![]() |
പുതു പുത്തന്‍ തുണിത്തരങ്ങള്‍,
പുതുവര്‍ഷ പുലരിയിലണിയും
ഉരിഞ്ഞു മാറ്റും നമ്മള്‍,
ഉടഞ്ഞ വസ്ത്രമതെല്ലാം...
മുറിച്ചു മാറ്റും നമ്മള്‍,
മുഷിഞ്ഞ ബന്ധങ്ങളും.
പുതുമയുടെ "പുതുമ" നശിക്കാന്‍
മതിയായ കാലമതുണ്ടോ?
അന്തിക്ക് ചൂടിയ പൂക്കള്‍
പിറ്റേന്ന് വാടിക്കരിയും.
പുതു മോഡല്‍ ബൈക്കില്‍ കേറി,
അതിവേഗം പോകുന്നല്ലോ,
പുതിയൊരു ജീവിതത്തിന്‍,
ഇഴചേര്‍ത്തവര്‍, താലിച്ചരടാല്‍.
പുതുതായൊരു ദാമ്പത്യത്തിന്‍
പുതുമകള്‍ രുചിച്ചറിഞ്ഞു..
രുചിയേറിപ്പോയെന്നായാല്‍
രുചി,കെട്ടതായിതീരും.
പുതുപുത്തന്‍ മോഡല്‍ വേണം
അതിവേഗം ചെത്തി നടക്കാന്‍.
ബൈക്കിന്റെ മോഡല്‍ മാറ്റം
വൈകുവാന്‍ താമസമില്ല,
കമ്പനി പ്രഖ്യാപിച്ച,
നാളുകള്‍ വന്നു ചേരാന്‍,
അക്ഷമരായ് കാത്തിരിപ്പൂ
അചിരേണ ദമ്പതിമാരും .
പഴകിയ ബൈക്ക് പോലെ,
പഴകിപോയ് ദാമ്പത്യവും.
പുതു മോഡല്‍ തേടീടാനായ്
ഇരുവരും ധാരണയായി.
ബൈക്കുകള്‍ പഴയതു നല്‍കി,
"എക്സ്ചെന്ജു" കിട്ടും പോലെ ,
പുതു പുത്തന്‍ മോഡല്‍ വേണം
അതിവേഗം ചെത്തി നടക്കാന്‍.

No comments:
Post a Comment