Friday, September 18, 2015

വിശ്വമോഹിനി



സുപ്രഭാതമിതെത്ര,സുന്ദരം
പൂര്‍വ്വദിഗ്മുഖ കാന്തിയിൽ !
പല്ലവമൊരു കോരകം പോൽ
മെല്ലെവിരിയും പ്രഭാതവും

മുഗ്ധസംഗീതമാലപിപ്പവൻ
മന്ദമായ് വീശും മാരുതൻ !
രാഗവിസ്താര കൂജനത്താലേ 

സാധകം ചെയ്‌വൂ കിളികളും 
 

പ്രഫുല്ലസുസ്മിത,ലോലിത,സുമ 
പ്രശോഭിത,മൊരുപൂവനം ,
എത്രകാമ്യവിലാസലോലയാ-
ണെത്രരമ്യ,മഭിരാമമാകുമീ

വിശ്വമെന്ന മഹാത്ഭുതം !
വസുധയെന്ന കുടുംബകം!







No comments:

Post a Comment