മുപ്പത് വെള്ളിക്കാശും മുന്തിരിവീഞ്ഞും
"മുത്തമേകിനിന്‍റെ ഗുരുവെ കാട്ടിത്തന്നാല്‍
മുപ്പത് വെള്ളിക്കാശും മുന്തിരിവീഞ്ഞുംതരാം"
ഒട്ടുമേ മനസാക്ഷികുത്തല്‍ കൂടാതെതന്നെ
പെട്ടന്ന് സമ്മതിച്ചു, നിഷ്ക്രമിച്ചല്ലൊ, യൂദാസ്..
ശരവേഗത്തിലോടിയെത്തിനാന്‍ ഗുരുനല്കും
"പെസ്സഹ" ഭക്ഷിക്കുവാന്‍ കൂട്ടരോടൊത്തു കൂടി
പ്രസന്ന വദനനായ് ഗുരുവിന്‍ സവിധത്തില്‍
പ്രശംസനീയനായ കാര്യസ്ഥനായി നിന്നു.
മുഖം മൂടിയാലെ,തന്നുള്ളിലെ,കാപട്യത്തെ,
മറയ് ക്കാന്‍ കഴിഞ്ഞവന്‍,മിടുക്കന്‍ തന്നെയല്ലേ ?
ഗത്സെമെൻ തോട്ടം തന്നില്, പ്രാര്ഥനാ നിരതനായ്,
ഗദ്ഗദ കണ്ടൻ യേശു,ശിഷ്യരോടോത്തു നില്ക്കെ,
"ഗുരുവേ സ്വസ്തി"യെന്ന്,സാദരം ചൊല്ലിയവൻ
ഗുരുവിൻ മൂര്ധാവിലന്നന്ത്യചുബനമേകി,
അന്ധനായവൻ,വെള്ളിക്കാശിന്റെ തിളക്കത്തിൽ
ബന്ധിതനാക്കി, ഗുരുനാഥനാം യേശുവിനെ.
യൂദാസുകള്‍, മുഖം മൂടിയണിഞ്ഞു നടപ്പവര്‍
ആദരം നേടീടുന്നു മാന്യരായിവിടെന്നും
No comments:
Post a Comment