Wednesday, June 19, 2013

പുസ്തകം

    


ദേശീയ ഗ്രന്ഥാലയ പ്രസ്ഥാനത്തിൻ
താതസ്ഥാനീയനായ് പൂജിതൻ
ശ്രീ എസ്സാർ രംഗനാഥനാലാവിഷ്കൃതം,
വിശ്വപ്രസിദ്ധമാം "പഞ്ചനിയമഗ്രന്ഥ
ശാസ്ത്രസംഹിത"സ്മരണക്കു മുന്നിൽ
ആദരങ്ങളർപ്പിച്ചു ഞാൻ കുറിക്കുന്നു
പുസ്തക സംബന്ധിയാമീക്കുറിപ്പുകൾ.
പുസ്തകം 

മർത്യചേതനക്കമൃതമാമാഹാരം  
മർത്യ വിജ്ഞാനസാരസർവസ്വം 
മർത്യനഭ്യുന്നതിക്കാധാരം പുസ്തകം 
വിസ്തൃതമാമൊരു വിജ്ഞാനശേഖരം. 
അത്ഭുതം മർത്യന്നമരത്വം നല്കുവാൻ 
കെൽപ്പെഴുന്നൊരു സഹായിയാം     
അത്ഭുതാനന്ദ,വിസ്മയ സഞ്ചിതം 
പുസ്തകങ്ങളോ നിത്യവും പൂജിതം  

"ദീപം പീഠത്തിൽ തന്നെ വയ്ക്കും പോൽ  
പുസ്തകങ്ങളും പൂജ്ജ്യമായ് കരുതി നാം 
വായനക്കാരാകൃഷ്ടരാം വിധം തന്നെ 
അലമാരയിൽ  വെടിപ്പായി വയ്ക്കണം.   
ഇഷ്ടമുള്ളോരു പുസ്തകങ്ങളപ്പപ്പോൾ 
വായനക്കാർക്കിഷ്ട്ടാനുസരണം തന്നെ- 
യെളുപ്പത്തിൽ പ്രാപ്യമാക്കണമെപ്പൊഴും .
സത്ഗ്രന്ഥശേഖരം ഗ്രന്ഥാലയം, 
നാടിൻ സാംസ്കാരിക പൈതൃകം 
കാത്തിടും മഹാദീപസ്തംഭങ്ങൾ."
(FIVE LAWS OF LIBRARY SCIENCE ENUNCIATED BY PROFESSOR S.R. RANGANATHAN ,THE FATHER OF INDIAN LIBRARY MOVEMENT )

No comments:

Post a Comment