കടലിന്റെ മക്കൾ
"കടലിന്റെ മക്കളേ ,മീൻ പിടിക്കുന്നോരേ
കടലോരവാസികളായ ജനങ്ങളേ
നിബിഢജനവാസകേന്ദ്രമായോരാ
കടലോരമെന്നും വറുതിയിലാണേ
കടലിന്റെ മക്കടെ സങ്കടം കേൾക്കാൻ
കവികളെത്തീലാ,കവിത ചൊല്ലീലാ
ഭരണത്തിലുള്ളോരാരുമേ കേട്ടീലാ
കടലിന്റെ മക്കടെ ദീനവിലാപം
പദ്ധതി പലതുമാസൂത്രണം ചെയ്തു
പരമ്പരാഗതമുക്കുവർക്കായി
കടലിന്റെ മക്കൾക്കായ് നൽകിയതൊക്കെ
കടൽകൊള്ളക്കാർചിലർ വീതിച്ചെടുത്തു
തീര സംരക്ഷണോപാധികൾ പലതും
കേരള തീരത്തവർ നിർമ്മിച്ചു കൂട്ടി
തീരസംരക്ഷണോപാധികൾ വേണം
തീരശോഷണവിപത്തൊഴിവാക്കാൻ
എന്നാലതിനുള്ള മാർഗ്ഗങ്ങൾ പലതും
നമ്മുടെ തീരത്തിനനുയോജ്യമല്ലാ
കരിങ്കല്ല് മതിൽ തീർത്ത തീരമെമ്പാടും
നീളേ നെടുംകോട്ട പോലെയാണിന്ന്
ബാലികേറാമലപോലുള്ള നിർമ്മിതി
ഞങ്ങൾക്ക് ദുരിതങ്ങൾ പലതും തരുന്നു
കട്ടമരം, ചെറുവഞ്ചികളൊക്കെ
കടലിലിറക്കുക ദുഷ്കരമല്ലോ ?
ബീച്ചിന്നഭാവത്താൽ കടലിന്റെ മക്കൾ
കേളികളാടുന്ന വേദികൾ നഷ്ടം
"പഞ്ചമി"പ്പെണ്ണിൻ കടാപ്പുറമൊക്കെ
വഞ്ചന തന്നുടെ സമ്പാദ്യമായി
കടലിന്റെ മക്കൾക്ക് കൂരകൾ കെട്ടാൻ
കടമ്പകളനവധി സർക്കാര് തീർത്തു
തീരമുപേക്ഷിച്ചകലേക്ക് പോകാൻ
തീരെ മനസ്സില്ല, ഞങ്ങൾ പോവില്ല
ഇവിടെ മരിച്ചു വീഴേണ്ടിവന്നാലും
ഇവിടം വെടിഞ്ഞു പോകില്ല ഞങ്ങൾ
"കടലിന്റെ മക്കളേ ,മീൻ പിടിക്കുന്നോരേ
കടലോരവാസികളായ ജനങ്ങളേ
നിബിഢജനവാസകേന്ദ്രമായോരാ
കടലോരമെന്നും വറുതിയിലാണേ
കടലിന്റെ മക്കടെ സങ്കടം കേൾക്കാൻ
കവികളെത്തീലാ,കവിത ചൊല്ലീലാ
ഭരണത്തിലുള്ളോരാരുമേ കേട്ടീലാ
കടലിന്റെ മക്കടെ ദീനവിലാപം
പദ്ധതി പലതുമാസൂത്രണം ചെയ്തു
പരമ്പരാഗതമുക്കുവർക്കായി
കടലിന്റെ മക്കൾക്കായ് നൽകിയതൊക്കെ
കടൽകൊള്ളക്കാർചിലർ വീതിച്ചെടുത്തു
തീര സംരക്ഷണോപാധികൾ പലതും
കേരള തീരത്തവർ നിർമ്മിച്ചു കൂട്ടി
തീരസംരക്ഷണോപാധികൾ വേണം
തീരശോഷണവിപത്തൊഴിവാക്കാൻ
എന്നാലതിനുള്ള മാർഗ്ഗങ്ങൾ പലതും
നമ്മുടെ തീരത്തിനനുയോജ്യമല്ലാ
കരിങ്കല്ല് മതിൽ തീർത്ത തീരമെമ്പാടും
നീളേ നെടുംകോട്ട പോലെയാണിന്ന്
ബാലികേറാമലപോലുള്ള നിർമ്മിതി
ഞങ്ങൾക്ക് ദുരിതങ്ങൾ പലതും തരുന്നു
കട്ടമരം, ചെറുവഞ്ചികളൊക്കെ
കടലിലിറക്കുക ദുഷ്കരമല്ലോ ?
ബീച്ചിന്നഭാവത്താൽ കടലിന്റെ മക്കൾ
കേളികളാടുന്ന വേദികൾ നഷ്ടം
"പഞ്ചമി"പ്പെണ്ണിൻ കടാപ്പുറമൊക്കെ
വഞ്ചന തന്നുടെ സമ്പാദ്യമായി
കടലിന്റെ മക്കൾക്ക് കൂരകൾ കെട്ടാൻ
കടമ്പകളനവധി സർക്കാര് തീർത്തു
തീരമുപേക്ഷിച്ചകലേക്ക് പോകാൻ
തീരെ മനസ്സില്ല, ഞങ്ങൾ പോവില്ല
ഇവിടെ മരിച്ചു വീഴേണ്ടിവന്നാലും
ഇവിടം വെടിഞ്ഞു പോകില്ല ഞങ്ങൾ
No comments:
Post a Comment