Friday, September 18, 2015

ഞണ്ട് പഠിപ്പിക്കുന്നു



"അല്പം കിണഞ്ഞു പരിശ്രമിക്കിൽ
വൃത്തത്തിലാക്കാം വരികളെല്ലാം"
ഇത്തരത്തിൽ കാര്യം കിറു കൃത്യമായി
ചൊല്ലി കൊടുക്കുവാൻ ഞാൻ സമർത്ഥൻ
വൃത്തനിബദ്ധമായെഴുതാൻ തുനിഞ്ഞാൽ
സത്യമാണതിനൊട്ടു കഴിയുന്നുമില്ല  
ഞണ്ട് പഠിപ്പിക്കുന്ന മട്ടിലീ ഞാൻ
മണ്ടുന്നു പിന്നോട്ടെന്നിട്ടു ചൊല്ലും
മുന്നോട്ടു മുന്നോട്ടെൻ കൂട്ടുകാരേ
മുന്നോട്ടു വേണം നടന്നീടുവാൻ !

No comments:

Post a Comment