തബല
അകം പൊള്ള യെങ്കിലും,
അതിലൊരു മാന്ത്രികവിരല്‍
തൊട്ടു,മെല്ലെ,തലോടി,സ്പര്‍ശന
സുഖം പകരുന്ന കാല മണയു-
മൊരു വേളയില്‍, പ്രിയകര
രാഗ, ലയ,താളം ചേര്‍ന്നൊരു
മധുര മധുരമാം ഗാനനിര്‍ദ്ധരി-
യൊഴുകുന്നീ വികൃതിയു-
മബലയുമായൊരു തബലയാം
കിന്നരകന്യക തന്നന്തരംഗത്തില്‍
നിന്നുമേതോ മുജ്ജന്മ സുകൃതി
തന്നുള്‍ പുളകംവിരിയും,നറു -
മലരിന്‍ സൌരഭ്യ സൗഗന്ധമായ് .
No comments:
Post a Comment