വൃശ്ചികക്കാറ്റിനോട്
ആരിയൻകാവും തീണ്ടിവരുന്നൊരു
വൃശ്ചികക്കാറ്റേ,കുസൃതിക്കാറ്റേ,
ആരാരുമറിയില്ലെന്ന് കരുതിയോ,
നിന്റെ വികൃതികൾ,
നീ കാട്ടും കുസൃതികൾ.
പച്ചപ്പാവാട ചാർത്തിനിലകൊള്ളും
സഹ്യമലനിരയിൽ,
ഒച്ചവക്കാതെ നീയെത്തിപ്പറത്തിടും
പച്ചിലപ്പാവാട.
പച്ചിലക്കൂട്ടത്തെയാകെയുലച്ചിട്ടു
പൊട്ടിച്ചിരിക്കുന്നു നീ ?
നീ വികൃതിയായ്
വീശിത്തകർക്കുന്നു .
ആലിലക്കൊമ്പിലിരുന്നു,കുഴലൂതി,
ഗോപികമാരഹങ്കാരികൾ,തൻ
ചേലകളാകവേ,കാറ്റിൽ പറത്തി
ആലിൻ മരത്തിൽ തൂക്കിയവൻ
കണ്ണന്റെ വേഷത്തിലെത്തും,നീ,
പിന്നെ, തോരെയിടാനയക്കോലിൽ
വിരിയിട്ടോരീറൻ തുണികളെല്ലാം
കവർന്നിട്ടു വാനിൽപ്പറത്തീടും .
നാട്ടിൻപുറം തന്നിൽ കുട്ടികൾ
പട്ടംപറത്തിടുംചേലിൽ.....
കുട്ടിക്കളിയുമായ് തുണികൾ പറത്തി,
നീ,ദൂരെ,വിദൂരമാം,താഴ്വര തന്നിലെ
വന്മരക്കൊമ്പിൽ മനോഹര
തോരണം ചാർത്തിയപോൽ !
നാണംകുണുങ്ങി പെണ്‍കുട്ടിതൻ
കുട്ടിപ്പാവാട മേലേക്ക്,മേലേക്ക്,
മെല്ലെയുയർത്തിച്ചുരുട്ടി നീ
നാണം കെടുത്താറില്ലേ?
അവരുടെ മാനം കെടുത്താറില്ലേ ?
നാണിച്ചു നില്ക്കുന്ന പെണ്‍കിടാവിൻ
കാതിൽ വേണ്ടാത്തതോതാറില്ലേ,
നീ,വേണ്ടാത്തതോതാറില്ലേ?
മുട്ടിൻമുകളിൽ മുച്ചാണ്‍ തുണിയുമായ്
ടെന്നീസ് കളിക്കാരിപ്പെണ്ണുങ്ങളെപ്പോൽ
"ഹൈ ഹീൽ ഷൂസും" പട്ടുകുടയുമായ്
നാടുകാണാനെത്തും നാടൻ മദാമ്മമാർ
ചുഴലിക്കാറ്റായ് ,നീ വീശിയടിക്കുമ്പോൾ .
ആകെ വശംകെടും കാഴ്ചകൾ കണ്ടിട്ടു
നാട്ടാരുമോത്തു നീ പൊട്ടിച്ചിരിക്കില്ലേ ?
വീണ്ടും കരുത്തോടെ ചുറ്റിയടിക്കില്ലേ ?
ആരിയൻകാവും തീണ്ടിവരുന്നൊരു
തെമ്മാടിക്കാറ്റേ,കുസൃതിക്കാറ്റേ
ആരാരുമറിയില്ലെന്ന് കരുതിയോ,
നിന്റെ കുസൃതികൾ.നിന്റെ വികൃതികൾ
(ആര്യൻകാവു ചുരത്തിലൂടെ ഡിസംബർ മാസാരംഭത്തോടെ തമിഴ് നാട്ടിൽനിന്നും കേരളത്തിലേക്ക്ശക്തിയായ കാറ്റു വീശാറുണ്ട് .ഈ കാറ്റ് പലവിധത്തിലുള്ള ശല്യങ്ങളും ഉണ്ടാക്കാറുണ്ട് നമുക്ക്.പഴമക്കാർ ഈ കാറ്റിനെ വറുതിക്കാറ്റ് എന്നാണു പറയുക.)
ആരിയൻകാവും തീണ്ടിവരുന്നൊരു
വൃശ്ചികക്കാറ്റേ,കുസൃതിക്കാറ്റേ,
ആരാരുമറിയില്ലെന്ന് കരുതിയോ,
നിന്റെ വികൃതികൾ,
നീ കാട്ടും കുസൃതികൾ.
പച്ചപ്പാവാട ചാർത്തിനിലകൊള്ളും
സഹ്യമലനിരയിൽ,
ഒച്ചവക്കാതെ നീയെത്തിപ്പറത്തിടും
പച്ചിലപ്പാവാട.
പച്ചിലക്കൂട്ടത്തെയാകെയുലച്ചിട്ടു
പൊട്ടിച്ചിരിക്കുന്നു നീ ?
നീ വികൃതിയായ്
വീശിത്തകർക്കുന്നു .
ആലിലക്കൊമ്പിലിരുന്നു,കുഴലൂതി,
ഗോപികമാരഹങ്കാരികൾ,തൻ
ചേലകളാകവേ,കാറ്റിൽ പറത്തി
ആലിൻ മരത്തിൽ തൂക്കിയവൻ
കണ്ണന്റെ വേഷത്തിലെത്തും,നീ,
പിന്നെ, തോരെയിടാനയക്കോലിൽ
വിരിയിട്ടോരീറൻ തുണികളെല്ലാം
കവർന്നിട്ടു വാനിൽപ്പറത്തീടും .
നാട്ടിൻപുറം തന്നിൽ കുട്ടികൾ
പട്ടംപറത്തിടുംചേലിൽ.....
കുട്ടിക്കളിയുമായ് തുണികൾ പറത്തി,
നീ,ദൂരെ,വിദൂരമാം,താഴ്വര തന്നിലെ
വന്മരക്കൊമ്പിൽ മനോഹര
തോരണം ചാർത്തിയപോൽ !
നാണംകുണുങ്ങി പെണ്‍കുട്ടിതൻ
കുട്ടിപ്പാവാട മേലേക്ക്,മേലേക്ക്,
മെല്ലെയുയർത്തിച്ചുരുട്ടി നീ
നാണം കെടുത്താറില്ലേ?
അവരുടെ മാനം കെടുത്താറില്ലേ ?
നാണിച്ചു നില്ക്കുന്ന പെണ്‍കിടാവിൻ
കാതിൽ വേണ്ടാത്തതോതാറില്ലേ,
നീ,വേണ്ടാത്തതോതാറില്ലേ?
മുട്ടിൻമുകളിൽ മുച്ചാണ്‍ തുണിയുമായ്
ടെന്നീസ് കളിക്കാരിപ്പെണ്ണുങ്ങളെപ്പോൽ
"ഹൈ ഹീൽ ഷൂസും" പട്ടുകുടയുമായ്
നാടുകാണാനെത്തും നാടൻ മദാമ്മമാർ
ചുഴലിക്കാറ്റായ് ,നീ വീശിയടിക്കുമ്പോൾ .
ആകെ വശംകെടും കാഴ്ചകൾ കണ്ടിട്ടു
നാട്ടാരുമോത്തു നീ പൊട്ടിച്ചിരിക്കില്ലേ ?
വീണ്ടും കരുത്തോടെ ചുറ്റിയടിക്കില്ലേ ?
ആരിയൻകാവും തീണ്ടിവരുന്നൊരു
തെമ്മാടിക്കാറ്റേ,കുസൃതിക്കാറ്റേ
ആരാരുമറിയില്ലെന്ന് കരുതിയോ,
നിന്റെ കുസൃതികൾ.നിന്റെ വികൃതികൾ
(ആര്യൻകാവു ചുരത്തിലൂടെ ഡിസംബർ മാസാരംഭത്തോടെ തമിഴ് നാട്ടിൽനിന്നും കേരളത്തിലേക്ക്ശക്തിയായ കാറ്റു വീശാറുണ്ട് .ഈ കാറ്റ് പലവിധത്തിലുള്ള ശല്യങ്ങളും ഉണ്ടാക്കാറുണ്ട് നമുക്ക്.പഴമക്കാർ ഈ കാറ്റിനെ വറുതിക്കാറ്റ് എന്നാണു പറയുക.)
No comments:
Post a Comment