തൊട്ടാവാടി
നീയൊരു തൊട്ടാവാടിയാണെന്നോ ?
നിനക്കാല്മധൈര്യമില്ലാതെ പോയോ ?
നിന്നെവെറുമൊരു മുൾചെടിയാക്കി
എന്തേയകറ്റുന്നു മാലോകരെല്ലാം ?
നിന്റെ മനസ്സിൽ തെളിവാർന്നു നില്പതു
നിന്നെവെറുമൊരു മുൾചെടിയാക്കി
എന്തേയകറ്റുന്നു മാലോകരെല്ലാം ?
നിന്റെ മനസ്സിൽ തെളിവാർന്നു നില്പതു
നീറും വിഷാദത്തിൻ ചിന്തകളോ?
പച്ചപ്പട്ടിന്നുടയാടയും ചുറ്റി നീ
പയ്യാരം ചൊല്ലി പര്യമ്പുറങ്ങളിൽ
പൂക്കളുമായി കുണുങ്ങി നിന്നപ്പോൾ
ഏതോ ദിവാസ്വപ്നമാദക ലഹരിയിൽ
ഏറെ മുഴുകി നടന്നൊരു പഥികനെ
ആരാരുമറിയാതെ ചുറ്റിപ്പിടിച്ചതും
ആകസ്മികമാം പരിരംഭണത്തിൽ
ആഗതൻ നിന്നെ തലോടിയപ്പോൾ
നാണത്താൽ കൂമ്പിയൊരിലകളോടെ
ആകെപരവശയായ്ത്തളർന്നുവോ നീ ?
കാമുകൻ തന്റെ പരിലാളനത്തിൽ
കാതരയായ് നിൻ മിഴികൾ കൂമ്പിയോ ?
തൊഴുകയ്യുമായി നീ മുനി കന്യയെപ്പോലെ
തൊടിയിലനാഥയായ് നില്പതെന്തേ?
പാതയോരത്തു പരിത്യക്തയായ്,വെറും
പാഴ് ചെടിക്കൊപ്പം നീ നിൽപ്പതെന്തേ? .
പതിതയെന്നോതിതെരുവിലേക്കെന്തിനു
ചതിയിൽപ്പെടുത്തിയെറിഞ്ഞുനിന്നെ
കാലിക്കൂട്ടങ്ങൾ യഥേഷ്ടംമേയുന്നു
കാതരേ നിൻ ജന്മം പാഴിലായോ?.
നിന്റെ മനോഹരപുഷ്പങ്ങൾ കണ്ടിട്ടും
നിന്നിലെ നന്മകളൊന്നുമേ,കാണാതെ
വെറുക്കപ്പെട്ടവെറും മുൾചെടിയായ്
തിരസ്കൃതമായ് ,ബാലേ, നിന്റെ ജന്മം

No comments:
Post a Comment