Tuesday, December 9, 2014

കൃപ ചൊരിയുക,പൂ മഴ പോൽ

 

കൃപ ചൊരിയുക,പൂ മഴ പോൽ

കരയരുതിനി,ഞാന,തിനൊരു,വരമരുളുക, നാഥാ!
കരകാണാക്കടൽപോലീദുരിതവാരിധിയിൽ
തുളവീണൊരുതോണിയതിലലയുന്നീഞാനും
തുഴപോയീ,തോണിതുഴഞ്ഞെവിടെക്കരയേറും?

അലയാഴിത്തിരമേലെയൊരുനാളിൽ നടന്നോനെ
അവിശ്വാസി,പത്രോസിനെ കടലിൽ താഴാതെ,
അവിടന്നു,ഗലീലയിൽ അത്ഭുതം കാട്ടിയതില്ലേ? 
അതുപോലീ ശരണാർഥിയെ,നീ കൈ നീട്ടി നടത്തൂ...

നീയെന്റെ തുണയായെന്നരികത്തുണ്ടെന്നാകിൽ
ഈശോയേ,നിൻ സ്നേഹമെനിക്കാശ്വാസം നല്കും
ഈ ജീവിതമെന്നാത്മാവിന്നാശാഭരമാക്കാൻ
ഈശോ,നീയെന്നിൽ കൃപ ചൊരിയുക,പൂമഴയായ് 

No comments:

Post a Comment