Tuesday, December 9, 2014

ചങ്ങനാശ്ശേരിമാഹാത്മ്യം



ചങ്ങനാശ്ശേരിമാഹാത്മ്യം

തെക്കിൻകൂറുടയോരുടെ  തലസ്ഥാനനഗരിയായ്
അഷ്ടദിക്പാലകർക്കിഷ്ടമായ് വിലസിയ
"അഞ്ചുവിളക്കിൻ" നാടെന്നു പാരിലെങ്ങും കീര്ത്തിതമാം
ചങ്ങനാശ്ശേരിയാണെന്റെ പുണ്യമായ ജന്മനാട്   ..
 
നസ്രാണികളാം പ്രജകൾക്കു പള്ളിദീപം തെളിച്ചീടാൻ 

"ചങ്ങഴിനാഴിയുരിയെണ്ണ"യേകാൻ  
 നാടുവാഴും ഉദയവർമ്മ കല്പ്പിച്ചതിന്നോർമ്മയാലേ 
ചങ്ങനാശ്ശേരിയെന്ന പേരിൽ പ്രകീർത്തിതമായ് .....
 "ചങ്ങഴിനാഴിയുരി"യെന്നവാക്കുലോപിച്ചുളവായി, പിന്നെ   
ചങ്ങനാശ്ശേരിയെന്ന പേരിൽ പ്രസിദ്ധമായി .
 
ആദ്യവാണിഭവസ്തുവായിട്ടിഭത്തിനെ നല്കി "തമ്പി"
സ്ഥാപിച്ചോരു ചങ്ങനാശ്ശേരിച്ചന്തയുടെ മാഹാത്മ്യം 
കാലമേറെക്കഴിഞ്ഞിട്ടും ഒട്ടും കുഞ്ഞിട്ടില്ലെന്നതുമല്ലാ  
ആനയുള്ള കാലംവരെയാരുമോർമ്മിക്കും.


പുഴവാതു ക്ഷേത്രത്തിത്തിലെചിറപ്പുമഹോത്സവം പിന്നെ 
പ്രസിദ്ധമാം ചന്ദനക്കുടഘോഷയാത്രയും 
ശാന്തിഗീതമാലപിക്കും ക്രിസ്തുമസ് ഗായകരുമൊത്തു  

നാട്‌ നീളെ  മത സൗഹാർദ്ദഗീതികകൾ പാടും 

മദ്ധ്യ കേരളത്തിന്റെ സാംസ്കാരിക നിലയമായ്  തിളങ്ങീടും 
മത സൗഹാർദ്ദതയ്ക്കു വിളനിലമായ്വിലസും
മഹത്തായ ചങ്ങനാശ്ശേരി നാടിൻ പെരുമകലേറിടുമ്പോൾ 
വർണ്ണിച്ചീടാൻ പെരുന്നക്കാരനാമെനിക്കാവതില്ലല്ലോ 

No comments:

Post a Comment