സാന്ത്വനം
ചന്ദനഗന്ധിയാം ചിന്തകളെന്റെ
അന്തരംഗത്തിൽ നിറഞ്ഞു കവിയണം
മന്ദഹാസം തൂകുമെന്റെ മൊഴികളോ
മഴയും നിലാവും പകരും കുളിരിന്റെ
അലകൾ തഴുകുന്നപോലെ മൃദുവായി-
ത്തഴുകിയെന്നോമനെ,നിന്റെ വേദന
യെല്ലാമകറ്റുന്ന സാന്ത്വനമാകണം.
കാടില്ല മേടില്ല,,നാട്ടിലൊക്കെ മേടകൾ കെട്ടി പൊക്കിടാനും .
ആടയാഭരണങ്ങൾ വാങ്ങിടാനും, മേനി നടിച്ചു കഴിഞ്ഞിടാനും
മലയാള മണ്ണിന്റെ മക്കളൊക്കെ മറുനാട്ടിൽ ജോലി തേടിടുന്നൂ....
മലയാള മണ്ണിൽ പണി ചെയ്യുവാൻ മറുനാട്ടുകാരവർ വന്നിടട്ടെ !

No comments:
Post a Comment