തെറ്റ്
തെറ്റ്
തെറ്റുചെയ്യുക,മനുഷ്യസഹജമെങ്കിലും
തെറ്റു ചെയ്യാതിരിക്കാൻ ശ്രമിക്ക,നാം
ഓർക്കുക, കൂട്ടുകാർ ചിലരൊക്കെ,
തെറ്റിന്നീറ്റില്ലമൊരുക്കുവോർ
കൂട്ടുകാരിയാം "ഹവ്വ"തന്നുടെ
പ്രേരണ നിമിത്തമായ്
കല്പന തെറ്റിച്ചവൻ
"ആദവും" ചെയ്തത്
തെറ്റായിരുന്നുവല്ലോ, .
ആദ്യത്തേ തെറ്റായതിന്നും
ചരിത്രമുദ്ഘോഷിക്കുന്നൂ .
തെറ്റ് ചെയ്താലതു
തെറ്റാണെന്നറിയേണം.
തെറ്റിനെ തിരുത്തുവാൻ
ആർജ്ജവം കാട്ടിടേണം.
തെറ്റുംശരിയും തമ്മിൽ
വേർതിരിച്ചറിഞ്ഞീടാൻ
ത്രാണിയുണ്ടാകണം,
ജ്ഞാനമാർജ്ജിക്കണം.
തെറ്റിനെ തെറ്റുകൊണ്ടു
മറയ്ക്കാൻ ശ്രമിക്കല്ലേ,
ഇരുട്ടുകൊണ്ട്, "ഓട്ട"
അടയ്ക്കാൻ കഴിയുമോ ?
തെറ്റുകളാവർത്തിച്ചു
ചെയ്യാതിരിക്കാൻ
പ്രതിജ്ഞയെടുക്കണം
തെറ്റിക്കാതെ,പ്രതിജ്ഞ
പാലിക്കാൻ കഴിയണം.
മന:ശക്തിയുണ്ടാകണം,
മനനം ചെയ്യണം
മനനം ചെയ്യുന്നവൻ
മനീഷിയാണത്രേ
മനീഷിയും വെറുമൊരു
മനുഷ്യനാണല്ലോ?
മനുഷ്യനായാലവൻ
തെറ്റുകൾ ചെയ്കയില്ലേ?.
തെറ്റുചെയ്യുവതു മനുഷ്യ-
സഹജമാണെങ്കിലും
തെറ്റുകൾ വീണ്ടും
ആവർത്തിക്കാതിരിക്കാൻ
കഴിയണം.
തെറ്റുചെയ്യുക,മനുഷ്യസഹജമെങ്കിലും
തെറ്റു ചെയ്യാതിരിക്കാൻ ശ്രമിക്ക,നാം
ഓർക്കുക, കൂട്ടുകാർ ചിലരൊക്കെ,
തെറ്റിന്നീറ്റില്ലമൊരുക്കുവോർ
കൂട്ടുകാരിയാം "ഹവ്വ"തന്നുടെ
പ്രേരണ നിമിത്തമായ്
കല്പന തെറ്റിച്ചവൻ
"ആദവും" ചെയ്തത്
തെറ്റായിരുന്നുവല്ലോ, .
ആദ്യത്തേ തെറ്റായതിന്നും
ചരിത്രമുദ്ഘോഷിക്കുന്നൂ .
തെറ്റ് ചെയ്താലതു
തെറ്റാണെന്നറിയേണം.
തെറ്റിനെ തിരുത്തുവാൻ
ആർജ്ജവം കാട്ടിടേണം.
തെറ്റുംശരിയും തമ്മിൽ
വേർതിരിച്ചറിഞ്ഞീടാൻ
ത്രാണിയുണ്ടാകണം,
ജ്ഞാനമാർജ്ജിക്കണം.
തെറ്റിനെ തെറ്റുകൊണ്ടു
മറയ്ക്കാൻ ശ്രമിക്കല്ലേ,
ഇരുട്ടുകൊണ്ട്, "ഓട്ട"
അടയ്ക്കാൻ കഴിയുമോ ?
തെറ്റുകളാവർത്തിച്ചു
ചെയ്യാതിരിക്കാൻ
പ്രതിജ്ഞയെടുക്കണം
തെറ്റിക്കാതെ,പ്രതിജ്ഞ
പാലിക്കാൻ കഴിയണം.
മന:ശക്തിയുണ്ടാകണം,
മനനം ചെയ്യണം
മനനം ചെയ്യുന്നവൻ
മനീഷിയാണത്രേ
മനീഷിയും വെറുമൊരു
മനുഷ്യനാണല്ലോ?
മനുഷ്യനായാലവൻ
തെറ്റുകൾ ചെയ്കയില്ലേ?.
തെറ്റുചെയ്യുവതു മനുഷ്യ-
സഹജമാണെങ്കിലും
തെറ്റുകൾ വീണ്ടും
ആവർത്തിക്കാതിരിക്കാൻ
കഴിയണം.
No comments:
Post a Comment