മൃതസഞ്ജീവനി
മഴ ഒരു വരമാണ്
മരം ഒരു വരമാണ്
മഴയില്ലെങ്കിൽ മരമില്ല
മരമില്ലെങ്കിൽ മഴയില്ല
മഴയും മരവും ചേർന്നെന്നാൽ
വനമുണ്ടാകാം, പുഴയുണ്ടാകാം
പുഴയൊഴുകുന്നൊരു നാടിന്നേ
അഴകുണ്ടാകൂ,മിഴിവുണ്ടാകൂ..
പുഴകൾ പുഷ്കലമായീടാൻ
മഴ ധാരാളം പെയ്യേണം .
കാടുകൾ വെട്ടി വെളുപ്പിക്കാതെ,
മേടുകൾ വെട്ടി നിരത്തീടാതെ,
കൂടാം നമ്മൾക്കേവർക്കും
തീർക്കാം പുതിയൊരു സമരമുഖം
മരങ്ങൾ നട്ടു പിടിപ്പിക്കാം
നശിച്ചിടാതെ കാത്തീടാം
ഭൂമിക്കൊരു കുട തീർത്തീടാം
പച്ചപ്പിൻ കുട ചൂടിക്കാം
മരണാസന്നം നമ്മുടെ നദികൾ
മൃതസഞ്ജീവനി നുകരട്ടെ!
മഴയുടെ മൃതസഞ്ജീവനി നുകരട്ടെ!
മഴ ഒരു വരമാണ്
മരം ഒരു വരമാണ്
മഴയില്ലെങ്കിൽ മരമില്ല
മരമില്ലെങ്കിൽ മഴയില്ല
മഴയും മരവും ചേർന്നെന്നാൽ
വനമുണ്ടാകാം, പുഴയുണ്ടാകാം
പുഴയൊഴുകുന്നൊരു നാടിന്നേ
അഴകുണ്ടാകൂ,മിഴിവുണ്ടാകൂ..
പുഴകൾ പുഷ്കലമായീടാൻ
മഴ ധാരാളം പെയ്യേണം .
കാടുകൾ വെട്ടി വെളുപ്പിക്കാതെ,
മേടുകൾ വെട്ടി നിരത്തീടാതെ,
കൂടാം നമ്മൾക്കേവർക്കും
തീർക്കാം പുതിയൊരു സമരമുഖം
മരങ്ങൾ നട്ടു പിടിപ്പിക്കാം
നശിച്ചിടാതെ കാത്തീടാം
ഭൂമിക്കൊരു കുട തീർത്തീടാം
പച്ചപ്പിൻ കുട ചൂടിക്കാം
മരണാസന്നം നമ്മുടെ നദികൾ
മൃതസഞ്ജീവനി നുകരട്ടെ!
മഴയുടെ മൃതസഞ്ജീവനി നുകരട്ടെ!
No comments:
Post a Comment