ശവം തീനി പക്ഷികള്‍
വരളുന്നു, ചിന്താസരണി,യിന്നെന്‍മന
മൊരുനെരിപ്പോടു പോല്‍ നീറിടുന്നു.
ഒരു ദിനം പോലും വാര്‍ത്തയില്ലാതില്ല
നിറയുന്നു സത്രീപീഡന വാര്‍ത്തയെങ്ങും .
ജന്മം കൊടുത്തവന്‍ പോലും,പിശാചിന്‍
ജന്മമെടുക്കുന്നു,പിന്നെ താന്‍ ജന്മമേകിയ
തന്‍റെ കുഞ്ഞിനെ കൂട്ടുകാരൊത്തു കൊത്തി
കീറുന്നു ,ശവംതീനി പക്ഷിയെ പോല്‍.
കൂടെ പഠിക്കും സഹപാഠിയെ പ്രേമിച്ചു
കാമ പേക്കൂത്ത് നടത്തി നശിപ്പിച്ചു,
ആത്മഹത്യാ മുനമ്പിലേക്കെത്തിക്കും
"കാമ്പസ്"പ്രണയ ദുരന്ത കഥകളില്‍
വില്ലന്‍റെ വേഷങ്ങളേറുന്നനുദിനമര-
ങ്ങേറുന്നു നാടകമിന്നും തുടര്‍ച്ചയായ് .
ഗുരുവിന്‍ മുഖംമൂടിയണിയുമധമരാം
മനുഷ്യകീടങ്ങള്‍ നാടെങ്ങും പടരുന്നു.
ശിഷ്യരാമിളംമൊട്ടുകള്‍ കരളുന്നു
പുഴുകുത്തേല്പിച്ചവര്‍ നശിപ്പിച്ചീടുന്നു.
അരുമ പെണ്‍കുഞ്ഞിനെ വാണിഭചരക്കായി
അമ്മമാര്‍പോലും ചന്തയില്‍ വില്‍ക്കുന്നയ്യോ
മാടിനെ കശാപ്പിനു വില്‍ക്കുന്നലാഘവത്തില്‍
നാടിനെ നടുക്കുന്ന പെണ്‍ വാണിഭം നടത്തുന്നു .
വരളുന്നിതെന്‍ചിന്താസരണി,യിതെന്‍മന
മൊരുനെരിപ്പോടു പോല്‍ നീറിടുന്നു.
നിറയുന്ന സത്രീപീഡന വാര്‍ത്ത കേട്ടെന്‍
മനമൊരു നെരിപ്പോടായ് നീറിടുന്നു.
വരളുന്നു, ചിന്താസരണി,യിന്നെന്‍മന
മൊരുനെരിപ്പോടു പോല്‍ നീറിടുന്നു.
ഒരു ദിനം പോലും വാര്‍ത്തയില്ലാതില്ല
നിറയുന്നു സത്രീപീഡന വാര്‍ത്തയെങ്ങും .
ജന്മം കൊടുത്തവന്‍ പോലും,പിശാചിന്‍
ജന്മമെടുക്കുന്നു,പിന്നെ താന്‍ ജന്മമേകിയ
തന്‍റെ കുഞ്ഞിനെ കൂട്ടുകാരൊത്തു കൊത്തി
കീറുന്നു ,ശവംതീനി പക്ഷിയെ പോല്‍.
കൂടെ പഠിക്കും സഹപാഠിയെ പ്രേമിച്ചു
കാമ പേക്കൂത്ത് നടത്തി നശിപ്പിച്ചു,
ആത്മഹത്യാ മുനമ്പിലേക്കെത്തിക്കും
"കാമ്പസ്"പ്രണയ ദുരന്ത കഥകളില്‍
വില്ലന്‍റെ വേഷങ്ങളേറുന്നനുദിനമര-
ങ്ങേറുന്നു നാടകമിന്നും തുടര്‍ച്ചയായ് .
ഗുരുവിന്‍ മുഖംമൂടിയണിയുമധമരാം
മനുഷ്യകീടങ്ങള്‍ നാടെങ്ങും പടരുന്നു.
ശിഷ്യരാമിളംമൊട്ടുകള്‍ കരളുന്നു
പുഴുകുത്തേല്പിച്ചവര്‍ നശിപ്പിച്ചീടുന്നു.
അരുമ പെണ്‍കുഞ്ഞിനെ വാണിഭചരക്കായി
അമ്മമാര്‍പോലും ചന്തയില്‍ വില്‍ക്കുന്നയ്യോ
മാടിനെ കശാപ്പിനു വില്‍ക്കുന്നലാഘവത്തില്‍
നാടിനെ നടുക്കുന്ന പെണ്‍ വാണിഭം നടത്തുന്നു .
വരളുന്നിതെന്‍ചിന്താസരണി,യിതെന്‍മന
മൊരുനെരിപ്പോടു പോല്‍ നീറിടുന്നു.
നിറയുന്ന സത്രീപീഡന വാര്‍ത്ത കേട്ടെന്‍
മനമൊരു നെരിപ്പോടായ് നീറിടുന്നു.
No comments:
Post a Comment