വിധി
കരിയെഴുതിയ നയനങ്ങള്‍
മിഴിയിണയില്‍ സ്വപ്‌നങ്ങള്‍
കനവുകളില്‍ തെളിയുന്നു
മധുരതരം ജീവിതം ..
സുകൃതമയം ജീവിതം
സൂര്യന്റെ തേജസ്സായി
ഒളിവീശിനിന്നപ്പോള്‍
മുഖ കമലം വിടരുന്നു .
മണിമുത്തായ് തേന്‍തുള്ളി.
കിനിയുന്നു നറുമലരില്‍,
തേന്‍ തുള്ളികള്‍തേടി വരും
കരി വണ്ടുകള്‍ മുരളുന്നു
കരി വണ്ടുകള്‍ പലരായി
മധു തേടി വന്നപ്പോള്‍
അരുമപ്പൂ വിടരാതെ
മുറിവേറ്റു കൊഴിയുന്നോ ?.
വിടരുവാന്‍, നറുമണം
തൂകി വിടരുവാന്‍,
ഒരുമിച്ചോരൂഞ്ഞാലിലാടാന്‍,
പരിമൃദുപവനനോടൊത്തു
പരിലസിച്ചീടുവാന്‍,
പരിമളം തേടി വന്നൊരു
കാറ്റിനോടൊരു വാക്കു
മിണ്ടുവാന്‍ പോലുംകഴിയാതെ,
കൊഴിയാനായ്,ഗതിവന്നൊരു
പെണ്പൂവേ,പൊന്‍ പൂവേ...
നീചഭ്രമരങ്ങള്‍ ഭീതി വിതക്കുമീ
ലോകത്തിലാരുമേ,വരുമെന്ന്
കരുതേണ്ട,വരികില്ലയാരാരും,
നിന്‍മാനം കാത്തീടാന്‍,
നിന്നെ സംരക്ഷിക്കുവാന്‍..
വിധിയെന്നു ചൊല്ലിടുമ -
വരെല്ലാം തടിതപ്പും..
("മാവു പൂത്തു മണം പാറി
വണ്ടു വന്നു തേന്‍ കുടിച്ചു
കണ്ടു നിന്നു തടിയന്മാര്‍
മിണ്ടിയില്ല മടിയന്മാര്‍. ")
No comments:
Post a Comment