലെ,
ഇന്നുമാബാല്യത്തിൻ ചാപല്യങ്ങൾ
വന്നു വിളിക്കുന്നു കേളിയാടാൻ..   


No comments:

Post a Comment