ഉദകക്രിയ
മണലൂറ്റുക,ഊറ്റിയെടുക്കുക
പുഴയുടെ മാറ് പിളര്‍ന്നും
മണലൂറ്റുക,ഊറ്റിയെടുക്കുക,
പുഴയുടെ സിരകള്‍തകര്‍ക്കുക.
ജലസ്രോതസ്സുകള്‍ പാടെ വറ്റി-
വരണ്ടൊരു പുഴയുടെ മരണം
ഘോഷിച്ചുദകക്രിയകള്‍ ചെയ്‌വൂ .
നമ്മള്‍ഉദകക്രിയകള്‍ ചെയവോര്‍.
മാനവ ജനതതി, യുഗ,യുഗങ്ങളായ്
ജനി,മൃതികള്‍തേടിയലഞ്ഞിതെന്‍
തീരം തീര്‍ത്ത വിശാല തടങ്ങളില്‍.
മാനവ സംസ്കൃതി പൊട്ടിമുളച്ചതും
നട്ടുനനച്ചതും,ഒന്നിനു പത്തായി
നൂറിന്നു നൂറു മേനി വിളഞ്ഞതും
പത്തായാത്തില്‍ ഭദ്രമായ് കാത്തതും
അധിനിവേശത്തിന്‍റെയാര്‍പ്പു വിളി-
ച്ചെത്തി,പലരുമാ സംസ്കൃതി തട്ടി -
യെറിഞ്ഞതും,പുത്തനാം സംസ്കാരം
കെട്ടിയേല്‍പ്പിച്ചതും കണ്ടു ഞാന്‍.
പിന്നെയുമിവിടെ ശക്തരാംകൂട്ടരൊത്തു
വന്നധികാരം കയ്യാളി,യവര്‍ വീണ്ടും
ശ്രമിച്ചൂ ചരിത്രം തിരുത്തികുറിക്കുവാന്‍
തടസ്സം നിന്നൊരു ജനപഥങ്ങളെ കൊടും
തടവിലിട്ടതും,കൊല നടത്തി,തകര്‍ത്തു
മുന്നേറി"യിസങ്ങള്‍"തന്‍ വേലിയേറ്റ
മുയര്‍ത്തിക്കാട്ടിയ സംസ്കാരരഹിത
നവലോകംപടച്ചിടുന്നതും ഞാന്‍കണ്ടു.
തലതല്ലി ഞാന്‍ കരഞ്ഞിതെന്നാലും,
തടസ്സമൊക്കെയും തകര്‍ത്തു മുന്നേറി
യൊഴുകി,യോട്ടുമേ തളരാതെ തന്നെ
തളര്‍ന്ന നിങ്ങള്‍ക്കു തെളിനീരേകിടാന്‍
ജലസംപുഷ്ടയായ്നിറഞ്ഞുനിന്നവ-
ളരുമയാമെന്നെയറുകൊല ചെയ്യാന്‍
മടിച്ചിടാത്തവര്‍കുലം മുടിക്കുന്ന
കുല ദ്രോഹികള്‍,മനുഷ്യാധമന്മാര്‍.
മണലൂറ്റുക,ഊറ്റിയെടുക്കുക
പുഴയുടെ മാറ് പിളര്‍ന്നും
മണലൂറ്റുക,ഊറ്റിയെടുക്കുക,
പുഴയുടെ സിരകള്‍തകര്‍ക്കുക.
ജലസ്രോതസ്സുകള്‍ പാടെ വറ്റി-
വരണ്ടൊരു പുഴയുടെ മരണം
ഘോഷിച്ചുദകക്രിയകള്‍ ചെയ്‌വൂ .
നമ്മള്‍ഉദകക്രിയകള്‍ ചെയവോര്‍.
മാനവ ജനതതി, യുഗ,യുഗങ്ങളായ്
ജനി,മൃതികള്‍തേടിയലഞ്ഞിതെന്‍
തീരം തീര്‍ത്ത വിശാല തടങ്ങളില്‍.
മാനവ സംസ്കൃതി പൊട്ടിമുളച്ചതും
നട്ടുനനച്ചതും,ഒന്നിനു പത്തായി
നൂറിന്നു നൂറു മേനി വിളഞ്ഞതും
പത്തായാത്തില്‍ ഭദ്രമായ് കാത്തതും
അധിനിവേശത്തിന്‍റെയാര്‍പ്പു വിളി-
ച്ചെത്തി,പലരുമാ സംസ്കൃതി തട്ടി -
യെറിഞ്ഞതും,പുത്തനാം സംസ്കാരം
കെട്ടിയേല്‍പ്പിച്ചതും കണ്ടു ഞാന്‍.
പിന്നെയുമിവിടെ ശക്തരാംകൂട്ടരൊത്തു
വന്നധികാരം കയ്യാളി,യവര്‍ വീണ്ടും
ശ്രമിച്ചൂ ചരിത്രം തിരുത്തികുറിക്കുവാന്‍
തടസ്സം നിന്നൊരു ജനപഥങ്ങളെ കൊടും
തടവിലിട്ടതും,കൊല നടത്തി,തകര്‍ത്തു
മുന്നേറി"യിസങ്ങള്‍"തന്‍ വേലിയേറ്റ
മുയര്‍ത്തിക്കാട്ടിയ സംസ്കാരരഹിത
നവലോകംപടച്ചിടുന്നതും ഞാന്‍കണ്ടു.
തലതല്ലി ഞാന്‍ കരഞ്ഞിതെന്നാലും,
തടസ്സമൊക്കെയും തകര്‍ത്തു മുന്നേറി
യൊഴുകി,യോട്ടുമേ തളരാതെ തന്നെ
തളര്‍ന്ന നിങ്ങള്‍ക്കു തെളിനീരേകിടാന്‍
ജലസംപുഷ്ടയായ്നിറഞ്ഞുനിന്നവ-
ളരുമയാമെന്നെയറുകൊല ചെയ്യാന്‍
മടിച്ചിടാത്തവര്‍കുലം മുടിക്കുന്ന
കുല ദ്രോഹികള്‍,മനുഷ്യാധമന്മാര്‍.
No comments:
Post a Comment