Tuesday, February 23, 2016

ഇന്ത്യ മരിക്കില്ല

ഇന്ത്യ മരിക്കില്ലൊരിക്കലും 
ഇന്ത്യ ബന്ധുരയല്ലിന്നു സ്വതന്ത്രയല്ലേ 
കുരുക്ഷേത്ര യുദ്ധം പലതു കഴിഞ്ഞു
മരിക്കില്ലൊരിക്കലും  ഭാരതനാട്
ദുരുപദിഷ്ടമാം  ഭരണങ്ങളേറെ
ഭാരത നാട്ടിൽ നടമാടി പണ്ടും
കൌരവരധികം ശക്തരായാലും
പൌരബോധം ജനങ്ങൾക്കേറും
"സംഭവാമി യുഗേ യുഗേ" ചൊല്ലി
ധർമ്മസംസ്ഥാപനാർത്ഥമതല്ലോ
ശ്രീകൃഷ്ണൻ ,കംസന്നന്തകനായി
ഭാരത നാടിൻ സം രക്ഷകനായി  

No comments:

Post a Comment