മലയാളിയുടെ മഹോത്സവമായ ഓണം ദേശീയോത്സവമായി കേരളീയർ ആഘോഷിക്കുന്നു .
ഓണം
ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് ഓണം
മലയാളം കലണ്ടറിലെ ആദ്യത്തെ മാസമാണ് ചിങ്ങം
ചിങ്ങമാസത്തിലെ അത്തം നാൾ തൊട്ട് പത്ത് ദിവസം മലയാളികളുടെ വീട്ടുമുറ്റത്ത് അത്തപ്പൂക്കളം തീർക്കുകയെന്നത് ഓണക്കാലങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ആചാരമാണ്
വിവിധ നിറങ്ങളിലുള്ള പൂക്കളാൽ ഒരുക്കുന്ന പൂക്കളം ഓണത്തെ നിറങ്ങളുടെയും ഉത്സവമാക്കുന്നു
വിഷുവിനു വിതച്ച നെല്ല് ഓണക്കാലത്ത് കൊയ്യുന്നതിനാൽ ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്
ഓണനാളിൽ പണ്ട് കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമതല്പരനും ജനങ്ങളുടെ പ്രിയമുള്ള രാജാവുമായിരുന്ന മഹാബലി താൻ ഭരിച്ചിരുന്ന നാടിനെയും നാട്ടുകാരെയും കാണുവാനെത്തുന്നു എന്നാണ് പൊതുവേയുള്ള വിശ്വാസം
ദാനശീലനായിരുന്ന മഹാബലിയുടെ ദാനശീലത്തെ പരീക്ഷിക്കാൻ വാമന വേഷത്തിലെത്തിയ മഹാവിഷ്ണു 3 ചുവട് ഭൂമി ദാനമായി ചോദിയ്ക്കുകയും ഇഷ്ടാനുസരണം എടുത്തുകൊള്ളാൻ കല്പിച്ച മഹാബലിയെ അത്ഭുത പ്പെടുത്തിക്കൊണ്ടു വാമന രൂപം വളർന്ന്ഭീമാകാരം പൂണ്ട് രണ്ടു ചുവടളന്നപ്പോൾ ഭൂമിയും ആകാശവും കീഴടക്കി മൂന്നാം ചുവടിനായി സ്ഥലം കണ്ടെത്താനാകാതെ ശിരസ് നമിച്ച മഹാബലിയുടെ ശിരസിൽ ചവിട്ടി അദ്ദേഹത്തെ പാതാള ഗർത്തത്തിലേക്കയച്ചു എന്നാണു ഐതീഹ കഥ .
എന്നാൽ ആണ്ടിലൊരിക്കൽ കേരളം സന്ദർശിക്കാൻ വാമനൻ മഹാബലിയെ അനുവദിച്ചു എന്നും അതനുസരിച്ചു മഹാബലി നാട് കാണാനെത്തുന്ന സുദിനമാണ് ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷിയ്ക്കുന്ന തിരുവോണമഹോത്സവം
No comments:
Post a Comment