Thursday, June 13, 2013

കള്ളി

                   കള്ളി 



കള്ളീ,കള്ളീയെന്നു നിന്നെ  
ഞാൻ വിളിച്ചപ്പോൾ    
കുഞ്ഞുനാളിൽ പണ്ട് നീ 

പിണങ്ങി നിന്നതില്ലേ ?
തെല്ലുനേരം നീ മുഖം 

കുനിച്ചെൻമുന്നിൽ നിന്നു  
പിന്നെ,മെല്ലെ ചൊല്ലി, 

ഇല്ലേയില്ല,ഇല്ല,ഞാനെടുത്തില്ല.  
കല്ല്‌ വച്ച നുണയാണതെന്നു 
ഞാൻ പറഞ്ഞപ്പോൾ ,
പിന്നെ നീ നിന്നതില്ല,

ഈർഷ്യയോടകന്നേ പോയ്‌ .   

അന്നുതൊട്ടിന്നേവരെ,

കാണുമ്പോഴൊക്കെ,നിന്നെ  
കള്ളിയെന്നു ഞാൻ ചൊല്ലും,

നിൻകോപമേറ്റീടുവാൻ..    
കോപമേറുമ്പോൾ നിന്നെ 

കാണുവാൻ ചന്തമേറും. 

കാലമേറെ കഴിഞ്ഞൊരു-

നാളെൻ വാമഭാഗമായവൾ 
നവവധുവിൻ ലജ്ജയാർന്നു 
നമ്രശിരസ്കയായി 
നിന്നിതെൻ മുന്നിലായ്, 
കല്യാണ മണ്ഡപത്തിൽ.  


മധുവിധുവിൻ ലഹരിയി-
ന്നെന്നോടവൾ ചൊല്ലി 
"ഹൃദയശൂന്യനാം നിന്നെ
ഭയമാണെനിക്കിന്നും" 
കാതര ഭാവമാർന്നവൾ 
ചൊല്ലിയ കാര്യം കേട്ട് 
വിഷണ്ണവിവശനായ്‌ 
ഞാൻ നില്ക്കെയവൾ,ചൊല്ലി 
പേടിക്ക വേണ്ട,പൊന്നേ 
നിൻകരൾ പണ്ട്, പണ്ടേ,
കവർന്ന കള്ളിയല്ലേ,
ഞാൻ നിന്റെ കള്ളിയല്ലേ? 

No comments:

Post a Comment