Monday, February 22, 2016

ഒരുമ


"ഞാനൊരു പൂവായ് 
വിടർന്നുവെന്നാലതിൻ
വരുമോ നീയൊരു  
മധുപനായി ?"

"ഞാനൊരു മരമായ്‌
വളർന്നുയർന്നാൽ
നീയതിൻ തണൽ 
തേടിയണയുകില്ലേ ?"

"ഞാനൊരരുവിയായ്
ഒഴുകിയെന്നാലതിൽ 
കള,കളാരവമോടെ  നീ
ചേർന്നൊഴുകുകില്ലേ ?"

നീഹാര ബിന്ദുവായ്  
നീ മാറിയാലതിൽ
മഴവില്ല് തീര്ക്കും
സൂര്യാംശു ഞാൻ..

No comments:

Post a Comment